note

കൂട്ടായ്മ

Thursday, June 18, 2020

പുസ്തക ചാലഞ്ച് മൂന്നാംദിവസം
## ## ## ## ## ## ## ## ## ## ##
തീക്കടൽ കടഞ്ഞ് തിരുമധുരം
(ഭാഷാപിതാവിന്റെ ജീവിതകഥ)
സി .രാധാകൃഷ്ണൻ
ഓടക്കുഴൽ അവാർഡ്
ജ്ഞാനപ്പാനപുരസ്‌ക്കാരം
അമൃതകീർത്തിപുരസ്‌ക്കാരം
സഞ്ജയൻപുരസ്‌ക്കാരം
കെ.പി.നാരായണപിഷാരടി പുരസ്ക്കാരം
മൂർത്തീദേവി പുരസ്ക്കാരം എന്നിവയ്ക്ക് പാത്രമായ,
പ്രസിദ്ധ എഴുത്തുകാരൻ ശ്രീ.സി.രാധാകൃഷ്ണൻറെ കൃതി.
                        ബുക്ക് കവർ ചാലഞ്ച് മൂന്നാം ദിവസം
                         ****************************************************
മാതൃഭൂമി സ്ഥാപക പത്രാധിപരും സ്വാതന്ത്യ്രസമരസേനാനിയും ഉൽക്കൃഷ്ടഗ്രന്ഥങ്ങളുടെ കർത്താവുമായ കെ.പി.കേശവമേനോന്റെ സംഭവബഹുലവും മാതൃകാപരവുമായ ജീവിതമാണ് 'കഴിഞ്ഞകാലം'എന്ന കൃതിയിൽ ആവിഷ്‌കൃതമാകുന്നത്.1957 ലാണ് ആദ്യപ്പതിപ്പ് പുറത്തിറങ്ങുന്നത്.
കഴിഞ്ഞകാലം
കെ.പി .കേശവമേനോൻ
ആത്മകഥ

Tuesday, June 16, 2020

ബുക്ക് കവർ ചാലഞ്ച് രണ്ടാം ദിവസം

                                 ബുക്ക് കവർ ചാലഞ്ച് രണ്ടാം ദിവസം
                                        ****************************************
ഗുരു നിത്യചൈതന്യയതിയുടെ ആത്മകഥ .
യതിചരിതം
ആത്മകഥകൾ ഭൗതികസഞ്ചാരങ്ങളെ അടയാളപ്പെടുത്തുന്നവയായി പരിണമിക്കാറുണ്ടെങ്കിലും മലയാളത്തിലെ പ്രസിദ്ധമായ ആത്മകഥകളൊന്നും അത്തരം വ്യഷ്ടിസങ്കീർത്തനങ്ങളുമായി സംഭവിച്ചിട്ടില്ലെന്നത് ശുഭോദർക്കമാണ്.. തന്നെ വലംവച്ചുകൊണ്ടിരിക്കുന്ന ജനിതകജാഗരവ്യഥകളിലൂടെ സമഷ്ടിനൈരന്തര്യങ്ങൾ ആവാഹിച്ചുകൊണ്ടാണ് അവയുടെ പിറവിയത്രയും. ഇ.എം.എസ്.ഒരു ജനതയുടെ സ്വപ്നങ്ങളുടെ ചരിത്രത്തിലേക്കും വടക്കനച്ചൻ പ്രതിസഭാവേദാന്തത്തിലേക്കും ചെറുകാട്‌ സംബന്ധസംസ്‌കാരജീർണ്ണതയിലേക്കും കുഞ്ഞിരാമൻനായർ കവിപ്രതിഭയുടെ ഉൾക്കയങ്ങളിലേക്കും നടരാജഗുരു സർവ്വസമന്വയദർശനസംവാദത്തിലേക്കും നമ്മെ എത്തിച്ചത് സ്വാനുഭവങ്ങൾആവിഷ്കരിച്ചുകൊണ്ടാണ്. ആത്മാവിന്റെ മൗനസഞ്ചാരങ്ങളെ ലേഖനം ചെയ്തുകൊണ്ടാണ് ഗുരു നിത്യചൈതന്യയതി തന്റെ കഥ പാകപ്പെടുത്തിയിരിക്കുന്നത്..
ആശംസകൾ

