note

കൂട്ടായ്മ

Sunday, September 29, 2013

മറഞ്ഞു പോകുന്നവര്‍

                                            മറഞ്ഞു പോകുന്നവര്‍

                                                                                                                മിനിക്കഥപ്രധാന നഗരപാതയിലൂടെയുള്ള ജനത്തിരക്കിനിടയില്‍വെച്ചാണ് സ്നേഹിതന്‍റെ മുഖം പെട്ടെന്ന് ദൃഷ്ടിയില്‍പ്പെട്ടത്.
                      എത്രയോ കാലങ്ങളിലായി കണ്ടിട്ട്....
സുദൃഢമായ സ്നേഹബന്ധത്തിന്‍റെ ദീപ്തസ്മരണകള്‍
                      ഉള്ളില്‍ ആഹ്ലാദം തിരതല്ലി......
               സ്നേഹിതന്‍റെ  പേരു ചൊല്ലിവിളിക്കാന്‍ ആവേശമായി...
                  പക്ഷേ,
                    കിട്ടുന്നില്ലല്ലോ..
                      ച്ഛേ...........
                    സ്വയം ശപിച്ചു.
കുറ്റബോധം മനസ്സില്‍ കുമിഞ്ഞുകൂടി.
തിരിഞ്ഞുനോക്കിയിരുന്നുവെങ്കില്‍......
കൈവീശിക്കാണിക്കാമായിരുന്നു.
                      രക്ഷയില്ല.
അക്ഷരമാലയിലെ 'അ' മുതല്‍ 'ഹ' വരെയുള്ള അക്ഷരമേലാപ്പിലൂടെ പറന്നു.      ശബ്ദംനഷ്ടപ്പെട്ട പക്ഷിയായി ചിറകിട്ടടിച്ച് എത്തിച്ചേരാന്‍  അക്ഷരമാലകളില്‍ തെന്നിയും,മറിഞ്ഞും,ഉരുണ്ടുപിരണ്ടെഴുന്നേറ്റും.........
ഒടുവില്‍ വിഷമകരമായ വൃത്തത്തിനുള്ളില്‍ നിന്ന് പേര്‍ തപ്പിയെടുത്ത
ആഹ്ലാദത്തോടെ...............
തയ്യാറെടുത്ത്................

ഹോ! സ്നേഹിതന്‍ കണ്‍വെട്ടത്ത്‌ നിന്ന് മറഞ്ഞിരുന്നു....

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++=
മിനിക്കഥ

41 comments:

 1. നന്നായിട്ടുണ്ട് സാർ.

  ReplyDelete
  Replies
  1. ആദ്യവായനക്ക് നന്ദിയുണ്ട് ശ്രീ.ഗിരീഷ്.
   ആശംസകള്‍

   Delete
 2. എവിടെ വെച്ചും ആരെയും പേര് ചൊല്ലി വിളിക്കാന്‍ കഴിവുള്ളവരെ കാണുമ്പോള്‍ എനിക്കാകെ നിരാശ തോന്നും ,എനിക്കു ആ കഴിവ് കിട്ടിയില്ലല്ലോ. ഒരു സന്ദര്‍ഭം മനോഹരമായി അവതരിപ്പിച്ചു.

  ReplyDelete
  Replies
  1. വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട് വെട്ടത്താന്‍ സാര്‍. കൊഴിഞ്ഞുവീഴുന്നതും കണ്ട് നെടുവീര്‍പ്പിടുകയാണ് .പേരുപേക്ഷിച്ചുപോകുന്നവര്‍ക്ക് ദുഃഖമില്ലല്ലോ!......
   ആശംസകള്‍

   Delete
 3. സൌഹൃദത്തിന്റെ വല്ലാത്ത മാനം ആണ് ഈ വരച്ചിട്ടത്
  പേര് പോലും അറിയാത്ത എന്നും കാണുന്ന സംസാരിച്ചു പിരിയുന്ന സൌഹൃദങ്ങൾ
  സൗഹൃദം തന്നെ അങ്ങിനെ ആണല്ലോ ഒന്ന് നേരെ പരിചയപ്പെടുന്നതിനു മുമ്പ് അപ്രത്യക്ഷമാകുന്നുണ്ട് പലതും
  വളരെ കുറച്ചു വരികളിൽ അത് വരച്ചിട്ടു

  ReplyDelete
  Replies
  1. വിശദമായ വായനക്കും അഭിപ്രായത്തിനും നന്ദിയുണ്ട് ശ്രീ.ബൈജു.
   സൌഹൃദങ്ങള്‍ വേര്‍പിരിയുമ്പോഴുണ്ടാകുന്ന വേദന!
   ആശംസകള്‍

   Delete
 4. ചിത്രം കഥ തിന്ന ചിത്രം തന്നെ സൂപ്പെര്ബ് ചേട്ടാ

  ReplyDelete
  Replies
  1. ഫോട്ടോ ഹൈദ്രാബാദ് 'രാമോജി' (ഫിലിംസിറ്റി)യില്‍ പോയപ്പോള്‍ മകന്‍ എടുത്തതാണ്.

