എന്തിനേറെ പറയുന്നു ഇപ്പോള്‍ എന്‍റെ ബ്ലോഗില്‍
എഴുതാന്‍ സമയമില്ല തീരെ!
ഭാവനാചിറകിലേറി മനസ്സും,വപുസ്സും സജ്ജമാക്കി
എഴുതാനുള്ള ആദ്യപടിയായി ഡാഷ്ബോര്‍ഡ്
തുറക്കുമ്പോള്‍ കാണുന്നു.
ഞാന്‍ പിന്തുടരും ബ്ലോഗുകള്‍.
പുതുരചനകള്‍.
ക്ഷണിക്കുന്നു,ഒന്നുകണ്ടു് പോകാന്‍.
അവഗണിക്കരുതല്ലോ!
ക്രമാനുക്രമം തുറക്കുന്നു.
അറിവിന്റെ,അനുഭവത്തിന്റെ പുത്തന്‍ചക്രവാളങ്ങള്‍
കണ്‍മുമ്പിലേയ്ക്ക് തുറന്നുവരുന്നു. ആകര്‍ഷകമായരചനകളും,
വശ്യമനോഹരമായ ചിത്രങ്ങളും,
ആനുകാലിക പ്രസക്തമായ വിഷയങ്ങളെ സംബന്ധിച്ചുള്ള
വിജ്ഞാനപ്രദമായവിവരങ്ങളും, പ്രൌഢമായ ലേഖനങ്ങളും.
എല്ലാം സശ്രദ്ധം വായിച്ച് 'പേസ്റ്റൊ'ട്ടിക്കാതെ തനതായ
ശൈലിയില്‍ അഭിപ്രായങ്ങള്‍ എഴുതാന്‍ ശ്രമിക്കുന്നു.
ഓരോ ബ്ലോഗിലുമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോഴും
മനസ്സില്‍ നിറയുന്നത് ആത്മസംതൃപ്തിയാണ്.
ബ്ലോഗ് നോക്കാനും അഭിപ്രായം രേഖപ്പെടുത്താനും
കഴിഞ്ഞല്ലോ!എന്‍റെ ബ്ലോഗിലെ എഴുത്ത് നീട്ടിവച്ചാലും,
അതിനുള്ള ഗുണം രചനയിൽ കിട്ടുമെന്നെനിക്കുറപ്പുണ്ട്. .
പിന്നെ 'ലിങ്ക്'ശൃംഖലയില്‍ ചാഞ്ചാടി അപരിചിത
വാതായനങ്ങളിലൂടെ പ്രയാണം ആരംഭിക്കുമ്പോള്‍
'വെബ്' വിസ്മയം! വിരല്‍ത്തുമ്പു സ്പര്‍ശത്താല്‍ പ്രത്യക്ഷപ്പെടുന്ന അത്ഭുതപ്രപഞ്ചം സമീപം!
അതിനിടയില്‍ സംഭവിക്കുന്ന ഊര്‍ജ്ജതകരാറുകള്‍!
ആവര്‍ത്തന ദിനങ്ങള്‍...........
ആത്മസുഖം നല്‍കുന്ന ദിനങ്ങള്‍..
കടലാസില്‍ അനര്‍ഗളം വരികള്‍ ഒഴുകുമെങ്കിലും,
മറ്റു മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ അവസരം
ലഭ്യമാകുമെങ്കിലും,ബ്ലോഗിലെ,ഫേസ്‌ബുക്കിലെ,ഗ്രൂപ്പുകൂട്ടായ്മകളിലെ സൌഹാര്‍ദ്ദസ്നേഹസ്പർശവും, സ്വാതന്ത്ര്യവും തുലോം വിലപ്പെട്ടതാണ് ആഹ്‌ളാദദായകമാണ്!
പ്രവൃത്തിച്ചെയ്ത സംതൃപ്തി.
"അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം."
ഗുരുവചനത്തിന്റെ ആഴം......!!!!!!!!!!!!
*************************************
സത്യമാണ് മാഷേ... പറഞ്ഞതത്രയും പരമാര്‍ത്ഥം..
ReplyDelete"അവനവനാത്മസുഖത്തിനാചരിക്കു-
ReplyDeleteന്നവയപരന്നു സുഖത്തിനായ് വരേണം."
പറഞ്ഞതൊക്കെയും ശരിതന്നെ. അത്തരം ഒരു സുഖം ലഭിക്കുന്നു എന്നത് തന്നെ ഇവിടത്തെ ഏറ്റവും വലിയ ഗുണം.
