note

കൂട്ടായ്മ

Tuesday, March 10, 2015

കൊച്ചിലേ പാകപ്പെടുത്തണം....


                                                കൊച്ചിലേ പാകപ്പെടുത്തണം................
                                                ******************************************

മനുഷ്യനില്‍ അന്തര്‍ലീനമായ സഹജവാസനകളെ പരിപോഷിപ്പിക്കാനും വളര്‍ത്തിയെടുക്കാനുമുളള വായനയുടെ പങ്ക് നിസ്സീമമാണ്.ചെറുപ്പത്തില്‍-വായിച്ച പുസ്തകങ്ങളില്‍നിന്ന് കിട്ടിയ അറിവു് ജീവിതപ്പാതയില്‍ മാര്‍ഗ്ഗദര്‍ശ്ശികളായി മാറുന്നു.
പണ്ടൊക്കെ കൂട്ടുകുടുംബങ്ങളായിരുന്നു ഏറെയും.ഒരുവീട്ടില്‍ ചുരുങ്ങിയത്
ഇരുപത് അംഗങ്ങളെങ്കിലും ഉണ്ടായിരിക്കും.കുട്ടികളും,മറ്റുതലമുതിര്‍വരും
അടക്കം.ബഹളമയമായിരിക്കും!
ആ ചുറ്റുപാടില്‍ കൊച്ചിലേ എന്നെ കഥയുടെയും,കവിതയുടെയും ലോകത്തിലേക്ക് എത്തിച്ചത് എന്‍റെ വല്യമ്മയായിരുന്നു.(എന്‍റെ അച്ഛന്‍റെ
ജേഷ്ഠന്‍റെ ഭാര്യ)അവര്‍ക്ക് വളരെ താമസിച്ചാണ് മക്കളുണ്ടായത്.അതുകൊണ്ട്
അവരുടെ ലാളനയും,സ്നേഹവാത്സല്യങ്ങളും വേണ്ടുവോളം ഞങ്ങള്‍ക്ക്
ലഭിച്ചിരുന്നു.രാമായണവും,ഭാഗവതവും,മറ്റുപുരാണങ്ങളും അവര്‍ക്ക്
മനഃപാഠമായിരുന്നു!വൈകീട്ട് ഭക്ഷണംകഴിഞ്ഞ് എന്നെയും,അനിയനെയും
അടുത്തുകിടത്തും."കഥ പറയൂ വല്ല്യമ്മേ"ഞങ്ങള്‍ ചിണുങ്ങും..........
"ഏതു കഥ വേണം"വല്ല്യമ്മ ചോദിക്കും. രാജകുമാരന്‍റെ,സൂത്രക്കാരന്‍ കുറുക്കന്‍റെ,.....അങ്ങനെ ഞങ്ങള്‍ തര്‍ക്കിച്ചു നില്‍ക്കുമ്പോള്‍ വല്ല്യമ്മ രാമയണത്തിലേയ്ക്കൊ,ഭാഗവതത്തിലേയ്ക്കൊ ഞങ്ങളെ കൂട്ടികൊണ്ടുപോകും.ഇടയ്ക്കുവച്ച് കഥ നിര്‍ത്തുന്ന ഒരു സൂത്രമുണ്ടു് വല്ല്യമ്മയ്ക്ക്.ഞങ്ങള്‍ ചെവിവട്ടം പിടിച്ചിരിക്കുകയല്ലേ!"പിന്ന്യോ വല്ലിമ്മേ?"
വല്ല്യമ്മ ചിരിയോടെ കഥതുടരും...ഞങ്ങള്‍ ഉറങ്ങിപോയോ എന്നറിയാനാണ് ആ നിറുത്തലിന്‍റെ ഉദ്ദേശം.ഞങ്ങള്‍ ഉറങ്ങുന്നതുവരെ കഥ നിറുത്തലും,ചോദ്യവും,തുടരലും..തുടര്‍ന്നുകൊണ്ടേയിരിക്കും.
ചെറുപ്പത്തിലുള്ള ഈ സംസര്‍ഗ്ഗവും എന്‍റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്(*95- വയസ്സുപിന്നിട്ട എന്‍റെ വലിയമ്മ 2015 മാര്‍ച്ച് 14 ശനിയാഴ്ച നിര്യാതയായി*)
അപ്പര്‍പ്രൈമറിക്ളാസ്സില്‍ പഠിക്കുന്ന ഘട്ടത്തിലാണ്. പാഠ്യേതരപുസ്തകങ്ങള്‍വായിക്കാനുള്ള അവസരം ലഭിച്ചത്.            അടുത്തബന്ധു വഴിയായിരുന്നു .അദ്ദേഹം കവിത എഴുതുമായിരുന്നു. സഹൃദയനായിരുന്നു .ധാരാളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റെ പുസ്തകശേഖരത്തില്‍ ഉണ്ടായിരുന്നു. സന്മനസ്സോടെ അദ്ദേഹം പുസ്തകങ്ങള്‍ വായിക്കാനായി എനിക്ക് തന്നു. .ആദ്യമായി വായിച്ചു തുടങ്ങിയത്
ശ്രീ.കെ.പി.കേശവമേനോന്‍ രചിച്ച പുസ്തകങ്ങളായിരുന്നു .
സദ്ഗുണങ്ങളുടെ വിളനിലങ്ങളായിരുന്ന അതിലെ സദ്ഫലങ്ങള്‍
അമൃതകനികളായിരുന്നു. .അതിലെ ഉപദേശങ്ങളും നിര്‍ദേശങ്ങളും
ഊന്നുവടിയാകാന്‍ സഹായിച്ചു.
ഇന്നത്തെപ്പോലെ അന്നൊന്നും എടുക്കാനാവാത്ത പുസ്തകഭാരവും, പഠനഭാരവുംകുട്ടികളില്‍ കേററിവെയ്ക്കാറില്ല.ഒരു നിലയ്ക്ക് കുട്ടികള്‍ എല്ലാവിധ സ്വാതന്ത്ര്യങ്ങളുംഅനുഭവിക്കാന്‍ഭാഗ്യംസിദ്ധിച്ചവരായിരുന്നു.          സ്ക്കൂള്‍ വിട്ടുവന്നാലുള്ള കളി,കുളി,വിളക്കുവെച്ചശേഷം നാമംചൊല്ലല്‍,ഗൃഹപാഠം ചെയ്യല്‍,ഭക്ഷണം,ഉറക്കം.
കുടുംബങ്ങളിലെ അംഗസംഖ്യകൂടുതല്‍, കൂട്ടുകുടുംബം, വേണ്ടത്ര ചങ്ങാതിമാര്‍,വിശാലമായി കിടക്കുന്ന ഒഴിഞ്ഞ പറമ്പുകള്‍,സുന്ദരമായ കളിസ്ഥലം.സ്വച്ഛസുരഭിലമായ കുട്ടിക്കാലം.പരസ്പരംസ്നേഹിക്കാനും സഹായിക്കാനുമുള്ള മനഃസ്ഥിതി.തമ്മില്‍ തമ്മില്‍ വഴക്കും, അടിപിടിയും നിത്യസംഭവമാണെങ്കിലും പിറെറദിവസം അതെല്ലാം മറന്ന് ഉററചങ്ങാതിമാരായിമാറും.പകയില്ല.സ്വാര്‍ത്ഥതയില്ല.                             ഗ്രാമീണതയുടെ നിഷ്കളങ്കകത.ഗുരുക്കന്മാരെ ആദരിച്ചിരുന്ന കാലം.
ചങ്ങാതിമാരും,അവരുമൊത്ത് കളിയും,ചിരിയും,ഇണക്കവും,പിണക്കവും.....
ഉല്ലാസം നിറഞ്ഞ കാലം!!!
58വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള വിദ്യാഭ്യാസകാലമാണ്‌ പറഞ്ഞുവരുന്നത് കേട്ടോ!
ഇന്നും അത് ദീപ്തമായ സ്മരണകളുമായി തെളിഞ്ഞുവരുന്നുണ്ട്.
ഭാവിജീവിതത്തിനു വേണ്ടതായ സ്വഭാവരൂപീകരണവും,ചിട്ടവട്ടങ്ങളും
പഠിപ്പിച്ചെടുക്കുന്ന കാലഘട്ടം.ഇന്ന് അഭിമാനിക്കാവുന്ന സുവര്‍ണ്ണകാലം.
ഗുരുനാഥന്മാരാണ് അതില്‍ മുഖ്യപങ്കുവെക്കുന്നത് എന്നാണ് എന്‍റെ പക്ഷം.
അന്നത്തെ ഗുരുശിഷ്യബന്ധം പവിത്രവും ആത്മാര്‍ത്ഥവുമായിരുന്നു.
ഗുരുവിന്‍റെ അര്‍ത്ഥവും വ്യാപ്തിയും ഗ്രഹിച്ചിരുന്ന അദ്ധ്യാപകര്‍ ഭയഭക്തിബഹുമാനങ്ങളോടെ പെരുമാറുന്ന ശിഷ്യഗണങ്ങള്‍.. ..                     ഇന്നത് പോയകാലത്തിന്‍റെ ഓര്‍മ്മ മാത്രമായി.......
1953-ല്‍ എന്നെ പഠിക്കാനായി വില്ലടം സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തി. ഒന്നാംക്ലാസ്സിലും മൂന്നാംക്ലാസ്സിലും ക്ലാസ്മാഷ്, യശശ്ശരീരനായ അഭിവന്ദ്യവാസുമാഷായിരുന്നു. അദ്ദേഹത്തിന്‍റെ ഉപദേശങ്ങളും,നിര്‍ദേശങ്ങളും ഇന്നും കര്‍ണ്ണപുടങ്ങളില്‍ മുഴങ്ങുകയും വഴിത്താരയില്‍ പ്രകാശം ചൊരിയുകയും ചെയ്യുന്നു........

