note
കൂട്ടായ്മ
Sunday, November 6, 2011
കളഞ്ഞുകിട്ടിയ.......പത്രങ്ങളിലൂടെ(Kalanju.....)
പണാര്‍ത്തിയാണ് ഇന്ന് സമൂഹത്തില്‍ പരക്കെ. പണം
പെരിപ്പിക്കാനുള്ള വ്യഗ്രതയില്‍ വന്‍കിടക്കാരുംഏതു
അഗമ്യമാര്‍ഗമുപയോഗിച്ചും ധര്‍മ്മംവെടിഞ്ഞ് സമ്പാദ്യം
കുന്നുകൂട്ടാനുള്ള തന്ത്രപാടിലാണ്.
ദുരാഗ്രഹിയായ രാജാവിന് ആര്‍ത്തിമാറ്റാന്‍ കൊടുത്ത
വരം ശാപമായി കലാശിച്ച കഥ ഇത്തരുണത്തില്‍
ഓര്‍മയില്‍വരികയാണ്.
ആധുനികജീവിതസുഖലോലുപതയില്‍ നിമിഗ്നരായി
ആയതിനുവേണ്ട 'മെറ്റീരിയല്‍സ് 'സംഘടിപ്പിക്കുന്നതിനായി
അധര്‍മ്മ മാര്‍ഗങ്ങളിലൂടെ ചരിക്കുകയും മനുഷ്യത്വരഹിതമായ,
പൈശാചികമായ ക്രൂരകൃത്യങ്ങള്‍ നിര്‍വഹിച്ചു് വിലസിനടക്കുന്നെന്നു
കേള്‍ക്കുമ്പോള്‍ത്തന്നെ.........................................
അത്തരം സുഖങ്ങള്‍ നൈമിഷികമാണെന്നോര്‍ക്കണം!!!
എന്നാല്‍ സത് മൂല്യങ്ങള്‍ കൈവിടാതെ അതിനനുസൃതമായി
ജീവിക്കുന്നവര്‍ക്ക് ഒരിക്കലും കുറ്റബോധവും,ജീവിതപരാജയവും
ഉണ്ടാവുകയുമില്ല.നിശ്ചയം.നിശ്ചയം.
2011 നവംബര്‍ 6 ഞായറാഴ്ച്ച മാതൃഭൂമിദിനപത്രത്തിലെ
വാര്‍ത്ത ഞാനിവിടെ ചേര്‍ക്കുന്നു.
കളഞ്ഞുകിട്ടിയ പത്തുപവന്‍ ഉടമസ്ഥനെ ഏല്പിച്ചു.
ചിറ്റൂര്‍: ഓട്ടോ യാത്രയ്ക്കിടെ കളഞ്ഞുപോയ 10പവന്‍ സ്വര്‍ണമടങ്ങിയ
ബാഗ് ലോറിഡ്രൈവറുടെ സത്യസന്ധതയില്‍ നാവിക ഉദ്യോഗസ്ഥന് തിരിച്ചുകിട്ടി.
ലോറി ഡ്രൈവര്‍ മാഞ്ചിറ കല്ലത്തുപറമ്പില്‍ വി.മോഹന്‍ദാസാണ് കളഞ്ഞുകിട്ടിയ
സ്വര്‍ണം ഉടമസ്ഥന് തിരിച്ചേല്പിച്ചത്. നാവിക ഉദ്യോഗസ്ഥന്‍ ചിറ്റൂര്‍സ്വദേശി
രാജാമണി കല്യാണാവശ്യത്തിന് സ്വരൂപിച്ച സ്വര്‍ണമടങ്ങിയ ബാഗ് നല്ലേപ്പിള്ളി
യിലേക്കുള്ള ഓട്ടോയാത്രയ്കിടെ മാഞ്ചിറവെച്ച് നഷ്ടമാവുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. ഈ സമയം മാഞ്ചിറയിലെ
വീട്ടിലേക്ക് പോവുകയായിരുന്ന മോഹന്‍ദാസിന്കളഞ്ഞുപോയസ്വര്‍ണമടങ്ങിയ
ബാഗ് ലഭിച്ചു. ബാഗില്‍ തുണികളും 10 പവന്‍ സ്വര്‍ണമടങ്ങിയ ചെറിയ പെട്ടിയും
കണ്ടതോടെ മോഹന്‍ദാസ് ബാഗുമായി ചിറ്റൂര്‍ പോലീസ്‌സ്റ്റേഷനിലെത്തി.
ഈ സമയം രാജാമണി ബാഗും സ്വര്‍ണവും നഷ്ടപ്പെട്ട വിവരം കാണിച്ച് പോലീസില്‍
പരാതിനല്‍കിയശേഷം സ്റ്റേഷനില്‍നിന്ന് ഇറങ്ങുകയായിരുന്നു.
പോലീസിന്റെ സാന്നിധ്യത്തില്‍ മോഹന്‍ദാസ് ബാഗ് രാജാമണിയെ ഏല്പിച്ചു.
ശനിയാഴ്ച പോലീസ്‌സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ബാഗും സ്വര്‍ണവും
തിരിച്ചേല്പിച്ച മോഹന്‍ദാസിനെ ആദരിച്ചു. ചിറ്റൂര്‍പോലീസിന്റെ ഉപഹാരം
എസ്.ഐ. എം.ജെ.ജിജോ, മോഹന്‍ദാസിന് കൈമാറി.
****************************************************
Subscribe to:
Post Comments (Atom)
മോഹന്‍ദാസിന് അനുമോദനങ്ങള്‍ നേരുന്നു!
ReplyDeleteGood.....Inspiring.
ReplyDeleteമനസില്‍ നന്മ മരിക്കാത്തവര്‍ ഇപ്പോഴും ഈ ലോകത്തുണ്ട്. അല്ലെ.
ReplyDeleteഇത്തരം മോഹന്‍ദാസുമാര്‍ ഇന്നത്തെ സമൂഹത്തില്‍ ഒറ്റപെട്ട കാഴ്ചയാണ് ...
ReplyDelete