ReplyDeleteസത്യം....
ReplyDelete"അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം."
എല്ലാക്കര്യത്തിലും നമുക്കതു പ്രാവർത്തികമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..
സത്യത്തിൽ ഇന്ന് നടക്കുന്നതൊക്കെയും ഇങ്ങനെയാണോ ?
ReplyDeleteഅല്ല എന്നു തന്നെ ആയിരിക്കും മറുപടി.
പ്രാർത്ഥിക്കാം.
താങ്കളുടെ രീതി പ്രശംസനീയം..
ReplyDeleteപുതിയ ബ്ലോഗെഴുത്തുകാര്‍ക്കും, അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും കാംക്ഷിക്കുന്നവര്‍ക്കും ഒരു പ്രേരണയായിരിക്കുമത്. ആശംസകള്‍..
ഇരിപ്പിടം വഴി എന്റെ ബ്ലോഗില്‍ എത്തിയ ചേട്ടനെ എനിക്കും പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം . പിന്നെ ഇവിടെ പറഞ്ഞിരിക്കുന്നതത്രയും ശെരിക്കും സത്യമാണ് ആശംസകള്‍ ..
ReplyDeleteശരിയാണ് ബൂലോകത്തെ സ്വാതന്ത്ര്യവും അവിടത്തെ സൌഹൃദക്കൂട്ടായ്മയും ഒന്നും മറ്റൊരിടത്തു നിന്നും കിട്ടുകില്ല തന്നെ. പോരെങ്കിൽ ധാരാളും അറിവുകളും ലഭിക്കും.
ReplyDeleteകവിത ഇഷ്ടമായി..
ReplyDeleteസത്യസന്ധമായി എഴുതിയെന്ന ആത്മസംതൃപ്തി അങ്ങേയ്ക്ക് ലഭിച്ചെങ്കില്‍, സത്യസന്ധമായ ഒരു രചന വായിച്ചെന്ന സംതൃപ്തിയോടെ കൊച്ചുമുതലാളിയും മടങ്ങുന്നു..
പറഞ്ഞതത്രയും പരമാര്‍ത്ഥം.. കവിത ഇഷ്ടമായി..
ReplyDeleteവായിച്ചു. പറഞ്ഞതു പരമാര്‍ത്ഥം.
ReplyDeleteHRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL................
ReplyDeleteഅഭിപ്രായം പറയുന്നതു സന്തോഷം തരുന്ന കാര്യം തന്നെയാണ്.അതു പക്ഷേ സുഖിപ്പിക്കാനായോ കോപ്പി പേസ്റ്റോ ആയിക്കഴിഞ്ഞാല്‍ സംതൃപ്തിയുണ്ടാകില്ല..ഒരു പക്ഷേ അഭിപ്രായങ്ങളുടെ എണ്ണം ലക്ഷ്യമാക്കുന്നവര്‍ക്ക് സുഖിക്കുന്നുണ്ടാവാം. ഉള്‍ക്കൊണ്ട് പറയുമ്പോള്‍ എഴുതിയ ആള്‍ക്കും വായിച്ച ആള്‍ക്കും സംതൃപ്തി കിട്ടും.പോസ്റ്റിനു നന്ദി.
ReplyDeleteആദ്യമായാണ് ചേട്ടന്റെ ബ്ലോഗിലെത്തുന്നത്. ചേട്ടന്‍ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു. ബ്ലോഗെഴുത്തിന്റെ സൃംഗല വിപുലമാണ്. എന്റെ വായനയും ഇപ്പോള്‍ കൂടുതലും സൈബര്‍ ഇടങ്ങളെ കേന്ദ്രീകരിച്ചാണ്.. പ്രിന്റ് മീഡിയകളില്‍ കാണുന്നതിലും പതിന്മടങ്ങ് നിലവാരമുള്ള രചനകള്‍ സൈബര്‍ എഴുത്തിടങ്ങളില്‍ കാണാനാവുന്നു.. അതുകൊണ്ട് സമയം നഷ്ടപ്പെടുത്തി എന്നു തോന്നാറില്ല.... കൂടാതെ നല്ല ഒരു സൗഹൃദ വലയവും രൂപപ്പെടുന്നു... സുഹൃത്തുക്കളുടെ ബ്ലോഗുകള്‍ വായിച്ചും അവിടെ അഭിപ്രായപ്രകടനം നടത്തിയും സമയം ഒരുപാടാവും . പിന്നെ എന്റെ ബ്ലോഗെഴുത്തിന് സമയം ലഭിക്കാറില്ല... പക്ഷേ നിറഞ്ഞ ചാരിതാര്‍ത്ഥ്യം ലഭിക്കന്നുണ്ട്.... അതുമതി.,ധാരാളം....