   Delete
 5. ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്.. കറുപ്പില്‍ നിന്നും വെളുപ്പിലേക്ക്.. വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്ക് നടന്നു പോകുന്നവരുടെ സ്ഥായിയായ നിസ്സഹായത..
  എല്ലാം വെട്ടിപ്പിടിക്കാന്‍ മോഹിച്ച കൈകളുടെ ഒഒടുവിലത്തെ തളര്‍ച്ചയും ഈ വാക്കുകളിലുണ്ട്..
  ആശംസകള്‍

  ReplyDelete
  Replies
  1. വായനക്കും,വിലയേറിയ അഭിപ്രായത്തിനും നന്ദിയുണ്ട് മാഷെ.

   Delete
 6. മരഞ്ഞുമറഞ്ഞു പോകുന്നവര്‍
  ഊഴമെത്തുമ്പോള്‍ നമ്മളും

  ചെറിയ കഥ നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. അതെ,അജിത് സാര്‍,കാലത്തിന്‍റെ ധൃതഗതിയിലുള്ള വേഗതയില്‍ തേയ്മാനം വന്ന് അപ്രത്യക്ഷമാകുന്ന നമ്മള്‍...
   നന്ദി

   Delete
 7. ഒരു ഇടവേളയ്ക്കു ശേഷമുള്ള രചന അല്ലെ?
  നന്നായിരിക്കുന്നു, ചേട്ടാ. അതെ, ഇങ്ങിനെ സംഭവിക്കാറുണ്ട്.
  വീണ്ടും എഴുതുമല്ലോ

  ReplyDelete
  Replies
  1. നന്ദി ഡോക്ടര്‍ സാര്‍,ഈ വായനക്കും,അഭിപ്രായത്തിനും..

   Delete
 8. പലതും തപ്പിയെടുക്കാന്‍ തുനിയുമ്പോഴെക്കും ചിലതൊക്കെ നമ്മെ വിട്ടകന്നിരിക്കും.

  ചുരുക്കി പറഞ്ഞ ചില ദശാസന്ധികള്‍...

  ReplyDelete
  Replies
  1. തീര്‍ച്ചയായും ,അന്നേരം മനസ്സിലൊരു......
   വായനയ്ക്കും അഭിപ്രായത്തിനും നന്ദി സാര്‍.

   Delete
 9. അതെ ,ഈ അനുഭവം പലപ്പോഴും എന്നേയും അലട്ടിയിട്ടുണ്ട് .കഥയിലെ കാര്യം അനുഭവത്തിലെ സ്വകാര്യ ദു:ഖങ്ങള്‍ പോലെ.പഠിപ്പിച്ചു വിട്ട 'കുട്ടി'കളെ കാണുമ്പോള്‍ ....സൗഹൃദങ്ങളിലെ പേരറിയാത്ത വെമ്പലുകളില്‍ .....അങ്ങിനെയങ്ങിനെ !! മിനികഥ പലതും ഓര്‍മ്മപ്പെടുത്തുന്നു .അഭിനന്ദനങ്ങള്‍ ...!!

  ReplyDelete
  Replies
  1. നന്ദിയുണ്ട് മാഷെ.വായനയ്ക്കും,വിലയേറിയ അഭിപ്രായത്തിനും.

   Delete
 10. കഥയുടെ സന്ദര്‍ഭവുമായി ബന്ധപ്പെടുത്തി പറഞ്ഞാല്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. പലപ്പോഴും പഴയ സുഹൃത്തുക്കളുടെ പേര് കണ്ടെത്താന്‍ കഴിയാതെ വിഷമിക്കാറുണ്ട്, കുറെ നാളുകള്‍ക്ക് ശേഷം നേരില്‍ കാണുമ്പോള്‍.
  എങ്കിലും പറയാതെ പറയുന്ന കഥയുടെ സാരാംശം, നൈമിഷികമായ മനുഷ്യജീവിതത്തിന്‍റെ നേര്‍കാഴ്ച തന്നെയാകുന്നു. 'എല്ലാവരും ഒരു നാള്‍ മറഞ്ഞുപോകേണ്ടവര്‍ തന്നെ' !!
  ഇടവേളയ്ക്ക് ശേഷമുള്ള ഈ രചനയ്ക്ക് എല്ലാവിധ ആശംസകളും ചേട്ടാ.
  നന്മകള്‍ നേരുന്നു.

