note

കൂട്ടായ്മ

Tuesday, April 2, 2013

ആര്‍ത്തിയുടെ പെരുമഴക്കാലത്ത്...

     

ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

         ആര്‍ത്തിയുടെ പെരുമഴക്കാലത്ത്


ഓഫീസിലെ വര്‍ഷാന്ത്യ ജോലിതിരക്കിനിടയിലാണു് ഔചിത്യബോധമില്ലാതെ  അവനെന്നെ പരിരംഭണംചെയ്തതു്.
അസഹ്യമായ വേദനയോടെ ഞാന്‍ ഞെളിപ്പിരികൊണ്ടു. എന്‍റെ
പാരവശ്യംകണ്ട് അടുത്ത സീററിലിരുന്ന നന്ദന്‍ അരികെവന്നു.       വാട്ടര്‍ബോട്ടിലില്‍ നിന്നു് വെളളം പകര്‍ന്ന് എനിക്കു നീട്ടി.                                           സദാ പോക്കററില്‍ സൂക്ഷിച്ചിരുന്ന വേദനസംഹാരി എടുത്തു വിഴുങ്ങി.            രണ്ടു കവിള്‍ വെളളം കുടിച്ചു.
കണ്ണില്‍ വെളളം നിറഞ്ഞു.
വേദനയെ തല്‍ക്കാലം അകറ്റും ഗുളിക.                                                                      
ശാശ്വതശമനത്തിനു് ഓപ്പറേഷന്‍ചെയ്യണമെന്നു് നിര്‍ദ്ദേശിച്ചെങ്കിലും മനസ്സുവന്നില്ല.
വയറ് കീറുക!
എനിയ്ക്കതു് ഓര്‍ക്കാന്‍ ക്കൂടി കഴിയാത്ത കാര്യമാണു്.
കുടലില്‍ പഴുപ്പെണ്ടെങ്കില്‍ അത് മുറിച്ചുനീക്കി......എത്ര മാസങ്ങള്‍
എന്തൊക്കെ പിന്നെ............നഷ്ടങ്ങളുടെ നീളുന്ന പട്ടികകള്‍                                                                                          
അല്പം വേദന സഹിച്ചാലും വേണ്ടില്ല. ലീവെടുത്തു് കയ്യില്‍ തടയുന്നത് നഷ്ടമാക്കാന്‍ കഴിയില്ല.
കിട്ടുന്ന സന്ദര്‍ഭം പരമാവധി വിനിയോഗിക്കുക.                                                                                        
ഒരു മനസ്സാക്ഷികുത്തും ഇല്ലാതെ കറന്നെടുക്കുക.                                                                                    
അതിനുളള ചാന്‍സുകള്‍ ഇപ്പോഴുണ്ടല്ലോ.                                                                                             ഇഷ്ടംപോലെ!                                                                                                                                                                            
വമ്പന്മാരു് വാരിക്കൂട്ടുന്ന കണക്കു കാണുമ്പോള്‍കണ്ണു് തളളിപോകുകയായിരുന്നു.
തലമുറതലമുറകള്‍ക്കു വേണ്ടിയും കൂട്ടിവച്ച്.............
പെട്ടെന്നു്................വീണ്ടും.................................................
കുനിഞ്ഞു് നെററി മേശമേലൂന്നി രണ്ടു കയ്യിലേയും വിരലുകളാല്‍ വയര്‍ അമര്‍ത്തി പിടിച്ചു
"സാറെ,സാറു്  ഇംഗ്ളീഷു മര്ന്നു മാറ്റി നാടന്‍ മര്ന്നു് കഴിയ്ക്കു. ന്നാ  രോഗം പമ്പ കട്ക്കും.".      
നന്ദനെ്റ സ്വരത്തില്‍ അനുകമ്പ നിറഞ്ഞിരുന്നു.
സഹജീവനക്കാരെല്ലാം അവരവരുടെ സീറ്റിലിരുന്നു് തുറിച്ചു നോക്കുന്നുണ്ടു്.
നേരിയ ജാള്യതയും,അപകര്‍ഷതാബോധവും എനിയ്ക്കുണ്ടായി.
ഞാനൊരു രോഗിയാണെന്ന തിരിച്ചറിവു് എന്നെ അസ്വസ്ഥനാക്കി.
അസുഖം മാറണം. ഒളിഞ്ഞാക്രമിക്കുന്ന ശത്രുവിനെ പരാജയപ്പെടുത്തണം.
ഓപ്പറേഷന്‍കൂടാതെ കഴിയുമെങ്കില്‍  അത്രയും നന്നു്.
ആ വിശ്വാസത്തോടെയാണു് ആയുര്‍വ്വദഡോക്ടറുടെ അഡ്രസ്സു് നന്ദനില്‍ നിന്നു് വാങ്ങിയതു്.
ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ കളളച്ചിരിയോടെ നന്ദനോടു പറഞ്ഞു.-"നാളെ
സൈറ്റു് ഇന്‍സ്പക്ഷന്‍ !മനസ്സിലായല്ലോ?...പറ്ഞ്ഞോളു.".
നന്ദന്‍ വിശ്വസ്ഥനാണു്.മറ്റുളളവരെപോലെ പാര വെയ്ക്കലില്ല.
ഒരുത്തനും മറ്റുള്ളോര്‍  നന്നാവുന്നതു് കണ്ടുക്കൂട. അസൂയ!
അതിരാവിലെ ആദ്യബസ്സില്‍യാത്ര പുറപ്പെട്ടു.ടൌണിലെത്തി ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള ബസ്സ് തേടിപിടിച്ച് ബസ്സില്‍ കയറി.
കണ്ടക്ടറും,കിളിയും മത്സരബുദ്ധിയോടെ യാത്രക്കാരെ ക്ഷണിച്ചു് ബസ്സില്‍ നിറച്ചു കൊണ്ടിരുന്നു.
ബസ്സിനകം നിറഞ്ഞ സംതൃപ്തിയോടെ കണ്ടക്ടര്‍ ഡബ്ബിള്‍ബെല്‍ അടിച്ചു.                                                                                                                                  അനുമതി ലഭിച്ചതോടെ
അമിതഭാരം വഹിച്ചു്  മുരണ്ടും,ഞെങ്ങിയും,ഞെരങ്ങിയും വാഹനം പ്രയാണമാരംഭിച്ചു.