ReplyDeleteഏട്ടനേ ആദ്യമായീ വായിക്കുന്നു , സ്ഫുടതയുണ്ട് വരികളില്‍ ..
ReplyDeleteഒരു കമന്റ് കൊണ്ടു നാം ഒരുപാട് വരികളുടേ ഉറവ കൊടുക്കുന്നുണ്ട് ..
വഴികളില്‍ ഊര്‍ജമാകുന്നുണ്ട് , എഴുതി വളരുക പൊലെ
ആഴം തേടിയുള്ള ഒരു മറുപടീ നമ്മളേയും വളര്‍ത്തും
കൂടേ പ്രചോദനത്തിന്റേ തിരി തെളിയിക്കും ..
നാം എഴുതാനിരിക്കുമ്പൊള്‍ , ചിലതു കുറിക്കുമ്പൊഴും
നം അറിയുക തന്നെയാണ് , മറ്റൊരു ഹൃദയത്തില്‍ -
കയറി ചെല്ലുകയുമാണ് .. നല്ല അവതരണം ഏട്ടാ ..
ഇനിയും വരും വായിക്കാന്..
"അവനവനാത്മസുഖത്തിനാചരിക്കു-
ReplyDeleteന്നവയപരന്നു സുഖത്തിനായ് വരേണം."..
കവിത ഇഷ്ടമായി മാഷേ ..പറഞ്ഞതത്രയും പരമാര്‍ത്ഥം..
ഇതാണ് അതിരുകളില്ലാത്ത ലോകം...
ReplyDeleteഎന്താ ..... പുതിയ പോസ്റ്റ് വരാത്തത് . പുതുവര്‍ഷാശംസകള്‍ .....
ReplyDeleteഎനിക്ക് ഏറ്റവും സ്നേഹവും ബഹുമാനവുള്ള
ReplyDeleteപ്രിയമുള്ളവരെ,
ഞാന്‍ എന്‍റെ ബ്ലോഗ് 2011 മേയ് മാസം
തുടങ്ങി കുറെയധികം പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചെങ്കിലും സന്ദര്‍ശകര്‍ എത്തിചേരുന്നത്
ഡിസംബര്‍ മുതലാണ്.ബ്ലോഗിനെക്കുറിച്ചുള്ള അറിവു
ക്കുറവും പരിചയക്കുറവും ആണതിനു കാരണം.
ആ പോരായ്മ ഒരളവോളം പരിഹരിച്ചത് അറിവ് പകര്‍ന്നുകൊടുക്കാന്‍ നിസ്വാര്‍ത്ഥമായ സേവനം ചെയ്യുന്ന പരിണതപ്രജ്ഞരായ ബ്ലോഗര്‍മാരുടെ
പോസ്റ്റ് വായിച്ചിട്ടാണ്.കൂടാതെ ബ്ലോഗ് സംബന്ധമായ
പുസ്തകങ്ങളും.ആയതിന് എനിക്കേറ്റവും നന്ദിയുണ്ട്.
എന്‍റെ ബ്ലോഗിലെ ആദ്യത്തെ Follower വെള്ളരിപ്രാവ്
അതിനുശേഷം മറ്റുള്ളവരും ഇതിനേക്കാള്‍ കൂടുതല്‍ സന്തോഷിക്കാന്‍ എന്തുണ്ട്!!!
വായിക്കുകയും,വിലയേറിയ അഭിപ്രായങ്ങള്‍
രേഖപ്പെടുത്തുകയും ചെയ്ത:-
Lipi Ranju
മനോജ്.കെ.ഭാസ്കര്‍
പട്ടേപ്പാടം റാംജി
പഥികന്‍
Kalavallabhan
Sreejith Moothedath
Vinayan idea
ഗീതാടീച്ചര്‍
കൊച്ചുമുതലാളി
Mohiyudheen mp
മുകില്‍
Jayarajmurukkumpuzha
മുനീര്‍ തൂതപ്പുഴയോരം
Pradeepkumar
റിനിശബരി
Kochumol(കുങ്കുമം)
ബെഞ്ചാലി
Vinayanidea.
