note

കൂട്ടായ്മ

Wednesday, June 24, 2020

                       പുസ്തക ചാലഞ്ച് ആറാംദിവസം                                                              ...............................

കവിയും, സാഹിത്യ ഗ്രൂപ്പുകളിലെ നിറസാന്നിദ്ധ്യവും, പ്രതിഭാസമ്പന്നരെ പരിചയപ്പെടുത്താൻ ബദ്ധശ്രദ്ധനുമായ ശ്രീ. ടി.കെ. ഉണ്ണി സാറിന്റെ അഭ്യർത്ഥനപ്രകാരം ഏഴുപുസ്‍തകങ്ങൾ പരിചയപ്പെടുത്തേണ്ടതിൽ ആറാം ദിവസമായ ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് പ്രൊഫ.ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയായ 'കൊഴിഞ്ഞ ഇലകൾ' എന്ന പുസ്തകമാണ്.
പണ്ഡിതൻ,വാഗ്മി,പത്രാധിപർ,അദ്ധ്യാപകൻ, ഭരണകർത്താവ് എന്നീ നിലകളിൽ അരനൂറ്റാണ്ടുകാലം കേരളത്തിന്റെ സാമൂഹികസാംസ്‌ക്കാരികമണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന പ്രൊഫ.ജോസഫ് മുണ്ടശ്ശേരി തന്റെ ജീവിതകാലത്തെക്കുറിച്ച് കൊഴിഞ്ഞഇലകളിൽ എഴുതുന്നു.സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹികവിഷയങ്ങൾ തുടങ്ങി അദ്ദേഹത്തിന്റെ ധിഷണ വ്യാപരിച്ച എല്ലാ ലോകങ്ങളുടെയും വരമൊഴി സാക്ഷ്യമായ ഈ പുസ്തകം മലയാളിയുടെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിന്റെ അനുഭവസാക്ഷ്യം കൂടിയാണ്-മുണ്ടശ്ശേരിയുടെ ആത്മകഥ..എനിക്കിഷ്ടപ്പെട്ട ആത്മകഥകളിലൊന്നാണ് 'കൊഴിഞ്ഞ ഇലകൾ'.

കൊഴിഞ്ഞ ഇലകൾ

ആത്മകഥ

പ്രൊഫ.ജോസഫ് മുണ്ടശ്ശേരി

               ബുക്ക്കവർ ചാലഞ്ച് ആറാംദിവസം

                                                 *********************************************************
ബ്ലോഗറും,എഴുത്തുകാരനുമായ ശ്രീ.Satheesan muttil ന്റെ അഭ്യർത്ഥനപ്രകാരം ബുക്ക് കവർ ചാലഞ്ച് ആറാംദിവസം യുവസാഹിത്യകാരനും,അദ്ധ്യാപകനുമായ ശ്രീ.സമീർ മലയിലിന്റെ(സമീർ മലയിൽ)ഹസ്തിനാപുരി എന്ന പുസ്തകമാണ് ഞാനിന്നു പരിചയപ്പെടുത്തുന്നത്..
ധർമ്മം-അധർമ്മം,നർമ്മ-തിന്മ തുടങ്ങിയ ദ്വന്ദങ്ങളിൽനിന്നു വ്യത്യസ്തമായി മഹാഭാരതത്തെ വായിക്കാനുള്ള ശ്രമത്തിൽനിന്നാണ് ഈ നോവൽ പിറക്കുന്നത്.രാഷ്ട്രമാണ് ഇവിടെ കഥയും കഥാപാത്രവും.ക്ഷേമരാഷ്ട്രത്തെക്കുറിച്ചുള്ള ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യാസഭൂമിയിൽനിന്ന് സമീർ തൻറെ കഥാപാത്രങ്ങളെ നിർമ്മിക്കാനുള്ള മണ്ണു സ്വീകരിക്കുന്നത്.
ഡോ.പി.കെ.രാജശേഖരൻ

പുസ്തത്തിന്റെ പേര് : ഹസ്തിനാപുരി

നോവൽ

ഗ്രന്ഥകർത്താ :സമീർ മലയിൽ

Tuesday, June 23, 2020

                          ബുക്ക് കവർ ചാലഞ്ച് അഞ്ചാം                                                                ദിവസം

                                               *********************************************************
ബ്ലോഗറും,എഴുത്തുകാരനുമായ ശ്രീ.Satheesan muttil ന്റെ അഭ്യർത്ഥനപ്രകാരം ബുക്ക് കവർ ചാലഞ്ച് അഞ്ചാം ദിവസത്തേയ്ക്ക്,പ്രിയ സുഹൃത്തും,നീണ്ടവർഷമായി വില്ലടം യുവജനസംഘം ഭാരവാഹിയുമായ ശ്രീ.കൃഷ്ണൻകുട്ടി വില്ലടത്തിന്റെ മൂന്നാമത്തെ പുസ്തകമായ 'നീർപക്ഷികൾ' പരിചയപ്പെടുത്തുന്നു.ലളിതസുന്ദരമായ ശൈലിയിൽ എഴുതിയ ഈ നോവൽ,വായനാസുഖമുള്ളതാണ്.

നീർപക്ഷികൾ                                                                                             നോവൽ

കൃഷ്ണൻകുട്ടി വില്ലടംഅവതാരിക:--ഡോ.ജാൻസി വിബിൻ


നഷ്ടമാകുന്നഗ്രാമീണസൗന്ദര്യത്തെക്കുറിച്ചുള്ള ആകുലത,ആധുനികകാലത്തു ബന്ധങ്ങൾ കൃത്രിമമാകുന്ന അവസ്ഥ.മക്കൾ വൃദ്ധരായ മാതാപിതാക്കളെ നോക്കാതെ വരുമ്പോഴുണ്ടാകുന്ന നൊമ്പരം.മൊബൈൽ ഫോണിന്റെ ദുരൂപയോഗം കുട്ടികളുടെ സ്വഭാവത്തിൽവരുത്തുന്ന വൈകല്യങ്ങൾ.ഒരുഗതിയും പരഗതിയുമില്ലാത്ത യുവാക്കളുടെക്കൂടെ പ്രണയത്തിന്ന്റെ പേരിൽ ഓടിപ്പോയി വഴിയാധാരമാകുന്ന യുവതികളുടെ അവസ്ഥ.സമകാല വാർത്തകളായ ദുരഭിമാനക്കൊല,
പങ്കാളിത്തപെൻഷൻ ,ശബരിമലവിവാദം,പ്രളയം ,കൃഷിയിൽനിന്നുള്ള പുതുതലമുറയുടെഅകൽച്ച.
ഇങ്ങനെ ഒട്ടേറെ സംഭവപരമ്പരകളുടെ നൈരന്തര്യം ഈ നോവലിനെ കാലിക പ്രാധാന്യമുള്ളതാക്കിയിരിക്കുന്നു.
#########################################3#######