പുസ്തക ചാലഞ്ച് - രണ്ടാം ദിവസം

                             പുസ്തക ചാലഞ്ച് - രണ്ടാം ദിവസം
                                           ++++++++++++++++
പുസ്തകത്തിന്റെ പേര്. - കുപ്രസിദ്ധ കോൺട്രാക്ടർ .
കഥകൾ ഒന്നും രണ്ടും ഭാഗങ്ങൾ
ഗ്രന്ഥകർത്താ- സലിൽ പ്രഭാകരൻ.
തൃശ്ശൂർ വില്ലടം ദേശത്ത് PWD എഞ്ചിനീയർ Late കെ.ആർ. പ്രഭാകരന്റേയും, റിട്ട. ഹെഡ് മിസ്ട്രസ് സി.കെ. തങ്കമണിയുടെയും മകൻ. തൃശ്ശൂർ മഹാരാജാസ് പോളിടെക്നിക്കിൽ നിന്ന് പഠന ശേഷം കോൺട്രാക്ടറായി ജോലി ചെയ്യുന്നു. ഭാര്യ... അഡ്വ. വിനിത മനമ്മൽ.
മകൻ :- പ്രഭാത് സലിൽ
വായനാസുഖമുള്ള
നർമരസം തുളുമ്പുന്ന കഥകളാണിതിലെല്ലാം തന്നെ. .....
നോബൽ സമ്മാനം വാങ്ങിയ ശേഷം നേരെ കൂർക്ക കൃഷിയിലേക്കിറങ്ങും. കാമറൂണിനു വേണ്ടി ഹോളിവുഡ് സിനിമയ്ക്ക് കഥയെഴുതും. അമേരിക്കൻ പ്രസിഡണ്ടുമായി കൂർക്ക കരാറിൽ ഒപ്പുവെക്കാൻ പോകും. ജെയിംസ് ബോണ്ടിനെപ്പോലും മലർത്തിയടിക്കുന്ന കുറ്റാന്വേഷകനമാക്കും...
ഇങ്ങനെ ഭീമാകാരം പൂണ്ടു നില്ക്കുന്ന ഒരു പ്രതീകമാണ് ഇതിലെ കോൺട്രാക്ടർ.

                                       ബുക്ക് കവർ ചാലഞ്ച്

                                                                 ******************************
ബ്ലോഗറും,എഴുത്തുകാരനുമായ ശ്രീ.Satheesan muttil ന്റെ നിർദ്ദേശം ഞാൻ സ്വീകരിക്കുന്നു.
പുസ്തകത്തിന്റെ പേര്: ജീവിതസമരം (ആത്മകഥ)
ഗ്രന്ഥകർത്താ:- സി.കേശവൻ
ഇന്നും ആയിരങ്ങൾക്ക് ആവേശം പകരുന്ന അനുഭവമായിരിക്കും സി .കേശവൻന്റെ 'ജീവിതസമരത്തിന്റെ' പാരായണം.സത്യസന്ധനും ധർമധീരനും ആരുടെ മുന്നിലും തലകുനിക്കാത്ത ആത്മാഭിമാനിയും സ്വാതന്ത്രേച്ഛയുള്ളവുമായിരുന്ന ഒരു പച്ചമനുഷ്യന്റെ ആർജ്ജവം നിറഞ്ഞ ഈ ആത്മകഥാഖ്യാനം കേരളത്തിന്റെ ഒരു നീണ്ടകാലഘട്ടത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ചരിത്രത്തിന്റെ കണ്ണാടികൂടിയാണ് 🌹🌹🌹🌹💥💥🙏