എന്നിവരോടുള്ള നന്ദി എനിക്കളവറ്റതാണ്.
എല്ലാവര്‍ക്കും ഐശ്വര്യവും,സമൃദ്ധിയും,ശാന്തിയും,
സമാധാനവും,സന്തോഷവും നിറഞ്ഞ പുതുവത്സരം
ആശംസിച്ചുകൊണ്ട്,
സ്നേഹത്തോടെ,
സി.വി.തങ്കപ്പന്‍
ബ്ലോഗ് നോക്കാനും അഭിപ്രായം രേഖപ്പെടുത്താനും
ReplyDeleteകഴിഞ്ഞല്ലോ!എന്‍റെ ബ്ലോഗ് ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും.
---------------
താങ്കളുടെ ബ്ളൊഗ് എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടോളും.. എല്ലാം നല്ലതിനാണെന്ന് കരുതുക..സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും..എന്നും ആ നന്മയുണ്ടാകട്ടേ എന്നാശംസിക്കുന്നു.
ശ്രീമാൻ,
ReplyDelete‘ഗുരു’ പറഞ്ഞത് ..‘അവനവൻ ആത്മസുഖത്തിന് ആചരിക്കുന്നവ’യാണ്. അതായത്, നാം സ്വന്തം ആശയങ്ങളും സന്ദേശങ്ങളും സമയം കണ്ടെത്തി എഴുതണമെന്ന് സാരം. അങ്ങനെ ചെയ്യുകയും, മറ്റുള്ള രചനകൾക്ക് അഭിപ്രായം രേഖപ്പെടുത്തുകയുംകൂടിയാകുമ്പോൾ, ‘...അവയൊക്കെ അപരനു സുഖത്തിനായിത്തന്നെ വരും.’
കിട്ടുന്ന സമയത്തൊക്കെ രണ്ടു കാര്യങ്ങളിലും പ്രവൃത്തി ചെയ്യുന്ന സംതൃപ്തി കിട്ടും. ഈ ‘സൌഹൃദക്കൂട്ടായ്മ’ യിൽ താങ്കളുടെ വരവ് സമാദരണീയമായി. ആശംസകൾ......
ആദ്യമാണീ വഴി.... പറഞ്ഞത് പരമാര്‍ത്ഥം.. ഇനിയും വരാം..
ReplyDeleteഅയ്യോ...ഈ പോസ്റ്റു് ഞാനെന്തേ കാണാതെ പോയി .ക്ഷമാപണം സാറെ..
ReplyDeleteഅങ്ങയെ ഞാന്‍ പരിചയപ്പെട്ടു വരുന്നതേയുള്ളൂ.ഓരോ Comment-കളും ശ്രദ്ധയോടെ
വായിക്കാറുണ്ട്.ചിലപ്പോള്‍ പോസ്റ്റിനേക്കാള്‍ എനിക്ക് ഇഷ്ടമാവുക അങ്ങയുടെ ചിന്താര്‍ഹമായ അഭിപ്രായങ്ങളാണ്.ഇതിവിടെ കുറിച്ചത് തീര്‍ച്ചയായും അങ്ങയുടെ വാക്കുകളിലെ സാരാംശങ്ങള്‍ നെഞ്ചേറ്റുന്ന ഒരാളുടെ നന്ദിവാക്കായി കാണണേ.അതെവിടെയാണ് പ്രകടിപ്പിക്കേണ്ടതെന്ന ആലോചനയില്‍ ഇവിടെയെത്തി.വളരെ സന്തോഷമുണ്ട്.
ഇനി താങ്കളുടെ പോസ്റ്റിനെക്കുറിച്ച്.വളരെ വളരെ സത്യം തന്നെ.അതുകൊണ്ട് എഴുതാതിരിക്കരുതേ-തിരക്കിനിടയിലും!നന്ദി,നന്ദി...
എഴുതിയതൊക്കെ ശരി തന്നെ.......
ReplyDeleteനല്ലതെന്നു മനസ്സ് പറഞ്ഞു ചെയുന്നതെല്ലാം എന്നും അങ്ങിനെ തന്നെ ആവും ,...എഴുത്തും വായനയും ഒരുമിച്ച് പൊവേണ്ടത് തന്നെയല്ലേ ....ഈ നല്ല മനസ്സിന് എന്റെ നമസ്കാരം !!!!
