note

കൂട്ടായ്മ

Friday, September 14, 2012

സെപ്തംബര്‍ 14 ഗ്രന്ഥശാലാദിനം


സംഘടിത ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച സെപ്തംബര്‍ 14
ഗ്രന്ഥശാലാദിനമായി ആചരിക്കുന്നു.
ഗ്രാമീണ വിജ്ഞാന കേന്ദ്രങ്ങളായി വര്‍ത്തിക്കുന്ന ആറായിരത്തിലധികം
ഗ്രന്ഥശാലകള്‍ കേരളീയരുടെ സാമൂഹികസാംസ്കാരിക ജീവിതത്തില്‍
വഹിക്കുന്ന പങ്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. രാജ്യസ്നേഹികളും,
വിജ്ഞാനദാഹികളും സേവനതല്പരുമായ സാമൂഹ്യരാഷ്ട്രീയ
പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥപരിശ്രമത്തിന്‍റെ ഫലമായി വിവിധ
പ്രദേശങ്ങളില്‍ രൂപംകൊണ്ട ഗ്രന്ഥശാലകളെ ഏകോപിപ്പിച്ച്
കേരളഗ്രന്ഥശാലാസംഘത്തിന്റെ കൊടി കീഴില്‍ അണിനിരത്താന്‍
കഴിഞ്ഞു എന്നതാണ് നമ്മുടെ സാംസ്കാരിക ചരിത്രത്തിലെ ഏറ്റവും
തിളക്കമുള്ള മുഹൂര്‍ത്തങ്ങളിലൊന്ന്.അതിന് നേതൃത്വം നല്‍കിയ
മഹാരഥനായ പി.എന്‍.....,പണിക്കര്‍ പിന്നീട് കേരളത്തിലുടനീളം ഓടിനടന്ന്
ഗ്രന്ഥശാലകളെ ഊര്‍ജ്ജസ്വലവും,സജീവവുമാക്കി.പ്രവര്‍ത്തകരെ
കര്‍മ്മോത്സുകരാക്കി.
"വായിച്ചു വളരുക" എന്ന സന്ദേശമാണ് അദ്ദേഹം കേരളീയര്‍ക്ക് നല്‍കിയത്.
ആ സന്ദേശം  ഉള്‍ക്കൊണ്ട് ഒട്ടേറെ പ്രവര്‍ത്തകര്‍ ചൊരിഞ്ഞ വിയര്‍പ്പിന്റെയും,കണ്ണീരിന്‍റെയും ഉപലബ്ധിയാണ് കേരളസംസ്ഥാനത്തിന്റെ
അഭിമാനമായി മാറിയ ഗ്രന്ഥശാലാപ്രസ്ഥാനം.കേരളത്തിലെ സാമാന്യജനങ്ങള്‍ നല്‍കിയ പിന്തുണയും,അര്‍പ്പിച്ച വിശ്വാസവുമാണ്
ഈ പ്രസ്ഥാനത്തിന്റെ കരുത്തായി പരിണമിച്ചത്.
ആ പ്രകാശം എങ്ങും പ്രഭചൊരിയട്ടെ!
============================================
                                                                  ലൈബ്രറി

                                             പതാകയുയര്‍ത്തുന്നു    
 വില്‍വട്ടം P.H.C.യുടെ ക്ലാസ് ആരോഗ്യപരിപാലനത്തെപ്പറ്റി
                                             മെഡിക്കല്‍ പരിശോധനാ ക്യാമ്പ്

                                              അക്ഷരദീപം തെളിയിക്കുന്നു
വില്ലടം യുവജനസംഘം വായനശാല Reg:2602(തൃശ്ശൂര്‍),)ഗ്രന്ഥശാല ദിനംആചരിച്ചു.

Wednesday, August 29, 2012

ഓണം ആശംസകള്‍

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകള്‍