  ReplyDelete
 11. നന്ദിയുണ്ട് സാര്‍,വായനയ്ക്കും,വിലയേറിയ അഭിപ്രായത്തിനും.

  ReplyDelete
 12. നഗരത്തിരക്കിലെ സൗഹൃദങ്ങള്‍ക്ക് മുഖവും പേരുമില്ല എന്ന് പറയാറുണ്ട്...... മുഖങ്ങള്‍ക്ക് കൃത്യമായ ഒരു മേല്‍വിലാസം ലഭിക്കുമ്പോഴും അവ നഗരത്തിരക്കില്‍ അലിഞ്ഞുപോവുന്നു. ഒടുവില്‍ നമ്മുടെ പേരും മുഖവും പോലും നമുക്ക് നഷ്ടമാവുകയും ചെയ്യുന്നു
  ഒതുക്കത്തോടെ എഴുതിയ നല്ല കഥ.....

  ReplyDelete
  Replies
  1. നന്ദി സാര്‍,വായനയ്ക്കും,വിലയേറിയ അഭിപ്രായത്തിനും.

   Delete
 13. അയല്‍ ഫ്ലാറ്റുകാരനെപ്പോലും ഓര്‍ത്തിരിക്കാത്ത നഗരത്തിനു എന്തിനാണൊരു പേരോര്‍മ്മ ! അത് പഴയകാല സുഹൃത്താകുമ്പോള്‍ ..... ? ഓര്‍മ്മകളുടെ നാശമാണ് നഗരം !

  ReplyDelete
  Replies
  1. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദിയുണ്ട് അംജത്‌ സാര്‍

   Delete
 14. പണ്ടൊക്കെ പേരറിയില്ലെങ്കിൽ
  അവരൊന്നും മിത്രമേ ആവില്ല..

  പക്ഷേ ഇന്ന് പട്ടണങ്ങളിൽ
  സൗഹൃദങ്ങള്‍ക്ക് പേരും നാളുമൊന്നും വേണ്ട..
  ജസ്റ്റ് ഒരു ഹലോ മതിയല്ലൊ ..!

  നല്ല അക്ഷരസ്പുടതയോടെ എഴുതിയിരിക്കുന്നു കേട്ടോ സാർ

  ReplyDelete
  Replies
  1. മിത്രങ്ങള്‍ ക്രമേണ അന്യരായ് മാറുന്നു!
   പേപ്പറില്‍ എഴുതുമ്പോള്‍ സ്പീഡാണെങ്കിലും കീബോര്‍ഡില്‍ വളരെ സ്ലോ വാണ്.അതാണ്‌ കാര്യം.പോസ്റ്റ് കുറവാവാനും..
   വായനയ്ക്കും,അഭിപ്രായത്തിനും നന്ദി സാര്‍

   Delete
 15. സ്നേഹിതൻ വീണ്ടും കണ്മുന്നിൽ വരട്ടെ എന്ന് ആശംസിക്കുന്നു

  ReplyDelete
  Replies
  1. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി ടീച്ചര്‍.

   Delete
 16. ഇതുപോലുള്ള അനുഭവം എനിയ്ക്കുമുണ്ടായിട്ടുണ്ട്... :)
  ആശംസകൾ!

  ReplyDelete
  Replies
  1. കൊച്ചുമുതലാളിയ്ക്കോ!!!......
   വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി കൊച്ചുമുതലാളി.

   Delete
 17. സി വി സാർ
  ഇവിടെ ഞാൻ വന്നു വായിച്ചിരുന്നു
  ഒപ്പം ഒരു കമന്റും ഇട്ടിരുന്നു എന്ന്
  കരുതി, പക്ഷെ ഇപ്പോൾ നോക്കിയപ്പോൾ
  കമന്റില്ല, മിനിക്കഥ നന്നായിട്ടുണ്ട് മാഷെ,
  പിന്നെ പേജു തുറന്നു വരാൻ വളരെ സമയം എടുത്തു
  അത് ഒത്തിരി widget ഇവിടേ ചേർത്തതിനാൽ ആണ്
  അനാവശ്യം എന്നു തോന്നുന്നവ മാറ്റുക, പ്രത്യേകിച്ചും
  അനങ്ങുന്ന widget കൾ ശല്യക്കാർ തന്നെ, ഇതെനിക്ക്
  ഒരാള് പറഞ്ഞു തന്നു ഞാൻ പലതും മാറ്റി എന്റെ ബ്ലോഗിൽ നിന്നും
  തുറക്കാൻ നേരം എടുക്കുമ്പോൾ പലരും അടുതയിടതെക്ക് ചേക്കേറും
  അത് തികച്ചും സ്വാഭാവികം മാത്രം
  പുതിയ പോസ്ടിടുമ്പോൾ മെയിലിൽ അറിയിക്കാൻ മറക്കേണ്ട കേട്ടോ!