"അസത്യം പറയരുത്.സത്യസന്ധനായിരിക്കണം.                                                              ആരോടുംചീത്തവാക്കുകള്‍ പറയരുത്.
ചീത്തകൂട്ടുകെട്ടുകളില്‍ കൂടരുത്‌..                                                                          ആണ്‍കുട്ടികള്‍ നിങ്ങളില്‍  താഴെയുള്ള പെണ്‍ക്കുട്ടികളെ    അനിയത്തിമാരായും, മൂത്തവരെ ചേച്ചിമാരായും,                                          പ്രായമുള്ളവരെ അമ്മമാരായും കാണണം.                                                                           പെണ്‍കുട്ടികള്‍ നിങ്ങളില്‍ താഴെയുള്ള ആണ്‍കുട്ടികളെ
അനിയന്മാരായും, മൂത്തവരെ  ചേട്ടന്മാരായും കാണണം. അതുപോലെത്തന്നെ
പ്രായമുള്ളവരെ ബഹുമാനിക്കുകയും അവരോട് ആദരവോടെ പെരുമാറുകയും ചെയ്യണം.                  
നിങ്ങളെല്ലാം നന്നായി പഠിച്ചുമിടുക്കികളും മിടുക്കന്മാരുമാകണം.
അച്ഛനമ്മമാരെ സഹായിക്കണം.കൂട്ടുകാരെയും പരസ്പരം സഹായിക്കണം.ജാതിയും മതവും
നോക്കരുത്.മനുഷ്യരെല്ലാം ഒന്നാണ്.ഉത്തമപൌരരായി വളരണം................."
ക്ലാസ്സില്‍ പല അവസരങ്ങളിലായി തന്നിരുന്ന ആ സദുപദേശങ്ങളുടെ സാരാംശം ജീവിതവൃത്തിയിലും  സ്വാധീനം ചെലുത്താന്‍കഴിയും എന്നാണ് എനിക്ക് ബോദ്ധ്യപ്പെടുത്താന്‍ കഴിയുന്നത്‌.........
അതുപോലെത്തന്നെ ഇളംപ്രായത്തില്‍ കുടുംബത്തില്‍നിന്ന് സ്നേഹവും,വാത്സല്യവും,ശ്രദ്ധയും ലഭിക്കുമാറാണം.ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍,അണുകുടുംബങ്ങളില്‍ അതിനൊന്നും സമയമില്ലെന്നതാണ് സത്യം.എല്ലാം ശീഘ്രഗതിയിലുള്ള നീക്കം...അതിന്‍റെ ദോഷങ്ങളും,വിപത്തുകളുമാണ് ഇന്ന് നാം ദിനംതോറും കണ്ടുംകേട്ടും കൊണ്ടിരിക്കുന്നത്........................

