note

കൂട്ടായ്മ

Sunday, September 29, 2013

മറഞ്ഞു പോകുന്നവര്‍

                                            മറഞ്ഞു പോകുന്നവര്‍

                                                                                                                മിനിക്കഥ



പ്രധാന നഗരപാതയിലൂടെയുള്ള ജനത്തിരക്കിനിടയില്‍വെച്ചാണ് സ്നേഹിതന്‍റെ മുഖം പെട്ടെന്ന് ദൃഷ്ടിയില്‍പ്പെട്ടത്.
                      എത്രയോ കാലങ്ങളിലായി കണ്ടിട്ട്....
സുദൃഢമായ സ്നേഹബന്ധത്തിന്‍റെ ദീപ്തസ്മരണകള്‍
                      ഉള്ളില്‍ ആഹ്ലാദം തിരതല്ലി......
               സ്നേഹിതന്‍റെ  പേരു ചൊല്ലിവിളിക്കാന്‍ ആവേശമായി...
                  പക്ഷേ,
                    കിട്ടുന്നില്ലല്ലോ..
                      ച്ഛേ...........
                    സ്വയം ശപിച്ചു.
കുറ്റബോധം മനസ്സില്‍ കുമിഞ്ഞുകൂടി.
തിരിഞ്ഞുനോക്കിയിരുന്നുവെങ്കില്‍......
കൈവീശിക്കാണിക്കാമായിരുന്നു.
                      രക്ഷയില്ല.
അക്ഷരമാലയിലെ 'അ' മുതല്‍ 'ഹ' വരെയുള്ള അക്ഷരമേലാപ്പിലൂടെ പറന്നു.      ശബ്ദംനഷ്ടപ്പെട്ട പക്ഷിയായി ചിറകിട്ടടിച്ച് എത്തിച്ചേരാന്‍  അക്ഷരമാലകളില്‍ തെന്നിയും,മറിഞ്ഞും,ഉരുണ്ടുപിരണ്ടെഴുന്നേറ്റും.........
ഒടുവില്‍ വിഷമകരമായ വൃത്തത്തിനുള്ളില്‍ നിന്ന് പേര്‍ തപ്പിയെടുത്ത
ആഹ്ലാദത്തോടെ...............
തയ്യാറെടുത്ത്................

ഹോ! സ്നേഹിതന്‍ കണ്‍വെട്ടത്ത്‌ നിന്ന് മറഞ്ഞിരുന്നു....

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++=
മിനിക്കഥ