note

കൂട്ടായ്മ

Tuesday, June 16, 2020

ബുക്ക് കവർ ചാലഞ്ച് രണ്ടാം ദിവസം

                                 ബുക്ക് കവർ ചാലഞ്ച് രണ്ടാം ദിവസം
                                        ****************************************
ഗുരു നിത്യചൈതന്യയതിയുടെ ആത്മകഥ .
യതിചരിതം
ആത്മകഥകൾ ഭൗതികസഞ്ചാരങ്ങളെ അടയാളപ്പെടുത്തുന്നവയായി പരിണമിക്കാറുണ്ടെങ്കിലും മലയാളത്തിലെ പ്രസിദ്ധമായ ആത്മകഥകളൊന്നും അത്തരം വ്യഷ്ടിസങ്കീർത്തനങ്ങളുമായി സംഭവിച്ചിട്ടില്ലെന്നത് ശുഭോദർക്കമാണ്.. തന്നെ വലംവച്ചുകൊണ്ടിരിക്കുന്ന ജനിതകജാഗരവ്യഥകളിലൂടെ സമഷ്ടിനൈരന്തര്യങ്ങൾ ആവാഹിച്ചുകൊണ്ടാണ് അവയുടെ പിറവിയത്രയും. ഇ.എം.എസ്.ഒരു ജനതയുടെ സ്വപ്നങ്ങളുടെ ചരിത്രത്തിലേക്കും വടക്കനച്ചൻ പ്രതിസഭാവേദാന്തത്തിലേക്കും ചെറുകാട്‌ സംബന്ധസംസ്‌കാരജീർണ്ണതയിലേക്കും കുഞ്ഞിരാമൻനായർ കവിപ്രതിഭയുടെ ഉൾക്കയങ്ങളിലേക്കും നടരാജഗുരു സർവ്വസമന്വയദർശനസംവാദത്തിലേക്കും നമ്മെ എത്തിച്ചത് സ്വാനുഭവങ്ങൾആവിഷ്കരിച്ചുകൊണ്ടാണ്. ആത്മാവിന്റെ മൗനസഞ്ചാരങ്ങളെ ലേഖനം ചെയ്തുകൊണ്ടാണ് ഗുരു നിത്യചൈതന്യയതി തന്റെ കഥ പാകപ്പെടുത്തിയിരിക്കുന്നത്..
ആശംസകൾ

പുസ്തക ചാലഞ്ച് - രണ്ടാം ദിവസം

                             പുസ്തക ചാലഞ്ച് - രണ്ടാം ദിവസം
                                           ++++++++++++++++
പുസ്തകത്തിന്റെ പേര്. - കുപ്രസിദ്ധ കോൺട്രാക്ടർ .
കഥകൾ ഒന്നും രണ്ടും ഭാഗങ്ങൾ
ഗ്രന്ഥകർത്താ- സലിൽ പ്രഭാകരൻ.
തൃശ്ശൂർ വില്ലടം ദേശത്ത് PWD എഞ്ചിനീയർ Late കെ.ആർ. പ്രഭാകരന്റേയും, റിട്ട. ഹെഡ് മിസ്ട്രസ് സി.കെ. തങ്കമണിയുടെയും മകൻ. തൃശ്ശൂർ മഹാരാജാസ് പോളിടെക്നിക്കിൽ നിന്ന് പഠന ശേഷം കോൺട്രാക്ടറായി ജോലി ചെയ്യുന്നു. ഭാര്യ... അഡ്വ. വിനിത മനമ്മൽ.
മകൻ :- പ്രഭാത് സലിൽ
വായനാസുഖമുള്ള
നർമരസം തുളുമ്പുന്ന കഥകളാണിതിലെല്ലാം തന്നെ. .....
നോബൽ സമ്മാനം വാങ്ങിയ ശേഷം നേരെ കൂർക്ക കൃഷിയിലേക്കിറങ്ങും. കാമറൂണിനു വേണ്ടി ഹോളിവുഡ് സിനിമയ്ക്ക് കഥയെഴുതും. അമേരിക്കൻ പ്രസിഡണ്ടുമായി കൂർക്ക കരാറിൽ ഒപ്പുവെക്കാൻ പോകും. ജെയിംസ് ബോണ്ടിനെപ്പോലും മലർത്തിയടിക്കുന്ന കുറ്റാന്വേഷകനമാക്കും...
ഇങ്ങനെ ഭീമാകാരം പൂണ്ടു നില്ക്കുന്ന ഒരു പ്രതീകമാണ് ഇതിലെ കോൺട്രാക്ടർ.

                                       ബുക്ക് കവർ ചാലഞ്ച്

                                                                 ******************************
ബ്ലോഗറും,എഴുത്തുകാരനുമായ ശ്രീ.Satheesan muttil ന്റെ നിർദ്ദേശം ഞാൻ സ്വീകരിക്കുന്നു.
പുസ്തകത്തിന്റെ പേര്: ജീവിതസമരം (ആത്മകഥ)
ഗ്രന്ഥകർത്താ:- സി.കേശവൻ
ഇന്നും ആയിരങ്ങൾക്ക് ആവേശം പകരുന്ന അനുഭവമായിരിക്കും സി .കേശവൻന്റെ 'ജീവിതസമരത്തിന്റെ' പാരായണം.സത്യസന്ധനും ധർമധീരനും ആരുടെ മുന്നിലും തലകുനിക്കാത്ത ആത്മാഭിമാനിയും സ്വാതന്ത്രേച്ഛയുള്ളവുമായിരുന്ന ഒരു പച്ചമനുഷ്യന്റെ ആർജ്ജവം നിറഞ്ഞ ഈ ആത്മകഥാഖ്യാനം കേരളത്തിന്റെ ഒരു നീണ്ടകാലഘട്ടത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ചരിത്രത്തിന്റെ കണ്ണാടികൂടിയാണ് 🌹🌹🌹🌹💥💥🙏