പുസ്തകവായനയില്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെ കളിക്കാന്‍
സമയകുറവ്.ചങ്ങാതിമാര്‍ക്ക് പരിഭവം.നാടന്‍പന്ത്,ചുട്ടിയും കോലും,കിളിമാസ്,ഞൊണ്ടി,ഗോലി,പമ്പരംഏറ്,
കോട്ട എന്നിവയൊക്കെയായിരുന്നു കളികള്‍ .
വളരുന്നതോടൊപ്പം വായനാഭിരുചിയുടെ ദിശയുംമാറി.സമീപമുളള വില്ലടം യുവജനസംഘംവായനശാലയില്‍ അംഗമായി.ഇഷ്ടാനുസരണമുളള പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യംകിട്ടി.
വായനയുടെ വസന്തം സമാഗതമായി.
കാലപ്രവാഹത്തില്‍ വായനയില്‍ ക്രമാനുക്രമമായ വ്യതിയാനങ്ങള്‍ വന്നു.
ബാലസാഹിത്യകൃതികള്‍,ചെറുകഥകള്‍,നോവലുകള്‍,പുരാണകഥകള്‍,ചരിത്രകഥകള്‍,പിന്നെ എഴുത്തിന്‍റെ എഴുത്തിന്‍റെ വഴിയിലേക്ക് തിരിഞ്ഞു.ഹൈസ്കൂള്‍ ക്ലാസ് തൊട്ടുത്തന്നെ കവിതകളും,കഥകളും എഴുതിത്തുടങ്ങി.സാഹിത്യമത്സരങ്ങളില്‍ സമ്മാനങ്ങള്‍   കിട്ടിത്തുടങ്ങിയപ്പോള്‍ എഴുതുവാനുള്ള ആവേശവും,ഉത്സാഹവും വര്‍ദ്ധിച്ചു.
അതിനിടയില്‍ വായനയിലും കുറവുവരുത്തിയില്ല
പ്രൌഢവും,വിശ്വപ്രസിദ്ധവുമായരചനകള്‍,ആത്മകഥകള്‍,ജീവചരിത്രങ്ങള്‍
,യാത്രാവിവരണങ്ങള്‍,ആത്മീയഗ്രന്ഥങ്ങള്‍.എത്ര...എത്ര.
1960-70 കാലഘട്ടങ്ങളില്‍ സാഹിത്യസാംസ്‌ക്കാരിക രംഗത്ത് സജീവമായിരുന്നു.
1976 ല്‍ തൃശൂര്‍ സഹൃദയവേദി പ്രസാധകരായി "നീ എന്‍റെ ദുഃഖം"എന്ന എന്‍റെ ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു....

സൌദിയില്‍ നിന്ന് തിരിച്ചു വന്നതിനുശേഷം ശ്രീനാരായണ ഗുരുദേവന്‍റെ ആസ്ഥാനമായ വര്‍ക്കല ശിവഗിരിമഠത്തില്‍(ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്)
പത്തുകൊല്ലത്തോളം സേവനമനുഷ്ഠിക്കുകയും ഇപ്പോള്‍  ഗ്രന്ഥശാലാപ്രസ്ഥാനത്തിലും, സാഹിത്യസാംസ്‌ക്കാരികമണ്ഡലങ്ങളിലും ഗുരുദേവപ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ആവുംവിധം........

*********************************************************************************

60 comments:

 1. ലേഖനം പ്രസക്തം .അമേയമായ അക്ഷരങ്ങള്‍ എത്തിപ്പിടിക്കാന്‍ അറിവു നല്‍കുന്ന നല്ല പുസ്തകങ്ങള്‍
  തന്നെ വേണം ....വായന ചെറുപ്പം മുതലേ ശീലിച്ചാലേ വലുപ്പം അറിവിന്‍റെ ലോകം കാണൂ ...നല്ല ലേഖനത്തിനു ആശംസകള്‍ !

