note
കൂട്ടായ്മ
Monday, September 5, 2011
പത്രം കിട്ടാത്ത ദിവസം(Pathram....)
കാലത്തുണര്‍ന്നപ്പോള്‍ തന്നെ പത്രമാണ് തെരഞ്ഞത്.
പത്രം വരാന്തയില്‍ വീണിട്ടില്ല.ഗേറ്റില്‍ ഉറപ്പിച്ച ബോക്സിലാണ്
മഴയുണ്ടെങ്കില്‍ പത്രക്കാരന്‍ പത്രം നിക്ഷേപിക്കാറ്.
ഞാന്‍ ബോക്സില്‍ പരതി.
ഇല്ല.
പത്രമില്ല
ഒരുദിവസം പത്രം വായിച്ചില്ലെങ്കിലുള്ള അസ്വസ്ഥത!
എന്തോ കൈമോശംവന്ന മാനസികസമ്മര്‍ദം........!
ചെറുപ്പം മുതലുള്ള ശീലമായിപ്പോയി.
ടി.വി.ന്യൂസ് കണ്ടാലും മറ്റു ദൃശ്യശ്രാവ്യമാധ്യമങ്ങളില്‍ നിന്നുള്ള
വാര്‍ത്തകള്‍ കേട്ടാലും വായനയില്‍ നിന്നുകിട്ടുന്ന സംതൃപ്തി ലഭിക്കാറില്ല.
സാങ്കല്പികരൂപഭാവങ്ങള്‍ ശിലാലിഖിതം പോലെ മനോദര്‍പ്പണത്തില്‍
കൊത്തിവെക്കുന്നു.ഓര്‍മ്മകളില്‍.ചിന്തകളില്‍ ...............
വായനകൊണ്ടുള്ള പ്രയോജനം..............
മുടക്കമാണെങ്കില്‍ തലേദിവസത്തെ പത്രത്തില്‍ കുറിപ്പ് കൊടുക്കുമല്ലോ!
സംശയം തീര്‍ക്കാന്‍ ഞാന്‍ വീണ്ടും പഴയ പത്രം എടുത്തു പരിശോധിച്ചു.
ഇല്ല.അതിലൊന്നും സൂചിപ്പിച്ചിട്ടില്ല.
അടുത്തതായി പത്രഏജന്റിനെ വിളിച്ചുചോദിച്ചു:
പത്രവിതരണക്കാര്‍ പണിമുടക്കില്‍.....!
പെട്ടെന്ന് അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു:ഹര്‍ത്താലായലും,ബന്ദായാലും
മുടക്കംവരാത്ത.....
അപ്പോള്‍ ഫോണിലൂടെ പത്രവിതരണക്കാരുടെ പരാധീനതകള്‍ ഒഴുകിവരികയാണ്.....പുലര്‍ച്ചെ തണുപ്പില്‍ മഴയില്‍........
പരാതികള്‍......പണംപിരിക്കാനുള്ള അലച്ചിലുകള്‍......
കൃത്യസമയത്തുതന്നെ അടച്ചില്ലെങ്കില്‍................
പത്രഉടമകളുടെയും,അധികാരികളുടെയും,അവഗണന......
പാവം വായനക്കാരന്‍ എന്താണ് ചെയ്യേണ്ടത്...ഇതിനിടയില്‍...?!!!!!
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ചിത്രങ്ങള്‍:google.com
Subscribe to:
Post Comments (Atom)
ഇത് തന്നെയാറ്യിരുന്നു എന്റെയും അവസ്ഥ.രാവിലെ പത്രം വായിക്കാന്‍ നോക്കുമ്പോള്‍ കാണുന്നില്ല.അടുത്ത വീട്ടില്‍ പോയപ്പോള്‍ അവിടെയുമില്ല.അന്നത്തെ ദിവസം ആകെ പാടെ എന്തോ പോലെയായിരുന്നു.
ReplyDeleteWe just conducted a debate on the subject - difference in this both media. Good to see your small post.
ReplyDelete