അപരിചിതമായ പ്രദേശം. സ്ഥലം പറഞ്ഞു് ടിക്കറ്റടുക്കുമ്പോള്‍ കണ്ടക്ടറെ ഓര്‍മ്മിപ്പിച്ചു-
" സ്ഥലമെത്തുമ്പോ ഒന്നു് പറേണം.പരിചയം ല്ല്യ."
"ഓ,ശരി........"
നഗരം വിട്ടു് ഗ്രാമത്തിലൂടെയുള്ള യാത്ര......
അടിയ്ക്കടിയുള്ള ബസ്റ്റോപ്പുകള്‍.....
റോഡിന്റ് ശോചനീയാവസ്ഥ...........
പിന്നിടുന്ന സ്ഥലങ്ങളെ പറ്റി അറിയാനുള്ള താല്പര്യത്തോടെ സശ്രദ്ധം ഞാന്‍ വഴിയരികിലേയ്ക്ക്നോക്കിയിരുന്നു.                                                                                                           ബോര്‍ഡുകളൊന്നും കാണാനില്ല,കടകള്‍ക്ക് മുന്നില്‍പോലും.
സ്റ്റോപ്പുകളിലെത്തുന്നതിനു് മുമ്പു് `കിളി`സ്ഥലത്തിന്‍റെ പേരു വിളിക്കുമ്പോഴാണു് സ്ഥലനാമങ്ങള്‍
അറിയാന്‍ കഴിയുന്നതു്. വിചിത്രവും,ആകര്‍ഷകവുമായ പേരുകള്‍......................
ബസ്സമയം പരിപാലിക്കാനുള്ള വ്യഗ്രതയില്‍ കാണിക്കുന്ന വെപ്രാളം.
ശീഘ്രത്തില്‍ യാത്രക്കാരെ ഇറക്കുന്നു; കയറ്റുന്നു.
ടിക്കെടുക്കാത്തവരെ തെരഞ്ഞു പിടിക്കുന്നതിടയില്‍  കണ്ടക്ടര്‍  എന്‍റെ നോട്ടം ശ്രദ്ധിച്ചു
എന്‍റെ ഉല്‍കണ്ഠ മനസ്സിലാക്കിയ പോലെ അയാള്‍  പുഞ്ചിരിച്ചു. കാര്യം നിസ്സാരമെങ്കിലും അയാളുടെ ആത്മാര്‍ത്ഥതയില്‍ മതിപ്പു തോന്നി.
ഞാന്‍ സമാധാനത്തോടെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു.