Wednesday, June 3, 2020

പുസ്തക പരിചയം-- പഞ്ചഭൂതാത്മകം ബ്രഹ്മം

                                                പുസ്തക ചാലഞ്ച്

................................
കവിയും, സാഹിത്യ ഗ്രൂപ്പുകളിലെ നിറസാന്നിദ്ധ്യവും, പ്രതിഭാസമ്പന്നരെ പരിചയപ്പെടുത്താൻ ബദ്ധശ്രദ്ധനുമായ ശ്രീ. ടി.കെ. ഉണ്ണി സാറിന്റെ നിർദ്ദേശം ഞാൻ സ്വീകരിക്കുന്നു.
ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത് ബ്ലോഗറും, കവയിത്രിയും, അദ്ധ്യാപികയുമായ ശ്രീമതി. ഗിരിജ നവനീത കൃഷ്ണന്റെ പഞ്ച ഭ്രൂതാത്മക ബ്രഹ്മം എന്ന കവിതാ സമാഹാരമാണ്.
പ്രസാധകർ - സിയെല്ലസ് ബുക്ക്സ്
അവതാരിക - ഷാജി നായരമ്പലം ക്രവി)
കവിതാസ്വാദനം - ഡോ. സിറിയക് തോമസ് (മുൻ വൈസ് ചാൻസലർ . മഹാത്മാ ഗാന്ധി യൂണിവേഴ്സ്സിറ്റി)
പ്രപഞ്ച സത്യങ്ങളുടെ ആഴങ്ങളിലേയ്ക്കിറങ്ങിച്ചെന്ന് ധാർമ്മിക മൂല്യങ്ങളുടെ അന്തസത്ത ഉൾക്കൊണ്ട് ഇന്നിന്റെ നേർക്കുള്ള ഒരു കണ്ണാടിയാകുന്നു ഗിരിജ നവനീതകൃഷ്ണന്റെ കവിതകൾ. കാലികപ്രാധാന്യമുള്ള ഒട്ടേറെ കവിതകൾ അവരുടെ തൂലികയിൽ നിന്നും പുറത്തുവന്നിട്ടുണ്ടു്.
27 കവിതകളാണ് പഞ്ചഭൂതാത്മകം ബ്രഹ്മം എന്ന ഈ കൃതിയിൽ. പഴയതും പുതിയതുമായ വായനക്കാരെ ഒരു പോലെ സംതൃപ്തമാക്കാൻ ഈ കവിതകൾക്ക് കഴിയുമെന്നതിൽ തർക്കമില്ല.