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദിയുണ്ട് മാഷെ

   Delete
 2. ഇന്നത്തെപ്പോലെ അന്നൊന്നും എടുക്കാനാവാത്ത
  പുസ്തകഭാരവും, പഠന ഭാരവുംകുട്ടികളില്‍ കേററി വെയ്ക്കാറില്ല.
  ഒരു നിലയ്ക്ക് കുട്ടികള്‍ എല്ലാ വിധ സ്വാതന്ത്ര്യങ്ങളും അനുഭവിക്കാന്‍ ഭാഗ്യംസിദ്ധിച്ചവരായിരുന്നു.
  സ്ക്കൂള്‍ വിട്ടുവന്നാലുള്ള കളി,കുളി,വിളക്കുവെച്ചശേഷം നാമംചൊല്ലല്‍,
  ഗൃഹപാഠം ചെയ്യല്‍,ഭക്ഷണം,ഉറക്കം. കുടുംബങ്ങളിലെ അംഗസംഖ്യകൂടുതല്‍,
  കൂട്ടുകുടുംബം, വേണ്ടത്ര ചങ്ങാതിമാര്‍,വിശാലമായി കിടക്കുന്ന ഒഴിഞ്ഞ പറമ്പുകള്‍,
  സുന്ദരമായ കളിസ്ഥലം.സ്വച്ഛസുരഭിലമായ കുട്ടിക്കാലം.പരസ്പരംസ്നേഹിക്കാനും സഹായിക്കാനുമുള്ള മനഃസ്ഥിതി.തമ്മില്‍ തമ്മില്‍ വഴക്കും, അടിപിടിയും നിത്യസംഭവമാണെങ്കിലും പിറെറദിവസം അതെല്ലാം മറന്ന് ഉററ ചങ്ങാതിമാരായി മാറും. പകയില്ല.സ്വാര്‍ത്ഥതയില്ല. ഗ്രാമീണതയുടെ നിഷ്കളങ്കകത.ഗുരുക്കന്മാരെ ആദരിച്ചിരുന്ന കാലം.
  ചങ്ങാതിമാരും..................
  കളിയും ഇണക്കവും,പിണക്കവും ...... ഉല്ലാസവും നിറഞ്ഞകാലം....................!‘

  ചില വിസ്മരിക്കുവാൻ പറ്റാത്ത ഭാണ്ഡം തുറന്ന് , വായന
  താണ്ടിയ പിൻ വഴികളിലൂടെയുള്ള ഒരു അസ്സൽ സഞ്ചാരമായിട്ടുണ്ടിത്
  കേട്ടൊ സാർ

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി സാര്‍

   Delete
 3. അന്നും ഇന്നും എഴുത്തും വായനയും ഒരു സപര്യയായി കൂടെയുണ്ട് എന്നറിയുന്നതില്‍ സന്തോഷം തങ്കപ്പന്‍ ചേട്ടാ,

  ഇന്നത്തെ കുട്ടികള്‍ വായിക്കുന്നില്ല എന്ന് വിലപിക്കുകയും ഉപദേശിക്കുകയും മാത്രമേ എല്ലാരും ചെയ്യുന്നുള്ളൂ. തീര്‍ച്ചയായും വീട്ടില്‍ അച്ഛനോ അമ്മയോ സ്ഥിരമായി പുസ്തകം വായിക്കുന്നുണ്ടെങ്കില്‍ ഏതെങ്കിലും ഒരു പ്രായത്തില്‍ അത് കുട്ടികളെ സ്വാധീനിക്കും എന്നെനിക്ക് തോന്നുന്നു.

  ReplyDelete
  Replies
  1. വായിച്ചു വളരുക,ചിന്തിച്ചു വിവേകം നേടുക
   അതാണ്‌ കുട്ടികളോട് പറയാനുള്ളത്.
   വായനയ്ക്ക് നന്ദി സാര്‍

   Delete
 4. അനുഭവം കൊണ്ട് വളരെ സമ്പന്നനാണ് തങ്കപ്പൻ ചേട്ടൻ
  അത് എഴുത്തിലൂടെയും വായനയിലൂടെയും ഇപ്പോഴും സജീവമായി പകര്ന്നു കൊടുക്കുന്നു അതാണ്‌ സന്തോഷം ഈ കുറിപ്പിലും അതാണ്‌ പകരുന്നത് അതേ ഗുരുത്വം. പണിക്കര് സർ നെ പോലെയുള്ളവരോട് ഇടപഴകാൻ കിട്ടിയ അവസരം പോലും ആ ഒരു ഗുരുത്വത്തിന്റെ പുണ്യം ആവും, സത്യമാണ് നല്ല ശീലങ്ങൾ കൊച്ചിലെ മുതൽ തുടങ്ങണം എല്ലാവിധ ആശംസകളും

  ReplyDelete
  Replies
  1. കഴിയുംവിധം സജീവമായി തുടരുന്നു.
   വായനയ്ക്കും,അഭിപ്രായത്തിനും നന്ദി സാര്‍

   Delete
 5. ആ കാലങ്ങളില്‍ നിന്ന് ആര്‍ജിച്ചെടുത്ത നന്മപ്പൂക്കള്‍ ഈ കാലങ്ങളില്‍ സൌരഭം പകര്‍ത്തണം. അതാണ് നമ്മുടെയും എല്ലാ മനുഷ്യരുടെയും നിയോഗം!

