note

കൂട്ടായ്മ

Tuesday, June 16, 2020

ബുക്ക് കവർ ചാലഞ്ച് രണ്ടാം ദിവസം

                                 ബുക്ക് കവർ ചാലഞ്ച് രണ്ടാം ദിവസം
                                        ****************************************
ഗുരു നിത്യചൈതന്യയതിയുടെ ആത്മകഥ .
യതിചരിതം
ആത്മകഥകൾ ഭൗതികസഞ്ചാരങ്ങളെ അടയാളപ്പെടുത്തുന്നവയായി പരിണമിക്കാറുണ്ടെങ്കിലും മലയാളത്തിലെ പ്രസിദ്ധമായ ആത്മകഥകളൊന്നും അത്തരം വ്യഷ്ടിസങ്കീർത്തനങ്ങളുമായി സംഭവിച്ചിട്ടില്ലെന്നത് ശുഭോദർക്കമാണ്.. തന്നെ വലംവച്ചുകൊണ്ടിരിക്കുന്ന ജനിതകജാഗരവ്യഥകളിലൂടെ സമഷ്ടിനൈരന്തര്യങ്ങൾ ആവാഹിച്ചുകൊണ്ടാണ് അവയുടെ പിറവിയത്രയും. ഇ.എം.എസ്.ഒരു ജനതയുടെ സ്വപ്നങ്ങളുടെ ചരിത്രത്തിലേക്കും വടക്കനച്ചൻ പ്രതിസഭാവേദാന്തത്തിലേക്കും ചെറുകാട്‌ സംബന്ധസംസ്‌കാരജീർണ്ണതയിലേക്കും കുഞ്ഞിരാമൻനായർ കവിപ്രതിഭയുടെ ഉൾക്കയങ്ങളിലേക്കും നടരാജഗുരു സർവ്വസമന്വയദർശനസംവാദത്തിലേക്കും നമ്മെ എത്തിച്ചത് സ്വാനുഭവങ്ങൾആവിഷ്കരിച്ചുകൊണ്ടാണ്. ആത്മാവിന്റെ മൗനസഞ്ചാരങ്ങളെ ലേഖനം ചെയ്തുകൊണ്ടാണ് ഗുരു നിത്യചൈതന്യയതി തന്റെ കഥ പാകപ്പെടുത്തിയിരിക്കുന്നത്..
ആശംസകൾ

പുസ്തക ചാലഞ്ച് - രണ്ടാം ദിവസം

                             പുസ്തക ചാലഞ്ച് - രണ്ടാം ദിവസം
                                           ++++++++++++++++
പുസ്തകത്തിന്റെ പേര്. - കുപ്രസിദ്ധ കോൺട്രാക്ടർ .
കഥകൾ ഒന്നും രണ്ടും ഭാഗങ്ങൾ
ഗ്രന്ഥകർത്താ- സലിൽ പ്രഭാകരൻ.
തൃശ്ശൂർ വില്ലടം ദേശത്ത് PWD എഞ്ചിനീയർ Late കെ.ആർ. പ്രഭാകരന്റേയും, റിട്ട. ഹെഡ് മിസ്ട്രസ് സി.കെ. തങ്കമണിയുടെയും മകൻ. തൃശ്ശൂർ മഹാരാജാസ് പോളിടെക്നിക്കിൽ നിന്ന് പഠന ശേഷം കോൺട്രാക്ടറായി ജോലി ചെയ്യുന്നു. ഭാര്യ... അഡ്വ. വിനിത മനമ്മൽ.
മകൻ :- പ്രഭാത് സലിൽ
വായനാസുഖമുള്ള
നർമരസം തുളുമ്പുന്ന കഥകളാണിതിലെല്ലാം തന്നെ. .....
നോബൽ സമ്മാനം വാങ്ങിയ ശേഷം നേരെ കൂർക്ക കൃഷിയിലേക്കിറങ്ങും. കാമറൂണിനു വേണ്ടി ഹോളിവുഡ് സിനിമയ്ക്ക് കഥയെഴുതും. അമേരിക്കൻ പ്രസിഡണ്ടുമായി കൂർക്ക കരാറിൽ ഒപ്പുവെക്കാൻ പോകും. ജെയിംസ് ബോണ്ടിനെപ്പോലും മലർത്തിയടിക്കുന്ന കുറ്റാന്വേഷകനമാക്കും...
ഇങ്ങനെ ഭീമാകാരം പൂണ്ടു നില്ക്കുന്ന ഒരു പ്രതീകമാണ് ഇതിലെ കോൺട്രാക്ടർ.