ആശംസകൾ



Tuesday, April 28, 2020

സ്‌പെഷൽ ക്ലാസ്സ്

             സ്‌പെഷൽ ക്ലാസ്സ്             ചെറുകഥ 

സത്യശീലനും പങ്കജവല്ലിയും മകന് പെണ്ണന്വേഷിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി ഗൾഫിൽജാതനായ  സജിത്കുമാർ അച്ഛൻത്തുടക്കംകുറിച്ച ബിസ്സിനസ്സ് നടത്തുകയാണ് ഗൾഫിൽ.                        ഏതാണ്ട് നാലുവർഷമായി സജിത്കുമാറിനുവേണ്ടി   പെണ്ണാലോചന തുടങ്ങിയിട്ട് .  പരിചയക്കാരും,ബന്ധക്കാരും,ബ്രോക്കര്മാരും   മുഖേനയുള്ള പെണ്ണന്വേഷണങ്ങൾ തകൃതിയായിനടന്നു. മാര്യേജ്ബ്യുറോകളിൽനിന്ന് ഫോൺവിളികളും വന്നു.  ജാതകക്കുറിപ്പുകളെത്തിക്കാനും ധാരാളംപേരുണ്ടായി.
സത്യശീലന് ജാതകക്കുറിപ്പുകൾ ഒത്തുനോക്കാൻ ജ്യോത്സ്യന്റെ അടുത്തേയ്ക്ക് പോകേണ്ടജോലിയുമായി.
ചേരുന്നവ പ്രാഥമികാന്വേഷണത്തിനായി മാറ്റിവക്കുകയും,മറ്റുള്ളവ തിരിച്ചുകൊടുക്കുകയും ചെയ്തുവന്നു.ചിലയിടങ്ങളിൽ സത്യശീലനും,പങ്കജവല്ലിയും പോയിവന്ന് വിലയിരുത്തലുകൾ നടത്തുകയും ചെയ്തു.സജിത്കുമാറിന്റെ മൂത്ത മൂന്നുചേച്ചിമാരേയും നല്ലനിലയിൽ വിവാഹം കഴിച്ചയച്ചു.ഗൾഫിൽ ബിസ്സിനസ്സുകാരനായിരുന്നു സത്യശീലൻ.അന്ന് കുടുംബസമേതം ഗൾഫിൽത്തന്നെയായിരുന്നു താമസം.സത്യശീലന്ഹാർട്ട് സംബന്ധമായ അസുഖംമൂലം കൃത്യങ്ങൾ നടത്താൻ ബുദ്ധിമുട്ടിയപ്പോൾ സജീഷ്കുമാറിനെ ചുമതയേല്പ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുകയുമായിരുന്നു സത്യശീലനും,പങ്കജവല്ലിയും,പെൺമക്കളും   .മകൻറെ കാര്യപ്രാപ്തിയും,മികച്ചക്കച്ചവടസാമർത്ഥ്യവും  ബോദ്ധ്യമായപ്പോൾ സത്യശീലൻ ഗൾഫിലേയ്ക്കുള്ള തിരിച്ചുപ്പോക്ക് ഉപേക്ഷിച്ചു.കൃഷിയും,പൊതുകാര്യപ്രവർത്തനങ്ങളമായി നാട്ടിൽകൂടുകയായിരുന്നുപിന്നീട്സത്യശീലൻ. .
 ....................              ........              ..........
 കൊല്ലാക്കൊല്ലം ഒരുമാസത്തെ ലീവിന് നാട്ടിൽ വരുമ്പോൾ കണ്ടുവെച്ച പെൺക്കുട്ടികളുടെ വീടുകളിലേയ്ക്ക്, പെണ്ണുകാണാൻ പോകണമായിരുന്നു സജിത്കുമാറിന്..
ഇതുവരെ കണ്ടതൊന്നും ശരിയായില്ല. മിക്കതും പലപല കാരണങ്ങളാൽ ഒഴിഞ്ഞുപ്പോകുകയാണുണ്ടായത്.
ജാതകംച്ചേരില്ല
മുഖത്തുനോക്കി ഇഷ്ടപ്പെട്ടില്ല എന്നുപറയാൻ മടിച്ച് പറയുന്ന ന്യായീകരം.
ഗൾഫ്ക്കാരനെ വേണ്ടാ.ഗൾഫുക്കാരനെ പറ്റിയുള്ള ധാരണ. 
സർക്കാരുദ്ദ്യോഗസ്ഥരായിരിക്കണം.  .