  സൌമ്യവും ദീപ്തവുമായ ഈ കുറിപ്പ് വായിച്ച് സന്തോഷിക്കുന്നു.

  ReplyDelete
  Replies
  1. വളരെയധികം നന്ദി അജിത് സാര്‍

   Delete
  2. വളരെയധികം നന്ദി അജിത് സാര്‍

   Delete
 6. ആദ്യം വിചാരിച്ചത് മാഷ് സ്വപ്നം കാണുകയാണോയെന്നാണ്.
  നന്മ നിറഞ്ഞ ആ നല്ല കാലം ഇനിയൊരിക്കലും വരില്ലെന്ന സത്യത്തെ നാം അംഗീകരിച്ചേ മതിയാകൂ.. എന്നാൽ അതിലേറെ വിവരവും വിദ്യാഭ്യാസവും ഇന്നത്തെ തലമുറക്കുണ്ട്.
  പക്ഷേ, അത് നാടിന്റെ നന്മക്കു വേണ്ടിയല്ല ഉപയോഗിക്കുന്നതെന്നു മാത്രം. സ്വാർത്ഥതാൽ‌പ്പര്യങ്ങൾക്കും സ്വന്തം സുഖത്തിനും വേണ്ടി മാത്രം ഉപയോഗിക്കുന്നു.
  അതിനു വേണ്ടി സ്വന്തം(?) പണം മുടക്കി രക്ഷകർത്താക്കൾ മക്കളെ പ്രാപ്തരാക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
  മാഷുടെ നല്ല സ്വപ്നങ്ങൾക്ക് എന്റെ ഭാവുകങ്ങൾ...

  ReplyDelete
  Replies
  1. വായനയ്ക്കും,അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെയധികം നന്ദി വി.കെ.സാര്‍

   Delete
  2. വായനയ്ക്കും,അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെയധികം നന്ദി വി.കെ.സാര്‍

   Delete
 7. പോയകാലത്തിന്റെ നാട്ടുനന്മകളെഴുതിയത് വായിക്കുമ്പോള്‍ ആ പഴയകാലത്തേക്ക് മനസ്സ് കുതിച്ചു. അതൊക്കെ ആ രീതിയില്‍ തന്നെ ആസ്വദിച്ച ഒരു കുട്ടിക്കാലം എന്ടേതുകൂടിയാണ്‌.
  നല്ല മനസ്സുള്ള നല്ല അദ്ധ്യാപകരും വീടില്‍ നിന്നു തന്നെയുള്ള നല്ല മാതൃകകളും ഓരോ കുഞ്ഞിന്റേയും സ്വഭാവരൂപീകരണത്തില്‍ നിര്‍ണ്ണായകപങ്ക് വഹിക്കുന്നു. നല്ല പുസ്തകങ്ങളുടെ വായനയുടെ അകമ്പടികൂടിയുണ്ടെങ്കില്‍ വ്യക്തിത്വവൈശിഷ്ട്യം പൂര്‍ണ്ണത പ്രാപിക്കുന്നതിനു ഗതിവേഗം കിട്ടുകയായി.

  നന്മയുടെ വെണ്മ വിളങ്ങുന്ന എഴുത്ത്. നന്ദി.

  ReplyDelete
  Replies
  1. സന്തോഷം മാഷെ,അഭിപ്രായം രേഖപ്പെടുത്തിയയതിന് നന്ദിയുണ്ട്

   Delete
 8. വായന - എങ്ങനെ വേണം - വളരെ പ്രസക്തമായ ലേഖനം. ഒരിക്കൽ കൂടി വായിച്ചു.

  ReplyDelete
  Replies
  1. വായിച്ചതിനും,അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട് ഡോക്ടര്‍

   Delete
 9. ഇന്നും കൊച്ചിലേ പാകപ്പെടുത്തുന്നുണ്ട് സർ. പക്ഷെ അത് തങ്ങൾ മക്കൾക്കായി മുടക്കിയ മുതൽ തിരിച്ചു കിട്ടാൻ വേണ്ടിയാണെന്ന് മാത്രം. കുഞ്ഞുങ്ങളുടെ മനസ്സിനെ മുതിർന്നവരുടെ മിഥ്യാഭിമാനം സംരക്ഷിക്കപ്പെടുന്ന വിധത്തിൽ പാകപ്പെടുത്തി, മൂക്കാതെ പഴുപ്പിച്ച, വിഷലിപ്തമായ പഴങ്ങളാക്കി സമൂഹത്തിലേയ്ക്ക് ഇറക്കിവയ്ക്കുന്നു. സ്വഭാവ വൈകല്യങ്ങളുടെ പേരിൽ പഴിക്കപ്പെടുന്ന പല കുട്ടികളെയും അടുത്തറിയുമ്പോൾ മിക്കാവാറും അറിയാൻ കഴിയുക ആ കുട്ടികളുടെ വീട്ടിൽ അച്ഛനമ്മമാർ തമ്മിലുള്ള വഴക്കും സ്വരച്ചേർച്ചയില്ലായ്മയുമാണ്. അവിടെ നിന്നാണ് ഭൂരിഭാഗം സാമൂഹിക പ്രശ്നങ്ങളുടെയും ആരംഭം. കരുതൽ ഉള്ള മാതാപിതാക്കൾ ഇല്ലാത്ത കുഞ്ഞുങ്ങൾക്ക്‌ കരുണയുള്ള അധ്യാപകർ തുണയാകണം. അതുമില്ലെങ്കിൽ നന്മയുള്ള പുസ്തകങ്ങളുമായുള്ള സമ്പർക്കം അവരെ തീർച്ചയായും സംസ്കാരമുള്ളവരാക്കും. നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ...

