note

കൂട്ടായ്മ

Tuesday, June 23, 2020

                          ബുക്ക് കവർ ചാലഞ്ച് അഞ്ചാം                                                                ദിവസം

                                               *********************************************************
ബ്ലോഗറും,എഴുത്തുകാരനുമായ ശ്രീ.Satheesan muttil ന്റെ അഭ്യർത്ഥനപ്രകാരം ബുക്ക് കവർ ചാലഞ്ച് അഞ്ചാം ദിവസത്തേയ്ക്ക്,പ്രിയ സുഹൃത്തും,നീണ്ടവർഷമായി വില്ലടം യുവജനസംഘം ഭാരവാഹിയുമായ ശ്രീ.കൃഷ്ണൻകുട്ടി വില്ലടത്തിന്റെ മൂന്നാമത്തെ പുസ്തകമായ 'നീർപക്ഷികൾ' പരിചയപ്പെടുത്തുന്നു.ലളിതസുന്ദരമായ ശൈലിയിൽ എഴുതിയ ഈ നോവൽ,വായനാസുഖമുള്ളതാണ്.

നീർപക്ഷികൾ                                                                                             നോവൽ

കൃഷ്ണൻകുട്ടി വില്ലടംഅവതാരിക:--ഡോ.ജാൻസി വിബിൻ


നഷ്ടമാകുന്നഗ്രാമീണസൗന്ദര്യത്തെക്കുറിച്ചുള്ള ആകുലത,ആധുനികകാലത്തു ബന്ധങ്ങൾ കൃത്രിമമാകുന്ന അവസ്ഥ.മക്കൾ വൃദ്ധരായ മാതാപിതാക്കളെ നോക്കാതെ വരുമ്പോഴുണ്ടാകുന്ന നൊമ്പരം.മൊബൈൽ ഫോണിന്റെ ദുരൂപയോഗം കുട്ടികളുടെ സ്വഭാവത്തിൽവരുത്തുന്ന വൈകല്യങ്ങൾ.ഒരുഗതിയും പരഗതിയുമില്ലാത്ത യുവാക്കളുടെക്കൂടെ പ്രണയത്തിന്ന്റെ പേരിൽ ഓടിപ്പോയി വഴിയാധാരമാകുന്ന യുവതികളുടെ അവസ്ഥ.സമകാല വാർത്തകളായ ദുരഭിമാനക്കൊല,
പങ്കാളിത്തപെൻഷൻ ,ശബരിമലവിവാദം,പ്രളയം ,കൃഷിയിൽനിന്നുള്ള പുതുതലമുറയുടെഅകൽച്ച.
ഇങ്ങനെ ഒട്ടേറെ സംഭവപരമ്പരകളുടെ നൈരന്തര്യം ഈ നോവലിനെ കാലിക പ്രാധാന്യമുള്ളതാക്കിയിരിക്കുന്നു.
#########################################3#######

                                        പുസ്തക ചാലഞ്ച് അഞ്ചാം ദിവസം

................................
കവിയും, സാഹിത്യ ഗ്രൂപ്പുകളിലെ നിറസാന്നിദ്ധ്യവും, പ്രതിഭാസമ്പന്നരെ പരിചയപ്പെടുത്താൻ ബദ്ധശ്രദ്ധനുമായ ശ്രീ. ടി.കെ. ഉണ്ണി സാറിന്റെ അഭ്യർത്ഥനപ്രകാരം ഏഴുപുസ്‍തകങ്ങൾ പരിചയപ്പെടുത്തേണ്ടതിൽ അഞ്ചാം ദിവസമായ ഇന്നു ഞാൻ പരിചയപ്പെടുത്തുന്നത്,പ്രൊഫ.എം.ഹരിദാസിന്റെ 'ഉത്സവക്കാഴ്ചകൾ'എന്നലേഖനസമാഹാരമാണ്. പ്രൊഫ.എം.ഹരിദാസ് എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിൽ അദ്ധ്യാപകനായിരുന്നു..കോഴിക്കോട് സർവ്വകലാശാലയുടെ പബ്ലിക്കേഷൻവകുപ്പിനും ,വിദൂരവിദ്യാഭ്യാസവിഭാഗത്തിനും വേണ്ടി പാഠപുസ്തകങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.1970 മുതൽ ഗ്രന്ധശാലാപ്രവർത്തനാണ്.തൃശൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പ്രസിഡണ്ടും...
കേരളാ ശാസ്ത്രസാഹിത്യപരിഷത്തിലും സജീവമായി പ്രവർത്തിച്ചുവരുന്നു.......

                                                          ഉത്സവക്കാഴ്ചകൾ

ആശയങ്ങളെ ഇന്ദ്രിയഗ്രാഹ്യങ്ങളാക്കാൻ കഴിയുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത .അയത്നലളിതമായ ശൈലിയിലാണ് ഈ ലേഖനങ്ങൾ വാർന്നുവീണിരിക്കുന്നത് .പലേടത്തും നർമ്മബോധം കലാപരമായ പ്രസന്നതയോടെ ഈ ലേഖനങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു.പ്രതിപാദനത്തിലൂടെ ദേശത്തിനും,കാലത്തിനും പ്രതിഷ്ഠ നല്കാൻ യത്നിക്കുന്നത് അഭികാമ്യംത്തന്നെ.ജീവിതത്തിൽ യഥാർത്ഥമായ മൂല്യങ്ങൾക്ക് പ്രാധാന്യം നല്കുന്നു.
സ്നേഹത്തിലും, ധാർമ്മികതയിലും ,നന്മയിലും രചനകളാകെ ഊന്നുന്നു എന്നതും ശ്രദ്ധേയമാണ് .
അത് ഈ ഗ്രന്ഥത്തിനു ഉയർന്ന സാംസ്ക്കാരികതലം നൽകുന്നു

ഉത്സവക്കാഴ്ചകൾ


എം .ഹരിദാസ്
ലേഖനങ്ങൾ
അവതാരിക:----ഡോ.പി.വി.കൃഷ്ണൻ നായർ
പ്രസിദ്ധീകരണം:--വിയ്യൂർ ഗ്രാമീണവായനശാല