note

കൂട്ടായ്മ

Thursday, December 1, 2011

രചനാമാന്ദ്യം സംതൃപ്തിയും-Rachana






എന്തിനേറെ പറയുന്നു ഇപ്പോള്‍ എന്‍റെ ബ്ലോഗില്‍
എഴുതാന്‍ സമയമില്ല തീരെ!
ഭാവനാചിറകിലേറി മനസ്സും,വപുസ്സും സജ്ജമാക്കി
എഴുതാനുള്ള ആദ്യപടിയായി ഡാഷ്ബോര്‍ഡ്
തുറക്കുമ്പോള്‍ കാണുന്നു.
ഞാന്‍ പിന്തുടരും ബ്ലോഗുകള്‍.
പുതുരചനകള്‍.
ക്ഷണിക്കുന്നു,ഒന്നുകണ്ടു് പോകാന്‍.
അവഗണിക്കരുതല്ലോ!
ക്രമാനുക്രമം തുറക്കുന്നു.
അറിവിന്റെ,അനുഭവത്തിന്റെ പുത്തന്‍ചക്രവാളങ്ങള്‍
കണ്‍മുമ്പിലേയ്ക്ക് തുറന്നുവരുന്നു. ആകര്‍ഷകമായരചനകളും,
വശ്യമനോഹരമായ ചിത്രങ്ങളും,
ആനുകാലിക പ്രസക്തമായ വിഷയങ്ങളെ സംബന്ധിച്ചുള്ള
വിജ്ഞാനപ്രദമായവിവരങ്ങളും, പ്രൌഢമായ ലേഖനങ്ങളും.
എല്ലാം സശ്രദ്ധം വായിച്ച് 'പേസ്റ്റൊ'ട്ടിക്കാതെ തനതായ
ശൈലിയില്‍ അഭിപ്രായങ്ങള്‍ എഴുതാന്‍ ശ്രമിക്കുന്നു.

ഓരോ ബ്ലോഗിലുമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോഴും
മനസ്സില്‍ നിറയുന്നത് ആത്മസംതൃപ്തിയാണ്.
ബ്ലോഗ് നോക്കാനും അഭിപ്രായം രേഖപ്പെടുത്താനും
കഴിഞ്ഞല്ലോ!എന്‍റെ ബ്ലോഗിലെ എഴുത്ത്  നീട്ടിവച്ചാലും,
അതിനുള്ള ഗുണം രചനയിൽ കിട്ടുമെന്നെനിക്കുറപ്പുണ്ട്.  .

പിന്നെ 'ലിങ്ക്‌'ശൃംഖലയില്‍ ചാഞ്ചാടി അപരിചിത
വാതായനങ്ങളിലൂടെ പ്രയാണം ആരംഭിക്കുമ്പോള്‍
'വെബ്' വിസ്മയം! വിരല്‍ത്തുമ്പു സ്പര്‍ശത്താല്‍ പ്രത്യക്ഷപ്പെടുന്ന അത്ഭുതപ്രപഞ്ചം സമീപം!

അതിനിടയില്‍ സംഭവിക്കുന്ന ഊര്‍ജ്ജതകരാറുകള്‍!
ആവര്‍ത്തന ദിനങ്ങള്‍...........
ആത്മസുഖം നല്‍കുന്ന ദിനങ്ങള്‍..

കടലാസില്‍ അനര്‍ഗളം വരികള്‍ ഒഴുകുമെങ്കിലും,
മറ്റു മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ അവസരം
ലഭ്യമാകുമെങ്കിലും,ബ്ലോഗിലെ,ഫേസ്‌ബുക്കിലെ,ഗ്രൂപ്പുകൂട്ടായ്മകളിലെ സൌഹാര്‍ദ്ദസ്നേഹസ്പർശവും, സ്വാതന്ത്ര്യവും തുലോം വിലപ്പെട്ടതാണ് ആഹ്‌ളാദദായകമാണ്!   

പ്രവൃത്തിച്ചെയ്ത സംതൃപ്തി.

"അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം."

ഗുരുവചനത്തിന്റെ ആഴം......!!!!!!!!!!!!



*************************************