  ReplyDelete
  Replies
  1. തീര്‍ച്ചയായും ,താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും വളരെയേറെ നന്ദിയുണ്ട് പി.വി. സാറേ.ഇനിയും പ്രതീക്ഷിച്ചുകൊണ്ട്,
   സസ്നേഹം.

   Delete
 18. നല്ല വരികള്‍

  ReplyDelete
  Replies
  1. വായിച്ചതില്‍ നന്ദി Sanjid sharaf

   Delete
 19. എല്ലാവരും ഒരിക്കലെങ്കിലും പെട്ടുപോകുന്ന ഒരവസ്ഥ!നന്നായിരിക്കുന്നു

  ReplyDelete
  Replies
  1. നന്ദിയുണ്ട്‌ സാര്‍ വായിച്ചതിനും,അഭിപ്രായം രേഖപ്പെടുത്തിയതിനും.

   Delete
 20. തങ്കപ്പന്‍ സര്‍!!! കുറ്റബോധം- എന്തിനാണെന്നോ , അങ്ങയുടെ ബ്ലോഗ്‌ ഞാനിതു വരെ കണ്ടിരുന്നില്ല!! അങ്ങയുടെ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്യുമ്പോഴൊക്കെ എനിക്ക് കിട്ടിയിരുന്നത് കുറെ ഫോട്ടോസ് ഷെയര്‍ ചെയ്തിരുന്ന ഒരു പേജ് ആയിരുന്നു . ഇപ്പൊള്‍ കിട്ടുന്നത് ഗൂഗിള്‍ + പ്രൊഫൈലും !! നന്ദി "വരികള്‍ക്കിടയില്‍" ബ്ലോഗിന്!. അവിടെ അങ്ങയുടെ പേരിനു നേരെ ബ്ലോഗ്‌ ലിങ്ക് കണ്ടു ഞാന്‍ ഞെട്ടി, സന്തോഷിച്ചു!!! ഒരു പാട് സന്തോഷം ഒപ്പം ക്ഷമിക്കുക എന്നൊരു വാക്കും.

  ഇനി മിനിക്കഥയെ കുറിച്ച് :) . കഥകള്‍ക്ക് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല - ഇത് വായിച്ചപ്പോള്‍ നമുക്ക് ഒക്കെ ഇടയ്ക്ക് ഉണ്ട്കാറുള്ള വിഷമം ആണല്ലോ എന്ന് തോന്നി . ഇപ്പോഴത്തെ സൌഹൃദങ്ങളില്‍ എത്ര പേരെ പേര് വെച്ച് തിരിച്ചറിഞ്ഞു വിളിക്കാന്‍ ആകും എന്ന് സംശയം തന്നെ! :(

  ReplyDelete
 21. പലതവണ സംവിച്ചിട്ടുള്ളത് ..!
  ആശംസകള്‍ !

  ReplyDelete
 22. ഫൈസൽ മുഖ പുസ്തകത്തിൽ ലിങ്ക് തന്ന വഴിയാണ് ഇവിടെ എത്തിയത്.
  കണ്ടത്തിൽ സന്തോഷം.നല്ല കഥ. ജീവിതത്തിൽ സംഭവിക്കുന്ന കഥ.
  ആശംസകൾ നേരുന്നു...സസ്നേഹം..

  ReplyDelete
 23. ചിലപ്പോള്‍ അങ്ങനെയാണ്. ഒരിക്കല്‍ എന്റെ ഹോസ്റ്റല്‍ മേറ്റ് ആയിരുന്ന ഒരു ചേച്ചിയെ ഞാന്‍ ഫോണില്‍ വിളിച്ചു; പേര്‍ പറഞ്ഞിട്ട് വാലില്‍ ചേച്ചിയെന്ന് വിളിക്കാറായിരുന്നു പതിവ്. പക്ഷെ ഫോണ്‍ എടുത്തപ്പോള്‍ ചേച്ചിയുടെ പേര് മനസ്സിലേക്ക് വരുന്നേയില്ല. പിന്നെ കട്ട് ചെയ്തു ഓര്‍മ്മ വീണ്ടെടുത്ത് വിളിച്ചു.

  ReplyDelete
 24. സത്യം.... മിനിക്കഥ നന്നായിട്ടുണ്ട് തങ്കപ്പന്‍ സാര്‍... ആശംസകള്‍.

  ReplyDelete