ഏതോ സേ്റ്റാപ്പില്‍ ബസ്സ് അടുക്കവെ അയാള്‍  വിളിച്ചു പറഞ്ഞു.'' "സ്ഥലായി,ഇവ്ടെ എറ്ങ്യോളു"...
വഴിയില്‍ ആദ്യംകണ്ണില്‍പ്പെട്ടതു് ആയുര്‍വ്വേദാചാര്യന്‍റെ നാമം വഹിക്കുന്ന ബോര്‍ഡാണു്.
ധര്‍മ്മാനുഷ്ഠാനാശ്രമം         .ചികിത്സാകേന്ദ്രം
പെട്ടന്നൊരു ചിന്താകുഴപ്പം.
തെറ്റിയോ.?
പിന്നെ നന്ദന്‍ എഴുതിതന്ന  അഡ്രസ്സു്  ഒത്തു നോക്കി. തെറ്റിയിട്ടില്ല.
ധര്‍മ്മാശുപത്രി!!
താഴെക്കിടയുള്ള പട്ടിണി പാവങ്ങള്‍ക്കുവേണ്ടി................
ധര്‍മ്മാശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടൊന്നും എനിക്കില്ല.
പരസ്യമായിട്ടൊന്നുമില്ലെങ്കിലും രഹസ്യമായ സമ്പാദ്യസ്രോതസ്സുകളുണ്ട്.........
പല വളഞ്ഞ വഴികളിലൂടെയും അതൊഴുകുന്നു...............
ക്രമം തെറ്റി യാണെങ്കിലും............................................
മനസ്സില്‍ നേരിയൊരു അസ്വസ്ഥത.
നന്ദന്‍ മനഃപൂര്‍വ്വം!.....ഇല്ല.അതായിരിക്കില്ല.
സമാധാനിച്ചു.