ReplyDeleteഗുരു വചനം തെറ്റില്ല ,നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് നന്മയെ വരൂ ,താങ്കള്‍ ഇടുന്ന കമ്മന്റുകള്‍ പലപ്പോഴും ശ്രദ്ധിക്കാറുണ്ട് ,ലൈക് ബട്ടണ്‍ ഇല്ലാത്തത് കൊണ്ട് ലൈക് ചെയ്യാന്‍ പറ്റുന്നില്ല എന്നേയുള്ളൂ ,വളരെ ആദരവോടെയും സ്നേഹത്തോടെയും മനസ്സിലേട്ടാറുണ്ട്
ReplyDeleteഞാന്‍ വരാനും കാണാനും താമസിച്ച് പോയ്, എന്‍റെ ചെറിയ ബ്ലോഗില് വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി...
ReplyDeleteസി വി സാറെ,
ReplyDeleteഅവിചാരിതമായി തന്നെ താങ്കളുടെ ബ്ലോഗിലെത്തി
ആദ്യ ബ്ലോഗു വായനയില്‍ തന്നെ ഒരു അഭിപ്രായം
കുറിക്കാന്‍ തോന്നി.
ഇവിടെ ഞാന്‍ വെറും ഒരു പുതുമുഖക്കാരന്‍, ചുരുക്കം
ദിനത്തെ പരിചയം, പക്ഷെ പല പ്രഗല്‍ഭമതികളെ
പരിചയപ്പെടാനും പ്രോത്സാഹനങ്ങള്‍ നേടാനും കഴിഞ്ഞു
താങ്കളുടെ ഇവിടെക്കുറിച്ച അനുഭവം ഏതാണ്ട് എനിക്കും
അനുഭവപ്പെടുന്നു, എന്റെ ബ്ലോഗിലെത്തുന്നവരെ
കണ്ടില്ലാന്നു നടിച്ചാല്‍ അതപകടമാണല്ലോ.
മലയാളം കമ്പ്യൂട്ടറില്‍ കുറിക്കാനും പടിക്കുന്നത്തെ ഉള്ളു
തന്മൂലം അക്ഷരപ്പിശാചു വല്ലാതെ അലട്ടുന്നു
അനുഭവങ്ങള്‍ കുറിച്ചതില്‍ വളരെ നന്ദി. പലതും ബ്ലോഗുലകത്തിലെ
കാര്യയങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു
നന്ദി
.അനുഗമിക്കുന്നു.
മറ്റുള്ളവര്‍ എഴുതിയത് വായിക്കുമ്പോള്‍ നമ്മുടെ ലോകവും വികസിക്കുകയല്ലേ?ആശംസകള്‍.
ReplyDeleteഗുരുവചനത്തിൻ ഉപമയാൽ സുന്ദരമായ ശൈലിയിൽ തന്നെ ബൂലോഗത്തിന്റെ മാസ്മരികതയിൽ അകപ്പെട്ടുനിൽക്കുന്ന ഈ കാഴ്ച്ച ഗംഭീരമായിട്ടുണ്ടല്ലോ ഭായ്
ReplyDelete"മകനേ തങ്കച്ചാ അരുമഷിശ്യാ,
ReplyDeleteനിന്നെപ്പോലെ നിന്റെ ബ്ലോഗില്‍ കമന്റിട്ടവരേയും സ്നേഹിക്കുക.
നിന്റെ ബ്ലോഗില്‍ പോസ്റ്റ് ഇല്ലെങ്കിലും അടുത്തവന്റെ പോസ്റ്റില്‍ കയറി ഗോളടിക്കുക"
സര്‍വ്വശ്രീ ഗുരു കണ്ണൂരാനന്ദ കല്ലിവല്ലി E-സാമികള്‍ അനുഗ്രഹിച്ചിരിക്കുന്നു.
നന്നായിവരൂ വത്സാ വാസുദേവാ!
അത് കലക്കി.
Deleteമനോഹരം തങ്കപ്പന്‍ ചേട്ടാ. ഫോട്ടോസും വരികളും എല്ലാം.
ReplyDeleteഇങ്ങിനെ ഒരു ബ്ലോഗ് ഉള്ളത് അറിഞ്ഞത് ഇപ്പോഴല്ലേ.
കമന്റ് മാത്രമല്ല, രചനകളും എഴുതൂ ഒരു പാട്.