പണ്ടത്തെപ്പോലെയല്ലല്ലോ ഇന്ന്.ഉയർന്ന വിദ്യാഭ്യാസനിലവാരമുള്ളവരായിക്കും പെൺകുട്ടികൾ.    ചെക്കൻ അത്രത്തോളമെത്തിയെന്നുവരില്ല..
പിന്നെ നിറവും, ഭംഗിയും, കുടുംബമഹിമയും. 
സജിത്കുമാറിന്റെ കഴിഞ്ഞക്കൊല്ലത്തെ ക്വാട്ട അവസാനിച്ചിരിക്കുകയാണ്.ഇക്കൊല്ലം മൂന്നെണ്ണമേ വന്നിട്ടുള്ളു.മാട്രിമോണിയൽ ഗൗനിച്ചേയില്ല.
സജിത്കുമാർ മിനിഞ്ഞാന്നുരാത്രി വന്നു.
ഇന്നാണ് പെണ്ണുകാണാൻ പോകുന്നത്.  
കൂടെപ്പോരാൻ തയ്യാറായിനിൽക്കുന്ന തറവാട്ടുകാരണവരായ   വാസുമാഷ്  സത്യശീലനുമായി ലോകക്കാര്യചർച്ചയിലാണ്.പെൻഷൻപ്പറ്റിയതിനുശേഷം അദ്ദേഹത്തിന്റെ സേവനം പൊതുരംഗത്തിലായിരുന്നു.
പൊതുനന്മയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ വാസുമാഷിന്റെ നിസ്വാർത്ഥസേവനം നാടിന്റെ ഊർജ്ജവും തേജസ്സുമായിരുന്നു.    .
കാണാൻപ്പോകുന്ന പെണ്ണിന്റെ അച്ഛനും അമ്മയും സത്യശീലന്റെ പരിചയക്കാരായിരുന്നു.അന്നവർ ഗൾഫിലുണ്ടായിരുന്നു.അവിടെവച്ചുണ്ടായ ഒരു കാറപകടത്തിൽ അച്ഛൻ മരണപ്പെടുകയായിരുന്നു.
പെണ്ണിനെക്കാണാനും,ജാതകക്കുറിപ്പു വാങ്ങിക്കാനും അവരുടെ വീട്ടിൽ പോയപ്പോഴാണ് സത്യശീലനും.പങ്കജവല്ലിയും അവരെ തിരിച്ചറിയുന്നത്.
      പങ്കജവല്ലിയോടൊപ്പം യാത്രയൊരുങ്ങിവന്ന സജിത്കുമാറിനോട് സത്യശീലൻ ചോദിച്ചു:-"മോനേ,പോകാറായില്ലേ?വാസുവല്യച്ചൻ നേർത്തെപ്പോന്നു"
"`വീനീഷ് വരുന്നണ്ടച്ഛാ" ഗൾഫിൽ ജോലിചെയ്യുന്ന ചിരകാലസുഹൃത്താണ് വിനീഷ്.എല്ലാതവണയും അവരൊന്നിച്ചാണ് നാട്ടിലെത്തുക....
"രണ്ടുമണി കഴിഞ്ഞല്ലോ!"വാസുമാഷ് ഓർമ്മപ്പെടുത്തി.
"അവൻ പുറപ്പെട്ടിട്ടുണ്ട് ഇപ്പോ എത്തും".       
"അതാ അവൻ എത്തീലോ...അച്ഛനും, അമ്മേം വരുന്നില്ല്യേ?"
"ഇല്ല്യാമോനെ ഞങ്ങള് പോയിക്കണ്ടതാ .ഇനി നിങ്ങള് പോയ് ക്കാണ്"'അമ്മ പറഞ്ഞു.
വിനീഷ് കാറിൽനിന്നിറങ്ങി അവരുടെ അടുത്തേയ്ക്ക് വന്നു.
"വാ വിനീഷേ."സത്യശീലനും,പങ്കജവല്ലിയും വിനീഷിനെ സ്വാഗതംചെയ്യുകയും വാസുമാഷിനെ പരിചയപ്പെടുത്തുകയും ചെയ്തു.
"ഇനി താമസിക്കണ്ട, പുറപ്പെടാം ല്ലേ സത്യാ?" വാസുമാഷ് കാരണവരുടെ സ്ഥാനം ഏറ്റെടുത്തു.
"ആയ്ക്കോട്ടെ ചേട്ടാ..
അവർ യാത്രപറഞ്ഞിറങ്ങി കാറിൽക്കയറി.
യാത്രയ്ക്കിടയിൽ വാസുമാഷ് വിനീഷിന്റെ കുടുംബവിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു.പിന്നെ പണ്ടത്തെ നാട്ടുനടപ്പുകളും,ആചാരങ്ങളും രസകമായി വിവരിച്ചു.പെണ്ണുകാണലില്ലാതെ പെണ്ണിനെ ചെക്കന്റെ സഹോദരി പുടവ കൊടുത്തുക്കൊണ്ടുവരലും ......