  ReplyDelete
  Replies
  1. നന്ദിയുണ്ട് ടീച്ചര്‍,വായിച്ചതിനും,അഭിപ്രായം രേഖപ്പെടുത്തിയതിനും

   Delete
 10. ഓരോ കാലത്തിനും ഓരോ മുന്‍ ഗണനകളാണ്. എങ്ങിനെയും മുന്നിലെത്തണമെന്നതാണ് ഇന്നിന്‍റെ സൂത്രവാക്യം. വായനയുടെ രീതി മാറി. കുട്ടികളുടെ വീഡിയോകളും മറ്റും വളരെ നല്ല നിലവാരമുള്ളവയുണ്ട്. ടെക്നോളജി വളര്‍ന്നതോടെ എല്ലാം വേഗത്തിലായി.കുട്ടികളുടെ അറിവുകളും വര്‍ദ്ധിച്ചു.അതിന്റെ ഗുണങ്ങളുണ്ട്.ദോഷങ്ങളും.

  ReplyDelete
  Replies
  1. സദ് മൂല്യങ്ങള്‍ക്ക് ശോഷണം വന്നതും ഒരുകാരണമാണ്.
   ഇന്നത്തെ കുട്ടികള്‍ എല്ലാ നിലയ്ക്കും മിടുക്കന്മാരാണ്.....
   വായനയ്ക്കും,അഭിപ്രായത്തിനും നന്ദി വെട്ടത്താന്‍ സാര്‍

   Delete
 11. ചേട്ടനെപ്പോലെ ഒരു അനുഭവങ്ങളുടേയും വായനയുടേയും പാശ്ചാത്തലമുള്ള ഒരാളിൽ നിന്ന് വരുന്ന ചിന്തകളിൽ നിന്ന് പലതും പഠിക്കാനുണ്ട്.

  മുത്തശ്ശിക്കഥകളുടേയും, വായനകളുടേയും, സദുപദേശങ്ങളുടേയും, നാടൻ കളികളുടേയുമൊക്കെ നന്മകൾ ഉൾക്കൊള്ളാതെയാണ് പുതു തലമുറ വളരുന്നത്. അതിന്റേതായ പാകപ്പിഴവുകൾ പുതുതലമുറയുടെ വളർച്ചയിലും, പെരുമാറ്റത്തിലും കണ്ടേക്കാം. എന്നിരുന്നാലും പഴയ കാലത്തിന്റെ ചില ദോഷവശങ്ങൾ ഇല്ലാതായതിന്റെ ഗുണവും ഈ തലമുറ അനുഭവിക്കുന്നുണ്ട്. നവീനമായ വിവരസാങ്കേതികവിദ്യയുടെ ഗുണങ്ങൾ പുതുതലമുറയെ സ്വാധീനിക്കുന്നത് നാം കാണാതിരിക്കരുത്. പഴയ കാലത്തെ ഒരു കുട്ടിയെക്കാൾ തന്റെ ചുറ്റുപാടുകളെക്കുറിച്ച് പുതുതലമുറക്കാർക്ക് അറിയാം. അശാസ്ത്രീയമായ ശിക്ഷണരീതികൾകൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന നമ്മുടെ ക്ളാസ് മുറികൾ കുറേക്കൂടി ശിശുസൗഹൃദമായിരിക്കുന്നു. കടുത്ത ശിക്ഷയുടെ ചൂരൽ പ്രയോഗത്താൽ കുട്ടികളുടെ ചിന്തയേയും, ചേതനയേയും കരിയിച്ചുകളയുന്ന പഴയ ഭീകരജീവി എന്ന ലേബലിൽ നിന്ന് അദ്ധ്യാപകർ കുട്ടിയുടെ ചോദ്യങ്ങളേയും, വ്യത്യസ്ഥമായ ചിന്തകളേയും പരമാവധി സഹായിച്ച് അവരുടെ സുഹൃത്തായി മാറിയിരിക്കുന്നു.അഭിവന്ദ്യ ഗുരുദേവൻ എന്ന ആ ഫ്യൂഡൽ സ്ഥാനത്തുനിന്ന് അദ്ധ്യാപകൻ സുഹൃത്തും, വഴികാട്ടിയും എന്ന പദവിയിലെത്തിയിരിക്കുന്നു....

  പഴയ കാലത്തെ എല്ലാം നല്ലതാണെന്ന അഭിപ്രായമില്ല. അഴിമതിക്കാരും, സ്വാർത്ഥരും എല്ലാ തലമുറയിലും ഉണ്ടായിരുന്നു. നന്മയും തിന്മയും അന്നും ഇന്നുമുണ്ട്. എന്നാൽ തിന്മയെ സഹിച്ച് കീഴ്പ്പെട്ടു നിൽക്കുക എന്ന അവസ്ഥയിൽനിന്ന് അതിനെ ചോദ്യം ചെയ്യുക എന്ന അവസ്ഥയിലേക്കും മനുഷ്യൻ വളർന്നു എന്നത് നാം കാണാതെ പോവരുത്.