തങ്കപ്പന്‍ ചേട്ടന്‍ എഴുതൂ.. വായിക്കാന്‍ വരാം..
ReplyDeleteഒപ്പം എല്ലാവരെയും വായിച്ച് പ്രോത്സാഹിപ്പിക്കുന്ന ഈ നല്ല മനസ്സിന് വന്ദനം.
ആശംസകളോടെ....
പ്രീയപ്പെട്ട തങ്കപ്പെന്‍ സാറെ,
ReplyDeleteഒരു വട്ടം ഇവിടെ വന്നു വായിച്ചു
പോയി, g + ഒന്ന് കുത്തിയിട്ട് പോയതാ
ബ്ലോഗില്‍ ചേരാന്‍ വിട്ടു പോയി
ഇതാ ഞാന്‍ in.
താങ്കളുടെ സമനസ്സിനു നന്ദി
നമസ്കാരം
വീണ്ടും കാണാം
പി വി ഏരിയല്‍
വളരെ സത്യസന്ധമായ വിവരണം .പക്ഷേങ്കില് നമുക്ക് എല്ലാം ഒന്ന് ചുറ്റി നടന്നു കാണുമ്പോള്‍ ഉണ്ടാകുന്ന ആത്മനിര്‍വൃതി അവാച്യമല്ലേ സാര്‍ .അറിവുകള്‍ ,സങ്കേതങ്ങള്‍ ,കാവ്യാനുഭവങ്ങള്‍ എല്ലാം കൂടി എവിടെ ലഭിക്കും .നാം നമ്മെ മറന്നു അലഞ്ഞു നടക്കും നമ്മുടെ കാര്യം മറന്നു .ശരിയാ സാര്‍ .ആശംസകള്‍ .നന്ദി വന്നതിനും കൈയൊപ്പ് ചാര്‍ത്തിയതിനും
ReplyDelete"അവനവനാത്മസുഖത്തിനാചരിക്കു-
ReplyDeleteന്നവയപരന്നു സുഖത്തിനായ് വരേണം."
ഈ ഗുരുവചനമായിരിക്കട്ടെ ഓരോ ബ്ലോഗറുടേയും സുഖം.
ആശംസകൾ..
ആദ്യമായിട്ടാണല്ലോ ഞാന്‍ ഇവിടെ
ReplyDeleteപ്രൊഫൈല്‍ ഫോട്ടോ കണ്ടപ്പോള്‍ ആരാണീ വയസ്സാന്‍ കാലത്ത് ബ്ലോഗും കൊണ്ട് വന്നെ
എന്ന് നോക്കാന്‍ വന്നതാ,,,
പക്ഷെ വന്നപ്പോള്‍ അല്ലെ... കാര്യങ്ങള്‍ പിടി കിട്ടിയത്
ഞാന്‍ ആണ് വരാന്‍ വൈകിയത് എന്ന്
അനുഭവങ്ങള്‍ വരികളില്‍ നിഴലിക്കുന്നു
നല്ല എഴുത്ത്
എന്തായാലും ഞാനും ഫോളോ ചെയ്യുന്നു
വിഖ്യാത ബ്ലോഗർ പോങ്ങുമ്മൂടന്റെ വാക്കുകൾ കടമെടുത്താൽ "പട്ടിണി കൂടാതെ കിടക്കാനുള്ള പേജ് വ്യൂവും പ്രൊഫൈൽ വ്യൂവും" താങ്കൾക്കുണ്ടല്ലോ. എന്നിട്ടും താങ്കൾ പറയുന്നു "എന്‍റെ ബ്ലോഗ് ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും" എന്ന്. 37 കമന്റൊക്കെ കിട്ടിയ ആൾ ഇമ്മാതിരി പരിദേവനങ്ങളൊന്നും പുറപ്പെടുവിക്കാൻ പാടില്ലാത്തതാണ്. പോട്ടെ, തൽക്കാലം ക്ഷമിച്ചിരിക്കുന്നു. എന്റെ കാര്യം നോക്കൂ, അഞ്ചാറു കൊല്ലം ഈ ബൂലോഗത്ത് നിരങ്ങിയിട്ടും പ്രൊഫൈൽ വ്യൂ 1000 തികയ്ക്കാൻ എനിയ്ക്ക് ഇതു വരെ പറ്റിയിട്ടില്ല ; പിന്തുടരാൻ ആരെയും കിട്ടിയതുമില്ല; എന്റെ കൈലാസയാത്രയെക്കുറിച്ച് പംക്തികൾ നിരത്തിപ്പിടിച്ച് എഴുതിയിട്ടു പോലും ആരും തിരിഞ്ഞു നോക്കിയിട്ടില്ല എന്നതാണ് സത്യം. എന്നിട്ടും ഞാനാരോടും എന്റെ ബ്ലോഗൊന്നു കണ്ടു പോകണേ എന്നഭ്യർത്ഥിച്ചിട്ടില്ല. ആരേയെങ്കിലും പിന്തുടരാനോ വലിഞ്ഞു കേറി കമന്റാനോ ഞാൻ മെനക്കെട്ടില്ല എന്നതും പക്ഷേ പ്രസ്താവ്യമാണ്.