                                       ബുക്ക് കവർ ചാലഞ്ച്

                                                                 ******************************
ബ്ലോഗറും,എഴുത്തുകാരനുമായ ശ്രീ.Satheesan muttil ന്റെ നിർദ്ദേശം ഞാൻ സ്വീകരിക്കുന്നു.
പുസ്തകത്തിന്റെ പേര്: ജീവിതസമരം (ആത്മകഥ)
ഗ്രന്ഥകർത്താ:- സി.കേശവൻ
ഇന്നും ആയിരങ്ങൾക്ക് ആവേശം പകരുന്ന അനുഭവമായിരിക്കും സി .കേശവൻന്റെ 'ജീവിതസമരത്തിന്റെ' പാരായണം.സത്യസന്ധനും ധർമധീരനും ആരുടെ മുന്നിലും തലകുനിക്കാത്ത ആത്മാഭിമാനിയും സ്വാതന്ത്രേച്ഛയുള്ളവുമായിരുന്ന ഒരു പച്ചമനുഷ്യന്റെ ആർജ്ജവം നിറഞ്ഞ ഈ ആത്മകഥാഖ്യാനം കേരളത്തിന്റെ ഒരു നീണ്ടകാലഘട്ടത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ചരിത്രത്തിന്റെ കണ്ണാടികൂടിയാണ് 🌹🌹🌹🌹💥💥🙏

Wednesday, June 3, 2020

പുസ്തക പരിചയം-- പഞ്ചഭൂതാത്മകം ബ്രഹ്മം

                                                പുസ്തക ചാലഞ്ച്

................................
കവിയും, സാഹിത്യ ഗ്രൂപ്പുകളിലെ നിറസാന്നിദ്ധ്യവും, പ്രതിഭാസമ്പന്നരെ പരിചയപ്പെടുത്താൻ ബദ്ധശ്രദ്ധനുമായ ശ്രീ. ടി.കെ. ഉണ്ണി സാറിന്റെ നിർദ്ദേശം ഞാൻ സ്വീകരിക്കുന്നു.
ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത് ബ്ലോഗറും, കവയിത്രിയും, അദ്ധ്യാപികയുമായ ശ്രീമതി. ഗിരിജ നവനീത കൃഷ്ണന്റെ പഞ്ച ഭ്രൂതാത്മക ബ്രഹ്മം എന്ന കവിതാ സമാഹാരമാണ്.
പ്രസാധകർ - സിയെല്ലസ് ബുക്ക്സ്
അവതാരിക - ഷാജി നായരമ്പലം ക്രവി)
കവിതാസ്വാദനം - ഡോ. സിറിയക് തോമസ് (മുൻ വൈസ് ചാൻസലർ . മഹാത്മാ ഗാന്ധി യൂണിവേഴ്സ്സിറ്റി)
പ്രപഞ്ച സത്യങ്ങളുടെ ആഴങ്ങളിലേയ്ക്കിറങ്ങിച്ചെന്ന് ധാർമ്മിക മൂല്യങ്ങളുടെ അന്തസത്ത ഉൾക്കൊണ്ട് ഇന്നിന്റെ നേർക്കുള്ള ഒരു കണ്ണാടിയാകുന്നു ഗിരിജ നവനീതകൃഷ്ണന്റെ കവിതകൾ. കാലികപ്രാധാന്യമുള്ള ഒട്ടേറെ കവിതകൾ അവരുടെ തൂലികയിൽ നിന്നും പുറത്തുവന്നിട്ടുണ്ടു്.
27 കവിതകളാണ് പഞ്ചഭൂതാത്മകം ബ്രഹ്മം എന്ന ഈ കൃതിയിൽ. പഴയതും പുതിയതുമായ വായനക്കാരെ ഒരു പോലെ സംതൃപ്തമാക്കാൻ ഈ കവിതകൾക്ക് കഴിയുമെന്നതിൽ തർക്കമില്ല.