  ReplyDelete
  Replies
  1. തീര്‍ച്ചയായും,പ്രദീപ് മാഷെ.ഇന്നത്തെ കുട്ടികള്‍ എല്ലാരംഗങ്ങളിലും പ്രാഗത്ഭ്യം തെളിയിക്കാന്‍ കഴിവുള്ളവരാണ്.അതിനനുസരിച്ച് അതിനുള്ള ഭൌതിക സാഹചര്യങ്ങളും കിട്ടിവരുന്നുണ്ട്.പഴയകാലത്ത് അതല്ലല്ലോ സ്ഥിതി. അതില്‍ നമുക്ക് അഭിമാനിക്കാം.എന്നാല്‍ പരസ്പരസ്നേഹവും, ബഹുമാനവും കുറഞ്ഞു എന്നുള്ളത് സത്യമാണ്.....
   വായിച്ച്‌ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി സാര്‍

   Delete
 12. തങ്കപ്പന്‍ ചേട്ടന്റെ ഈ ലേഖനം രണ്ടാവര്‍ത്തി ഞാന്‍ വായിച്ചിരുന്നു. ബാല്യത്തിലെ ശീലങ്ങള്‍ അത് പിന്നീടുള്ള വഴികളില്‍ വെളിച്ചമാവുന്നതും ഇപ്പോഴും പ്രവര്‍ത്തികളിലൂടെ അന്നത്തെ ശീലങ്ങള്‍ തുടര്‍ച്ചയാവുന്നതും ഹൃദ്യമായി...

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. സ്നേഹബഹുമാനമുള്ള Mubi ,വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്
   വളരെയധികം നന്ദിയുണ്ട്.....

   Delete
 13. ഓർമപെടുത്തൽ നന്നായി, ഒരു തിരിച്ചു നടത്തം ബുദ്ധിമുട്ടാണെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ട്.

  ReplyDelete
  Replies
  1. സ്നേഹബഹുമാനമുള്ള ,Mini andrews thekkath വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെയധികം നന്ദിയുണ്ട്.....

   Delete
 14. കാലിക പ്രസക്തമായ എഴുത്തു്

  ReplyDelete
  Replies
  1. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെയധികം നന്ദിയുണ്ട്.....ജയിംസ്‌ സണ്ണി സാര്‍

   Delete
 15. Replies
  1. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെയധികം നന്ദിയുണ്ട്.....മന്‍സൂര്‍ അബ്ദു ചെറുവാടി സാര്‍

   Delete
 16. ഈ വായന ‘ചെറുതി’നെങനെ ഗുണം ചെയ്തൂന്ന് വലുതാവുമ്പോ പറയാം..... അന്ന് പക്ഷെ ബ്ലോഗുണ്ടാവൊ എന്തൊ!?

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെയധികം നന്ദിയുണ്ട്.....ചെറുത്......

   Delete
 17. നല്ല എഴുത്ത് തങ്കപ്പൻ ചേട്ടാ...ഒരുപാട് അറിവുണ്ട് ഈ എഴുത്തിൽ....

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെയധികം നന്ദിയുണ്ട്....aswathi.

   Delete
 18. വളരെ അര്‍ത്ഥവത്തായ തലക്കെട്ട്. ഒരു കുഞ്ഞ് ഭ്രൂണമായ് അമ്മയുടെ വയറ്റില്‍ ഉരുവാകുമ്പോള്‍ തൊട്ട് സ്വഭാവരൂപീകരണം ആരംഭിക്കുന്നുവെന്നല്ലേ... നല്ല ലേഖനം.!!

  ReplyDelete
  Replies
  1. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെയധികം നന്ദിയുണ്ട്.കല്ലോലിനി

   Delete
  2. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെയധികം നന്ദിയുണ്ട്.കല്ലോലിനി

   Delete
 19. കുറെയായി ഈ വഴി വന്നിട്ട്. വായിച്ചു. എല്ലാം ഓരോ പ്രതീക്ഷകളാണ്.

  ReplyDelete
  Replies
  1. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെയധികം നന്ദിയുണ്ട് മനോജ്‌ സാര്‍

   Delete
 20. ഇനത്തെ സാഹചര്യത്തിൽ വളരെ പ്രസക്തമായ ഒരു ലേഖനം. അന്നത്തെ ക്കാലത്ത് ഉണ്ടായിരുന്ന വായനാ ശീലം ഇന്ന് നഷ്ട്ടപ്പെട്ടു. അതിന്റെ പ്രതിഫലനം ആണ് ഇന്ന് കാണുന്നത്. ഇതൊക്കെ വായിക്കാനും കേൾക്കാനും ആളില്ല എന്നതാണ് മറ്റൊരു ദുര്യോഗം. അതിലൊന്നും ഖിന്നരാകേണ്ട നമ്മൾ. ചേട്ടന് ആശംസകൾ. ഒപ്പം വിഷു ആശംസകളും.

  ReplyDelete
  Replies
  1. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെയധികം നന്ദിയുണ്ട് ബിപിന്‍ സാര്‍

   Delete
 21. ഇതിന്റെ ടെമ്പ്ലേറ്റ് മാറ്റിയാല്‍ കുറേക്കൂടി വായനാസുഖം കിട്ടും. വെളുത്ത അക്ഷരങ്ങള്‍ കണ്ണിനു പ്രയാസമാണ്. എല്ലാവര്ക്കും നന്മ നേരുന്ന അങ്ങയുടെ പ്രൊഫൈലില്‍ എല്ലാരുടേയും കണ്ണുകള്‍ ഞാന്‍ കുത്തിപ്പൊട്ടിക്കും എന്നൂടെ ചേര്‍ക്കണോ?

  എന്നെക്കൊല്ലണ്ട. ഞാന്‍ നന്നാവൂല!
  സ്നേഹത്തോടെ യാച്ചുമോന്‍.