മൂന്നു വഴികള്‍ചേര്‍ന്നകവല.
കവലയിലെ ചായക്കടയില്‍ കയറി ചായക്കുടി കഴിഞ്ഞു് പൈസ കൊടുക്കുമ്പോള്‍
കടക്കാരന്‍റെ കുശലാന്വേഷണം."എവ്ടേക്ക്യാ?".
ഗ്രാമത്തിന്‍റെ പ്രത്യേകത.                                                                                              ഗ്രാമത്തില്‍ അപരിചിതരെ വേഗം തിരിച്ചറയും.    അവരുമായി
സൌഹാര്‍ദ്ദം പങ്കിടാന്‍ ശ്രമിക്കും .
നഗരത്തില്‍ ആര്‍ക്കും ആരേയും ശ്രദ്ധിക്കാന്‍  നേരമില്ല.തന്‍കാര്യമൊഴിച്ചു്
ആര്‍ക്കും ഒന്നിനും സമയമില്ലല്ലോ!.
ആദരഭാവവും,നിഷ്കളങ്കത നിറഞ്ഞ സ്നേഹാന്വേഷണവും എന്‍റെ സ്ഥായിയായുള്ള
ഗൌരവത്തിനു് ഭംഗം വരുത്തി.-"ഡോക്ടറെ കാണണം".
"തിരുമേനീനല്ല്യേ?".
"അതെ; ചികിത്സ എങ്ങ്നെ?".സൌമ്യഭാവത്തോടെ ചോദിച്ചു.
"പറ്യാനുണ്ടോ! അസുകൊക്കെ പമ്പ കട്ക്കും.ശ്ശീ...ചിട്ടവട്ടം ഒക്കേണ്ട്..."
കടക്കാരനോടു് യാത്ര പറഞ്ഞു്  അടയാളം നല്കിയ വഴിയിലൂടെ നടന്നു.
പാതയ്ക്കിരുവശവും വൃക്ഷഫലസമൃദ്ധമായ  വിശാലമായ പറമ്പുകള്‍. ഹരിതാഭ നിറഞ്ഞ കാഴ്ച
കണ്ടുകണ്ടങ്ങനെ നടന്നു.   എന്തൊരു സുഖം. എല്ലാ അസുഖങ്ങളും വിട്ടൊഴിഞ്ഞപോലെ!
മുമ്പില്‍ തറന്ന കിടക്കുന്ന ഗേറ്റു്. കവാട കമാനത്തില്‍    'ധര്‍മ്മാനുഷ്ഠാനാശ്രമം'         എന്ന പേരു്.  
കാറുകളും,മറ്റു വാഹനങ്ങളും തിങ്ങികിടക്കുന്നുണ്ടു്.
നീണ്ടുനിരന്നു കിടക്കുന്ന ആശ്രമക്കെട്ടിടങ്ങള്‍.........................!
അന്വേഷിച്ചപ്പോള്‍  പേരെഴുതലും,ചീട്ടെടുക്കലും വേണ്ടെന്നറിഞ്ഞു.
ക്രമ മനുസരിച്ചു് ഞാന്‍ അവസാന സീറ്റല്‍ ഇടം പിടിച്ചു.
ഇനി എത്ര നേരം........!
അടുത്തിരുന്ന വ്യക്തിയുമായി പരിചയത്തിലായി. സൌഹാര്‍ദ്ദസംഭാഷണത്തിനിടയില്‍ ആശ്രമത്തെ
പറ്റിയും,തിരുമേനിയെ പറ്റിയും കുറച്ചു
വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു .
"ഋഷിതുല്ല്യന്‍... ....അപാര പണ്ഡിതന്‍......                                                                                അവധൂതനായി ലോകം മുഴുവന്‍ സഞ്ചരിച്ചു്..................
അതീന്ദ്രീയ ജ്ഞാനി.
പേരും പെരുമയുമുള്ള ഇല്ലം.സഹോദരീസഹോദരന്മാര്‍ വിദേശങ്ങളില്‍.
പ്രഗത്ഭരും,പ്രസിദ്ധരും.
ദേശാടനം കഴിഞ്ഞു് തിരുമേനി ഇല്ലത്തില്‍  സ്ഥിരവാസമായി.
ആശ്രമം പണിതു.
നിസ്വാര്‍ത്ഥ സേവന സന്നദ്ധരായ അന്തേവാസികള്‍.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
ആശ്രമത്തില്‍ വരുന്നവര്‍ക്കെല്ലാം അന്നദാനം,ഉച്ചയ്ക്കും,വൈകീട്ടും.
വൈകുന്നേരം ധ്യാനം,യോഗാഭ്യാസം.
പ്രഥമ ദര്‍ശനത്തിലു് തന്നെ രോഗിയുടെ എല്ലാ വിവരങ്ങളും അദ്ദേഹം
ഗ്രഹിച്ചറിയും,അതിന്ദ്രീയ ജ്ഞാനി തന്നെ.സംശയീല്ല്യ
ആ വിശ്വാസത്തിലാ..........................."
അയാള്‍ പെട്ടന്നെഴുറ്റു.  അയാളുടെ ഊഴമായി................
ഇനി ഞാന്‍.....................................
ഉദ്വേഗഭരിതനായി ഞാന്‍ കാത്തിരുന്നു.
അയാള്‍ ഹാഫു് ഡോറ്  തുറന്ന് പുറത്തുകടന്ന ഉടനെ ഞാന്‍.............
അകത്തു പ്രവേശിച്ച മാത്ര അത്യുജ്ജ്വല പ്രകാശധാര എന്‍റെ കണ്ണുകളില്‍ തുളച്ചുകയറി.
കണ്ണുകളില്‍ മിന്നല്‍ പിണര്‍!.സൂര്യഗോളങ്ങള്‍.!!
ഇരുട്ടു്.ഘോരാന്ധകാരം!!!
ഇരുട്ടില്‍ ഭയപ്പെടുത്തുന്ന ശബ്ദകോലാഹലങ്ങള്‍.
ദീനാലപങ്ങള്‍...................................അഗ്നി ചിറകുമായെത്തുന്ന കരിംഭൂതങ്ങള്‍.
എന്നെ പൊതിയുന്നു!
തീയില്‍ വെന്തുരുകുന്ന പ്രതീതി!!
അസഹ്യമായ വേദന! വയറ്റിനുള്ളില്‍ അഗ്നിയുടെ സംഹാരതാണ്ഡവം!!!
ഹോ...!.................................ഹോ...!!.......................................................ഹോ!!!