ആശംസകൾ



Tuesday, April 28, 2020

സ്‌പെഷൽ ക്ലാസ്സ്

             സ്‌പെഷൽ ക്ലാസ്സ്             ചെറുകഥ 

സത്യശീലനും പങ്കജവല്ലിയും മകന് പെണ്ണന്വേഷിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി ഗൾഫിൽജാതനായ  സജിത്കുമാർ അച്ഛൻത്തുടക്കംകുറിച്ച ബിസ്സിനസ്സ് നടത്തുകയാണ് ഗൾഫിൽ.                        ഏതാണ്ട് നാലുവർഷമായി സജിത്കുമാറിനുവേണ്ടി   പെണ്ണാലോചന തുടങ്ങിയിട്ട് .  പരിചയക്കാരും,ബന്ധക്കാരും,ബ്രോക്കര്മാരും   മുഖേനയുള്ള പെണ്ണന്വേഷണങ്ങൾ തകൃതിയായിനടന്നു. മാര്യേജ്ബ്യുറോകളിൽനിന്ന് ഫോൺവിളികളും വന്നു.  ജാതകക്കുറിപ്പുകളെത്തിക്കാനും ധാരാളംപേരുണ്ടായി.
സത്യശീലന് ജാതകക്കുറിപ്പുകൾ ഒത്തുനോക്കാൻ ജ്യോത്സ്യന്റെ അടുത്തേയ്ക്ക് പോകേണ്ടജോലിയുമായി.
ചേരുന്നവ പ്രാഥമികാന്വേഷണത്തിനായി മാറ്റിവക്കുകയും,മറ്റുള്ളവ തിരിച്ചുകൊടുക്കുകയും ചെയ്തുവന്നു.ചിലയിടങ്ങളിൽ സത്യശീലനും,പങ്കജവല്ലിയും പോയിവന്ന് വിലയിരുത്തലുകൾ നടത്തുകയും ചെയ്തു.സജിത്കുമാറിന്റെ മൂത്ത മൂന്നുചേച്ചിമാരേയും നല്ലനിലയിൽ വിവാഹം കഴിച്ചയച്ചു.ഗൾഫിൽ ബിസ്സിനസ്സുകാരനായിരുന്നു സത്യശീലൻ.അന്ന് കുടുംബസമേതം ഗൾഫിൽത്തന്നെയായിരുന്നു താമസം.സത്യശീലന്ഹാർട്ട് സംബന്ധമായ അസുഖംമൂലം കൃത്യങ്ങൾ നടത്താൻ ബുദ്ധിമുട്ടിയപ്പോൾ സജീഷ്കുമാറിനെ ചുമതയേല്പ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുകയുമായിരുന്നു സത്യശീലനും,പങ്കജവല്ലിയും,പെൺമക്കളും   .മകൻറെ കാര്യപ്രാപ്തിയും,മികച്ചക്കച്ചവടസാമർത്ഥ്യവും  ബോദ്ധ്യമായപ്പോൾ സത്യശീലൻ ഗൾഫിലേയ്ക്കുള്ള തിരിച്ചുപ്പോക്ക് ഉപേക്ഷിച്ചു.കൃഷിയും,പൊതുകാര്യപ്രവർത്തനങ്ങളമായി നാട്ടിൽകൂടുകയായിരുന്നുപിന്നീട്സത്യശീലൻ. .
 ....................              ........              ..........
 കൊല്ലാക്കൊല്ലം ഒരുമാസത്തെ ലീവിന് നാട്ടിൽ വരുമ്പോൾ കണ്ടുവെച്ച പെൺക്കുട്ടികളുടെ വീടുകളിലേയ്ക്ക്, പെണ്ണുകാണാൻ പോകണമായിരുന്നു സജിത്കുമാറിന്..