  ReplyDelete
  Replies
  1. വായനയ്ക്കുംഉപകാരപ്രദമായ നിര്‍ദ്ദേശങ്ങള്‍ക്കും വളരെയധികം നന്ദിയുണ്ട് യാച്ചുമോന്‍.
   സ്നേഹത്തോടെ

   Delete
 22. 58 വർഷങ്ങൾക്കു മുന്പുള്ള വിദ്യാഭ്യാസകാലം. ദീപ്തമായ സ്മരണകൾ നിറഞ്ഞ സുവർണ്ണകാലം.. വായനക്ക് ഒരു പ്രത്യേകസുഖം നല്കി. സ്നേഹവാത്സല്യങ്ങളും ലാളനയും ആവോളംനല്കി കഥയുടെയും, കവിതയുടെയും ലോകത്തേക്ക് സാറിനെ കൈപിടിച്ചുനടത്തിയ ആ "വലിയമ്മച്ചി " അതാണ്‌ ഈ എഴുത്തിൽ എന്നെ ഏറ്റവും അധികം ആകർഷിച്ചത്.

  ReplyDelete
  Replies
  1. ശ്രദ്ധാപൂര്‍വ്വം വായിച്ചതിനും ശ്രദ്ധേയമായ അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെയധികം നന്ദിയുണ്ട് മേഡം

   Delete
 23. നല്ല നാളുകളുടെ സുഖമുള്ള ഓർമ്മകൾ.വളരെ ഇഷ്ടമായി തങ്കപ്പൻ സാർ.

  ReplyDelete
  Replies
  1. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെയധികം നന്ദിയുണ്ട് ഡോക്ടര്‍

   Delete
 24. വളരെ വലിയ കാര്യമാണ് തങ്കപ്പൻ സാര്‍ പറഞത്....ഒരു വ്യക്തിയുടെ ജീവിതത്തില്‍ വായനയ്ക്ക് വലിയൊരു സ്ഥാനം ഉ ണ്ട്...പ്രത്യേകിച്ചും സ്വഭാവ രൂപീകരണത്തിന്.... ബാല്യത്തിലെ നല്ല നാളുകളെ കുറിച്ച് ഓര്‍മ്മകള്‍ പങ്കു വച്ചതിന് ആശംസകൾ

  ReplyDelete
 25. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെയധികം നന്ദിയുണ്ട് സാര്‍

  ReplyDelete
 26. ഈ പോസ്റ്റ് ഇട്ടതിനും ശേഷമാണല്ലെ വല്യമ്മച്ചിയുടെ വിയോഗം...
  മാതാപിതാക്കൾ കഥ പറഞ്ഞു തന്നിട്ടുൻട്...but മുത്തശ്ശിക്കഥകൾ കേൾക്കാൻ ഭാഗ്യമുൻടായിട്ടില്ല..നല്ല പോസ്റ്‌. ഇഷ്ടപ്പെട്ടു...

  ReplyDelete
 27. വല്ല്യമ്മ അവശനിലയില്‍ കിടന്ന അവസരത്തിലാണ് ഞാനിതെഴുതിയത്......
  ഈ കുറിപ്പ് വായിച്ചതിനും,അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി അനശ്വര.
  ആശംസകള്‍

  ReplyDelete
 28. വായനയുടെ ലോകത്ത് സ്വല്പം വൈകിയെത്തിയ ഒരാളാണു ഞാൻ. എന്നിരുന്നാലും ഇപ്പോ വായന ഒരു ലഹരിയായി മാറിയിരിക്കുന്നു. വളരെ വളരെ നേരത്തെ വായിച്ചു തുടങ്ങേണ്ടതായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..

  ബാല്യകാല അനുഭവങ്ങൾ നന്നായി എഴുതിയിരിക്കുന്നു..!!ആശംസകൾ തങ്കപ്പൻ ചേട്ടാ..

  ReplyDelete
 29. വായനയുടെ പ്രാധാന്യവും, കുട്ടിക്കാലവും ഓർമ്മയിൽ വരുത്തിയ പോസ്റ്റ്. അത്രയൊന്നും പുഷ്കലമല്ലാതിരുന്ന വായനയായിരുന്നു കുട്ടിക്കാലത്തെങ്കിലും, കൈയ്യിൽ കിട്ടുന്നതൊക്കെ വായിക്കുന്ന സ്വഭാവഭുണ്ടായിരുന്നു. ഇപ്പോൾ മകൻ വലുതായി വരുന്നു. അക്ഷരങ്ങൾ പഠിച്ചു വരുന്നതേയുള്ളൂ. എങ്കിലും അവനെ വായനയിലേക്ക് നയിക്കണം.പോസ്റ്റിന് അഭിനന്ദനങ്ങൾ...

  ReplyDelete
 30. ഒതുക്കിയെടുത്ത ഒരു ആത്മകഥ തന്നെ...! വായിക്കുവാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യം....ഒരുപക്ഷെ ബ്ലോഗുലകത്തില്‍ വന്നു പെടാനും നിങ്ങളെ പോലുള്ളവരുടെ അനുഗ്രഹത്തിനും ആശീര്‍വാദത്തിനും പാത്രീഭൂതരാകാനും കഴിഞ്ഞത് തന്നെ എന്നെപോലുള്ളവരുടെ ഭാഗ്യം........ ആയുരാരോഗ്യസമ്പല്‍സമൃദ്ധി നേരട്ടെ..........!!!!!

  ReplyDelete