കണ്ണുതുറന്നപ്പോള്‍  കരുണാദ്ദ്രമായ മിഴികള്‍ കണ്മുന്നില്‍!.തേജസ്സു് വഴിഞ്ഞൊഴുകുന്ന മുഖം.!!!
ഞാന്‍ ഏതോ മായവിഭ്രാന്തിയിലായിരുന്നു.! നിലത്തു് വീണു കിടക്കുകയായിരുന്നു!!
മൃദുലവും,എന്നാല്‍ശക്തവുമായ കരങ്ങളാല്‍ അദ്ദേഹം എന്നെ പിടിച്ചുയുര്‍ത്തി.
എന്നിലേതൊ അചിന്ത്യവുംഅനൂഹവുമായ കുറ്റബോധം നുരയിട്ടു...........
എന്താണു്.!.................എന്താണു് !!..... ...........,,,        അസുഖത്തെ പറ്റി പറയേണ്ടതു് !!!........
അമൃതവര്‍ഷംപോലെ തിരുമേനിയുടെ സ്വരം കാതില്‍ :..............                                                                                                          
"അജീര്‍ണ്ണമാണു് അസുഖം .തുടക്കമാണു്. നമുക്കു വേണ്ടതേ നമ്മള്‍ഭക്ഷിക്കാവു.ഭാവിയ്ക്കു കരുതി വെയ്ക്കുന്നത് വിഷമയമാകും                 ഭാവിതലമുറയ്ക്കും മാറാവ്യാധി! വഴിതെറ്റും.സര്‍വ്വനാശം ഫലം".                          നടക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു കൊണ്ടേയിരുന്നു."പാപത്തിനു്
നരകമുണ്ടു്.ഇവിടെ.അല്ലെങ്കില്‍ അടുത്ത തലമുറ അനുഭവിച്ചേ മതിയാകു".                                                                                                                                                                     ചൂരല്‍കസേരയില്‍ ഇരുന്നുകൊണ്ടു് അദ്ദേഹം  മുന്നിലുള്ള കസേര  ചൂണ്ടി  എന്നോട് പറഞ്ഞു."ഇരിയ്ക്കൂ ".
ഞാന്‍ ഇരിക്കാനാവതില്ലാതെനില്‍ക്കുകയാണ്‌.......

.ചെറുകഥ