ഇതുവരെ കണ്ടതൊന്നും ശരിയായില്ല. മിക്കതും പലപല കാരണങ്ങളാൽ ഒഴിഞ്ഞുപ്പോകുകയാണുണ്ടായത്.
ജാതകംച്ചേരില്ല
മുഖത്തുനോക്കി ഇഷ്ടപ്പെട്ടില്ല എന്നുപറയാൻ മടിച്ച് പറയുന്ന ന്യായീകരം.
ഗൾഫ്ക്കാരനെ വേണ്ടാ.ഗൾഫുക്കാരനെ പറ്റിയുള്ള ധാരണ. 
സർക്കാരുദ്ദ്യോഗസ്ഥരായിരിക്കണം.  .
പണ്ടത്തെപ്പോലെയല്ലല്ലോ ഇന്ന്.ഉയർന്ന വിദ്യാഭ്യാസനിലവാരമുള്ളവരായിക്കും പെൺകുട്ടികൾ.    ചെക്കൻ അത്രത്തോളമെത്തിയെന്നുവരില്ല..
പിന്നെ നിറവും, ഭംഗിയും, കുടുംബമഹിമയും. 
സജിത്കുമാറിന്റെ കഴിഞ്ഞക്കൊല്ലത്തെ ക്വാട്ട അവസാനിച്ചിരിക്കുകയാണ്.ഇക്കൊല്ലം മൂന്നെണ്ണമേ വന്നിട്ടുള്ളു.മാട്രിമോണിയൽ ഗൗനിച്ചേയില്ല.
സജിത്കുമാർ മിനിഞ്ഞാന്നുരാത്രി വന്നു.
ഇന്നാണ് പെണ്ണുകാണാൻ പോകുന്നത്.  
കൂടെപ്പോരാൻ തയ്യാറായിനിൽക്കുന്ന തറവാട്ടുകാരണവരായ   വാസുമാഷ്  സത്യശീലനുമായി ലോകക്കാര്യചർച്ചയിലാണ്.പെൻഷൻപ്പറ്റിയതിനുശേഷം അദ്ദേഹത്തിന്റെ സേവനം പൊതുരംഗത്തിലായിരുന്നു.
പൊതുനന്മയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ വാസുമാഷിന്റെ നിസ്വാർത്ഥസേവനം നാടിന്റെ ഊർജ്ജവും തേജസ്സുമായിരുന്നു.    .
കാണാൻപ്പോകുന്ന പെണ്ണിന്റെ അച്ഛനും അമ്മയും സത്യശീലന്റെ പരിചയക്കാരായിരുന്നു.അന്നവർ ഗൾഫിലുണ്ടായിരുന്നു.അവിടെവച്ചുണ്ടായ ഒരു കാറപകടത്തിൽ അച്ഛൻ മരണപ്പെടുകയായിരുന്നു.
പെണ്ണിനെക്കാണാനും,ജാതകക്കുറിപ്പു വാങ്ങിക്കാനും അവരുടെ വീട്ടിൽ പോയപ്പോഴാണ് സത്യശീലനും.പങ്കജവല്ലിയും അവരെ തിരിച്ചറിയുന്നത്.
      പങ്കജവല്ലിയോടൊപ്പം യാത്രയൊരുങ്ങിവന്ന സജിത്കുമാറിനോട് സത്യശീലൻ ചോദിച്ചു:-"മോനേ,പോകാറായില്ലേ?വാസുവല്യച്ചൻ നേർത്തെപ്പോന്നു"
"`വീനീഷ് വരുന്നണ്ടച്ഛാ" ഗൾഫിൽ ജോലിചെയ്യുന്ന ചിരകാലസുഹൃത്താണ് വിനീഷ്.എല്ലാതവണയും അവരൊന്നിച്ചാണ് നാട്ടിലെത്തുക....
"രണ്ടുമണി കഴിഞ്ഞല്ലോ!"വാസുമാഷ് ഓർമ്മപ്പെടുത്തി.