ReplyDeleteഇങ്ങനെയൊക്കെ ആണെങ്കിലും ബ്ലോഗ് വായിക്കണേ എന്ന അഭ്യർത്ഥനകൾ അവഗണിക്കാത്ത താങ്കളുടെ മനസ്സിന്റെ വിശാലത ഞാൻ കാണുന്നു.എത്ര എത്ര പേർ താങ്കളുടെ കമന്റ് മൂലം ആത്മസംതൃപ്തി നേടിക്കാണും. ഇതൊക്കെ വായിക്കാനും കാണാനും താങ്കളുടെ ക്ലോക്കിൽ സമയമുണ്ടല്ലോ എന്നോർത്ത് ഞാൻ അതിശയപ്പെടുന്നു. "ഓരോ ബ്ലോഗിലുമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോഴും മനസ്സില്‍ നിറയുന്നത് ആത്മസംതൃപ്തിയാണ്." ഹൗ, എന്തൊരു ആത്മസുഖം, അപരനും സുഖം. ഗുരുവിന്റെ യഥാർത്ഥ ശിഷ്യനെ ഞാൻ കാണുന്നു. ആശംസകൾ!!
ശ്രീ .സി.വി .റ്റി .താങ്കളുടെ നല്ല മനസിനെ എത്ര പ്രശംസിച്ചാലും അത് അധിക മാവില്ല .ബ്ലോഗിലെ എഴുത്തുക്കാരുടെ പുതിയ രചനകള്‍ സൂക്ഷമമായി വായിച്ച് അഭിപ്രായം എഴുതുന്നതിനോടൊപ്പം .വേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന അങ്ങയെ പോലെ ഒരാളുടെ വാക്കുകള്‍ മനസിനെ ഒരു പാട് സന്തോഷിപ്പിക്കുന്നു.താങ്കളുടെ സന്ദേശങ്ങള്‍ ആണ് എന്നെ താങ്കളുടെ ബ്ലോഗില്‍ എത്തിച്ചത് .മനസില്‍ എന്നും നന്മ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നതിനോടൊപ്പം.എല്ലാ വിധ ഭാവുകങ്ങളും നേരുന്നു........
ReplyDeleteകമന്റുകള്‍ കാണാറുണ്ട്. നല്ല പ്രോല്സാഹങ്ങള്‍..
ReplyDeleteബ്ലോഗിന് എല്ലാ ആശംസകളും നേരുന്നു.
ആദ്യമായാണിത് വഴി വരുന്നത് .... തങ്കപ്പന്‍ ചേട്ടന്‍ ഇനിയും എഴുതുക ......
ReplyDeleteപക്ഷെ ..ആ ആത്മ സംതൃപ്തി കളയാതെ നോക്കയും വേണം....:) ആശംസകള്‍ ....
:)
ReplyDeleteThanks...
ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ട് 2 മാസമേ ആയുള്ളൂ. പക്ഷെ അങ്ങയുടെ ബ്ലോഗുകളിലെ സജീവ സാന്നിധ്യവും പ്രോത്സാഹനങ്ങളും ശ്രദ്ധിച്ചിരുന്നു. ഇങ്ങോട്ട് വരാന്‍ വൈകിയതില്‍ ക്ഷമാപണം. ആദ്യ പോസ്റ്റ് മാത്രമേ വായിച്ചുള്ളൂ. ഇനി ഓരോന്നായി വായിക്കട്ടെ ട്ടോ
ReplyDeleteഓരോ ബ്ലോഗിലുമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോഴും
ReplyDeleteമനസ്സില്‍ നിറയുന്നത് ആത്മസംതൃപ്തിയാണ്.