പ്രസവശേഷംമാത്രം ഭർത്താവിന്റെ മുഖത്തുനോക്കാൻ ധൈര്യപ്പെട്ട മാഷിന്റെ മുത്തശ്ശിയും....ദൂരദേശത്തുനിന്നു അർദ്ധരാത്രിയിൽ പെണ്ണിനെച്ചുമലിലേറ്റിക്കൊണ്ടുവന്നുക്കെട്ടി വംശപരമ്പര വർദ്ധിപ്പിച്ച വീരശൂരപരാക്രമിയായ പണ്ടത്തെ തറവാട്ടുകാരണവരും.....
ഗൂഗിൾ മാപ്പിലെ അറിയിപ്പാണ്,ഇത്രവേഗം സ്ഥലമെത്തിയല്ലോയെന്നവിചാരമുണ്ടാക്കിയത്!
സംശയനിവാരണാർത്ഥം വഴിയിൽക്കണ്ട ഒരാളോടു
വിനീഷ് വീട്ടഡ്രസ്സുച്ചോടിച്ചു.അയാൾ കൃത്യമായി വീടുപറഞ്ഞുകൊടുത്തു.
മനോഹരമായ വീടും പരിസരവും...
അവർ കാർ പുറത്തുനിർത്തി ഗേറ്റുതുറന്ന് അകത്തുക്കയറി.
മുറ്റത്തും വരാന്തയിലും അമ്പരപ്പോടെ നോക്കിനിൽക്കുന്നവർ!
അത്യാഹിതമെന്തോ സംഭവിച്ചിരിക്കുന്നു!
അവരുടെ ഉത്സാഹവും സന്തോഷവും നഷ്ടപ്പെട്ടു!
വാസുമാഷ് ശങ്കിക്കാതെ അകത്തേയ്ക്ക് കയറി.
അപ്പോൾ അകത്തുനിന്ന് അലമുറമുഴങ്ങി.
''കുടുംബമാനം കളഞ്ഞല്ലോടീ.....''
പിന്നെ പൊട്ടിക്കരച്ചിൽ.
സജീഷ്കുമാറും,വിനീഷും പരസ്പരം കണ്ണുകൾപായിച്ചു.
അല്പ്പം അകലെമാറിനിന്നിരുന്നൊരാൾ അവരുടെ അടുത്തേയ്ക്കുവന്നു.അയാൾ ചോദിച്ചു:'നിങ്ങളാരാണ്?"
ഒട്ടൊന്നു പരിഭ്രമിച്ചെങ്കിലും സംയമനംപാലിച്ചുക്കൊണ്ട് സജിത്കുമാർ പറഞ്ഞു"ഫ്രണ്ട്‌സ് ആണ്"
"ഈ കൊച്ചിന് ആ മാപ്ലചെക്കന്റെ കൂടെ ഒളിച്ചോടാൻ തോന്നീലോ കഷ്ടം!"
"വാ.വിനീഷേ നമുക്ക് കാറിലിരിക്കാം"
നിർവികാരതയോടെ അവർ കാറിനടുത്തെത്തി ഡോർത്തുറന്നു അകത്തുക്കയറിയിരുന്നു.
തെല്ലുക്കഴിഞ്ഞു വാസുമാഷ് ധൃതിയിൽവന്ന് കാറിന്റെ ഡോർത്തുറന്നു സീറ്റിലിരുന്നു.
"ഓരോ പെങ്കുട്ട്യോളേ,മോൻ ഭാഗ്യല്ലോനാ.അവളെ കെട്ടീർന്നങ്കിലോ!നിങ്ങള് അറിഞ്ഞില്ലല്ലേ.കുട്ടിക്ക് ഒരുത്തനായിട്ട് സ്നേഹമുണ്ടായിരുന്നത്രെ.സ്പെഷൽക്‌ളാസ്സെന്നും പറഞ്ഞ് കാലത്ത് സ്കൂട്ടിയുമെടുത്ത് പോയതാ...എവിടേയ്ക്ക്.......മക്കളേ വണ്ടിവിട്ടോ...നേരെ വിനീഷിന്റെ വീട്ടിലേയ്ക്ക്..."
ഇതുകേട്ടപ്പോൾ സജിത്കുമാറും,വിനീഷും പരസ്പരംനോക്കി ഒന്നും പിടിയില്ലാത്ത മട്ടിൽ...
"സംശയിക്കണ്ട;അവിടെനിന്ന് സജിത്‌മോന് നല്ലൊരുസമ്മാനം കിട്ടും"...............
 സി.വി.തങ്കപ്പൻ                                  ചെറുകഥ
***********************************************************************                        


       

             
   
  .