note

കൂട്ടായ്മ

Friday, March 13, 2020

ഊർജ്ജസംഭരണത്താവളം





                                           (കൊച്ചുമക്കളുടെ വര)





വൈകുന്നേരം 6മണി.
ബസ്സില്‍ തിരക്കുള്ള സമയം.
പണി കഴിഞ്ഞു വരുന്ന പണിക്കാരുടെ തിരക്ക്......                                     അവര്‍ തിക്കിത്തിരക്കി ബസ്സില്‍ കയറുന്നു..
അപകടത്തില്‍പ്പെട്ടു പരിക്കേറ്റ സുഹൃത്തിനെ കാണാന്‍ ആശുപത്രിയില്‍ പോയിവരികയായിരുന്നു ഞാന്‍..
വീട്ടില്‍എത്തിചേരാനുള്ള ധൃതിയില്‍ ബസ്സില്‍ വലിഞ്ഞുകയറി.
പേരക്കുട്ടികൾ  എന്‍റെ വരവും കാത്തിരിക്കുകയായിരിക്കും. താമസിച്ചാല്‍ നിരാശപ്പൂണ്ട്  അവര്‍ ഉറങ്ങിയിരിക്കും .കുഞ്ഞുമനസ്സുകളെ വേദനിപ്പിക്കാതെ നോക്കണം.                          ഇത്തിരി കാര്യം മതി അവര്‍ക്ക് പിണക്കത്തിന്.....
കുറച്ചുനാളായി യാത്രയൊന്നും ചെയ്യാറില്ലായിരുന്നു ഞാൻ. . തണ്ടെല്ലുവേദനയും,മുട്ടുവേദനയും..                      നടക്കാനും,സ്റ്റെപ്പുകയറാനും പറ്റാത്ത അവസ്ഥയിൽ:                                      ആറുമാസത്തെ ആയുർവ്വേദച്ചികിത്സയുടെ ഗുണംകൊണ്ടാണ്  എനിക്ക് സുഗമമായി നടക്കാനായത്..                                                                    പുറത്തുപ്പോയിവരുമ്പോൾ എന്റെ കൈവശം  പലഹാരപ്പൊതിയുണ്ടായിരിക്കും.ഉണ്ടായിരിക്കണം!                      അതാണ് കൊച്ചുമക്കളുടെ നിർബ്ബന്ധം.                                     അതുംനോക്കിയിരിക്കും കൊച്ചുമക്കൾ.അതിനൊന്നും മുടക്കമൊന്നും വരുത്തിയിട്ടുമില്ല.അവരുറങ്ങാതിരുന്നാൽ മതി!.     .
ഒടുവില്‍ ബസ്സ് ഞരങ്ങിയും,മൂളിയും പ്രയാണമാരംഭിച്ചു .
സ്റ്റോപ്പില് ഇറങ്ങേണ്ടിയിരുന്ന യാത്രക്കാര്‍ക്ക്  ഏറെബുദ്ധിമുട്ട്. അടുക്കുടുക്കാക്കി നിറുത്തിയവരെ വകഞ്ഞുമാറ്റി വേണം
പുറത്തുകടക്കാന്‍ .കണ്ടക്ടറും,ക്ലീനറും ട്രിപ്പ് വൈകാതിരിക്കാനുള്ള തത്രപ്പാടില്‍ ....സ്റ്റോപ്പുകള്‍ തൊട്ടുത്തൊട്ടാണല്ലൊ!
ഇറങ്ങുകയും കയറുകയും ചെയ്യുന്നവര്‍.
എന്നിട്ടും തിരക്കിന്‌ ശമനമൊന്നും വന്നിട്ടില്ല .
"പാമ്പിന്‍കാവ് ;പാമ്പിന്‍കാവ് .."
ക്ലീനര്‍ വിളിച്ചുപറഞ്ഞപ്പോള്‍ ചിരപരിചിതമായ ഇടത്തിന്റെ പേരുമാറ്റം എന്നെ ആശയകുഴപ്പത്തിലാക്കി.ഈ റൂട്ടില്‍ ഇങ്ങനെയൊരു ബസ്റ്റോപ്പിനെപ്പറ്റി കേട്ടിട്ടില്ലല്ലോ!                                                          പ്രസിദ്ധമായ ഒരുസ്ഥാപനത്തിന്റെ പേരായിരുന്നു സ്റ്റോപ്പിന്‌.....      ടൗണിൽ പോയത് മകന്റെ കാറിലായിരുന്നു.അവൻ താമസിച്ചേവരു എന്നറിഞ്ഞതുകൊണ്ടാണ് ഞാൻ ബസ്സിൽ പോന്നത്.                          അല്‌പനാൾ പുറംബന്ധം വിച്‌ഛേദിച്ചപ്പോഴുണ്ടായ അപരിചിതത്വം ഞാനുഭവിച്ചു!                                                                                               മാറ്റങ്ങൾ എത്രശീഘ്രം നടക്കുന്നു ! .
പിന്നെ ഞാന്‍ കണ്ടു.                                                                                                  മദ്യഷാപ്പിന്റ നെയിം ബോർഡ്‌!                                                                            പ്രൗഢിയോടെ  അലങ്കരിച്ച് വിതാനിച്ച കൊടിത്തോരണങ്ങൾ  .  വര്‍ണ്ണരാജിപൊഴിക്കുന്ന വൈദ്യുതദീപാലങ്കാരപ്രഭ!".സ്വാഗതം" 
വാസ്തവത്തില്‍ (വിമുക്തി ക്ലബ്ബിന്റെ സെക്രട്ടറിക്കൂടിയായ  എനിക്ക്) ആത്മരോഷമാണുണ്ടായത്......
വാഹനം ഇരമ്പിനിന്നപ്പോള്‍ ശീഘ്രഗതിയില്‍ വഴിനുഴഞ്ഞിറങ്ങാൻ വെപ്രാളപ്പെടുന്നവരുടെയും,കയറുന്നവരുടെയും ആരവം.
തിക്കും,തിരക്കും.ബഹളമയം!.
മൂക്കില്‍ അടിച്ചുകയറുന്ന രൂക്ഷഗന്ധം!!
അസ്വസ്ഥതയും,തലവേദനയും..........
നാവുകുഴഞ്ഞ സംസാരങ്ങളും,അശ്ലീലപദപ്രയോഗങ്ങളും......
ബസ്സുനീങ്ങവേ, പുതുതായി ബസ്സില്‍ കയറിയ യാത്രക്കാരനും, കണ്ടക്ടറും തമ്മില്‍ വാക്കുതര്‍ക്കം........
ബസ്‌ചാര്‍ജ്ജ് ചോദിച്ചപ്പോഴാണ് തര്‍ക്കം തുടങ്ങിയത്.
" കാ..ക ഷി ല നാ..ളെ തരാം ..."
"ഇത്,ബസാണ്‌.കടംല്ല്യ"
"ന്‍റെ...കയ്യി..ഒണ്ണൂല്യ"
"എറ്ക്കി വിടും"
"ന്നാ... ടോ ത്..ന്‍റെ പവ് ..റ്.."
"കുടിക്കാന്‍ ണ്ടല്ലൊ!"
"ഹ്ദെ ന്‍റെ കാ...ഷൊ..ണ്ട തന്‍..ക് നാളെ..ദ്..രാ..
ഹി ന്നൊക്കെ...അ..അ..ബ് ടെ ശെ..ലാ..യ്....."
തര്‍ക്കം നീളുകയാണ്.........
..........+++++
++++++++++++++++++++++++++++++