(1102 മേടം 26-ന്(1927 ഏപ്രില്‍) എസ്.എന്‍.ഡി.പി.യോഗത്തിന്റെ പള്ളാത്തുരുത്തി സമ്മേളനത്തിനു ഗുരുദേവന് നല്കിയ സന്ദേശം.)
സമുദായസംഘടനയെപ്പറ്റിയും മതപരിഷ്കാരത്തെപ്പറ്റിയും നിങ്ങള്‍ ഗൌരവമായ ചില ആലോചനകള്‍ ചെയ്തുവരുന്നുണ്ടെന്നറിയുന്നതു
നമുക്കു വളരെ സന്തോഷം തരുന്നു.എന്നാല്‍ സംഘടനയുടെ ഉദ്ദേശ്യം ഒരു
പ്രത്യേക വര്‍ഗ്ഗക്കാരെ മാത്രം ചേര്‍ത്ത് ഒരു സമുദായത്തെ സൃഷ്ടിക്കാനായിരിക്കരുത്.മതപരിഷ്കാരം ഇന്നുള്ള ഏതെങ്കിലും
ഒരു മത സംഘത്തെ ഉപേക്ഷിച്ച് മറ്റൊരുമതസംഘത്തില്‍ ചേരുന്ന ശ്രമം
മാത്രമായി കലാശിക്കരുത്.നമ്മുടെ സമുദായസംഘടന എല്ലാ മനുഷ്യരേയും
ഒന്നായി ചേര്‍ക്കുന്നതായിരിക്കണം.മതം വിശ്വാസസ്വാതന്ത്ര്യത്തെ
അനുവദിക്കുന്നതും സംസ്കൃതബുദ്ധികള്‍ക്കെല്ലാം സ്വീകാര്യവും മനുഷ്യരെ
ഒരു ഉത്തമമായ ആദര്‍ശത്തിലേക്കു നയിക്കുന്നതുമായിരിക്കണം.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നുള്ള സനാതനധര്‍മ്മം അങ്ങനെയുള്ള ഒരു മതമാകുന്നു.ഈ സനാതനധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരെയെല്ലാം ഒന്നായി ചേര്‍ക്കുന്ന സംഘടനയ്ക്ക്
ഏറ്റവും ഉത്തമമായ രീതിയായിരിക്കുമെന്നു തോന്നുന്നു.മതപരിവര്‍ത്തനം കൂടാതെ അസമത്വങ്ങളും ബുദ്ധിമുട്ടുകളും തീരുകയില്ലന്നു വിശ്വസിക്കുന്നവര്‍ക്കു സനാതനധര്‍മ്മം മതമായി സ്വീകരിക്കുന്നത് അവരുടെ
മത പരിവര്‍ത്തനവും സ്വാതന്ത്ര്യപ്രഖ്യാപനവും ആയിരിക്കുന്നതാണ്.
നാരായണഗുരു
(ഗുരുധര്‍മ്മം(ശ്രീനാരായണ സാഹിത്യസര്‍വ്വസ്വം) ശ്രീനാരായണധര്‍മ്മപഠനകേന്ദ്രം.എഡിറ്റര്‍ വി.ടി.ശശീന്ദ്രന് എസ്.എന്‍.ഡി.പി.യോഗം ശതാബ്ദി സ്മാരക പതിപ്പ്)