ബ്ലോഗ് നോക്കാനും അഭിപ്രായം രേഖപ്പെടുത്താനും
കഴിഞ്ഞല്ലോ!എന്‍റെ ബ്ലോഗ് ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും.
ഇപ്പോഴാ ഈ ബ്ലോഗ് ശ്രദ്ധയില്‍ പെട്ടത്..
ReplyDeleteവായിച്ചതോ, "രചനാമാന്ദ്യം സംതൃപ്തിയും" എന്ന ഈ ബ്ലോഗ്ഗും.. പോരെ പൂരം..
ഞാനും പറയാന്‍ ആഗ്രഹിച്ച ചില കാര്യങ്ങള്‍ വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു..
എഴുതാനുള്ള ആദ്യപടിയായി ഡാഷ്ബോര്‍ഡ്
തുറക്കുമ്പോള്‍ കാണുന്നു.
ഞാന്‍ പിന്തുടരും ബ്ലോഗുകള്‍.
പുതുരചനകള്‍.
ക്ഷണിക്കുന്നു,ഒന്നുകണ്ടു് പോകാന്‍.
അവഗണിക്കരുതല്ലോ!
ക്രമാനുക്രമം തുറക്കുന്നു.
അറിവിന്റെ,അനുഭവത്തിന്റെ പുത്തന്‍ചക്രവാളങ്ങള്‍
കണ്‍മുമ്പിലേയ്ക്ക് തുറന്നുവരുന്നു. ആകര്‍ഷകമായരചനകളും,
വശ്യമനോഹരമായ ചിത്രങ്ങളും,
ആനുകാലിക പ്രസക്തമായ വിഷയങ്ങളെ സംബന്ധിച്ചുള്ള
വിജ്ഞാനപ്രദമായവിവരങ്ങളും, പ്രൌഢമായ ലേഖനങ്ങളും.
വളരെ സത്യം ഈ വരികള്‍..ബൂലോകം വളരുന്നു എന്നതിന് ഇതിലും വലിയ തെളിവ് എന്ത് വേണം??
ഏതായാലും ഇത് വായിച്ചു ഇഷ്ടപ്പെട്ട സ്ഥിതിക്ക് മറ്റു പോസ്റ്റുകളും വായിക്കാതിരിക്കാന്‍ പറ്റില്ല..
ഭാവുകങ്ങള്‍.. :)
എന്‍റെ ബ്ലോഗ്ഗില്‍ പുതിയ പോസ്റ്റ്..
വായിക്കുക അഭിപ്രായം രേഖപ്പെടുത്തുക..
http://www.kannurpassenger.blogspot.in/2012/05/blog-post_30.html
സ്നേഹത്തോടെ,
ഫിറോസ് കണ്ണൂര്‍
ബ്ലോഗുകളിലൂടെയുള്ള യാത്ര പല പല കാഴ്ചപ്പാടുകളും രചനാ രീതികളുമെല്ലാം നമുക്കു കാണിച്ചു തരും... എല്ലാആശംസകളും
ReplyDeleteivideyum onnu visitto vimarsikoo
ReplyDeletehttp://admadalangal.blogspot.com/
സര്‍ ..ബ്ലോഗിലെ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ചുള്ള വരികള്‍ ഏറെ പ്രസക്തമാണ്.വീണ്ടും ഞാന്‍ വരും
ReplyDeleteഏതു ബ്ലോഗ്ഗില്‍ ചെന്നാലും കാണുന്ന ചേട്ടന്‍ ശരിക്കും സൈബര്‍ എഴുത്തുകാര്‍ക്കിടയില്‍ വേറിട്ട വ്യക്തിത്വം ആണ്.
ReplyDeleteമിതമായ വരികളില്‍ പോസ്റ്റ് വായനയെ കുറിച്ച് പറഞ്ഞപ്പോള്‍ കണ്ട വാക്കുകളിലെ സൌന്ദര്യം ചില കഥകളിലേക്കോ, കവിതകളിലെക്കോ, അനുഭവ കുറിപ്പുകളിലോ സന്നിവേശിപ്പിച്ച് ഞങ്ങള്‍ക്ക് വായനക്ക് നല്‍കണം എന്ന ഒരു എളിയ അഭ്യര്‍ത്ഥനയുണ്ട്...
ആശംസകള്‍
എഴുതുക
ReplyDeleteആശംസകള്‍