"അവൻ പുറപ്പെട്ടിട്ടുണ്ട് ഇപ്പോ എത്തും".       
"അതാ അവൻ എത്തീലോ...അച്ഛനും, അമ്മേം വരുന്നില്ല്യേ?"
"ഇല്ല്യാമോനെ ഞങ്ങള് പോയിക്കണ്ടതാ .ഇനി നിങ്ങള് പോയ് ക്കാണ്"'അമ്മ പറഞ്ഞു.
വിനീഷ് കാറിൽനിന്നിറങ്ങി അവരുടെ അടുത്തേയ്ക്ക് വന്നു.
"വാ വിനീഷേ."സത്യശീലനും,പങ്കജവല്ലിയും വിനീഷിനെ സ്വാഗതംചെയ്യുകയും വാസുമാഷിനെ പരിചയപ്പെടുത്തുകയും ചെയ്തു.
"ഇനി താമസിക്കണ്ട, പുറപ്പെടാം ല്ലേ സത്യാ?" വാസുമാഷ് കാരണവരുടെ സ്ഥാനം ഏറ്റെടുത്തു.
"ആയ്ക്കോട്ടെ ചേട്ടാ..
അവർ യാത്രപറഞ്ഞിറങ്ങി കാറിൽക്കയറി.
യാത്രയ്ക്കിടയിൽ വാസുമാഷ് വിനീഷിന്റെ കുടുംബവിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു.പിന്നെ പണ്ടത്തെ നാട്ടുനടപ്പുകളും,ആചാരങ്ങളും രസകമായി വിവരിച്ചു.പെണ്ണുകാണലില്ലാതെ പെണ്ണിനെ ചെക്കന്റെ സഹോദരി പുടവ കൊടുത്തുക്കൊണ്ടുവരലും ......
പ്രസവശേഷംമാത്രം ഭർത്താവിന്റെ മുഖത്തുനോക്കാൻ ധൈര്യപ്പെട്ട മാഷിന്റെ മുത്തശ്ശിയും....ദൂരദേശത്തുനിന്നു അർദ്ധരാത്രിയിൽ പെണ്ണിനെച്ചുമലിലേറ്റിക്കൊണ്ടുവന്നുക്കെട്ടി വംശപരമ്പര വർദ്ധിപ്പിച്ച വീരശൂരപരാക്രമിയായ പണ്ടത്തെ തറവാട്ടുകാരണവരും.....
ഗൂഗിൾ മാപ്പിലെ അറിയിപ്പാണ്,ഇത്രവേഗം സ്ഥലമെത്തിയല്ലോയെന്നവിചാരമുണ്ടാക്കിയത്!
സംശയനിവാരണാർത്ഥം വഴിയിൽക്കണ്ട ഒരാളോടു
വിനീഷ് വീട്ടഡ്രസ്സുച്ചോടിച്ചു.അയാൾ കൃത്യമായി വീടുപറഞ്ഞുകൊടുത്തു.
മനോഹരമായ വീടും പരിസരവും...
അവർ കാർ പുറത്തുനിർത്തി ഗേറ്റുതുറന്ന് അകത്തുക്കയറി.
മുറ്റത്തും വരാന്തയിലും അമ്പരപ്പോടെ നോക്കിനിൽക്കുന്നവർ!
അത്യാഹിതമെന്തോ സംഭവിച്ചിരിക്കുന്നു!
അവരുടെ ഉത്സാഹവും സന്തോഷവും നഷ്ടപ്പെട്ടു!
വാസുമാഷ് ശങ്കിക്കാതെ അകത്തേയ്ക്ക് കയറി.
അപ്പോൾ അകത്തുനിന്ന് അലമുറമുഴങ്ങി.
''കുടുംബമാനം കളഞ്ഞല്ലോടീ.....''
പിന്നെ പൊട്ടിക്കരച്ചിൽ.
സജീഷ്കുമാറും,വിനീഷും പരസ്പരം കണ്ണുകൾപായിച്ചു.
അല്പ്പം അകലെമാറിനിന്നിരുന്നൊരാൾ അവരുടെ അടുത്തേയ്ക്കുവന്നു.അയാൾ ചോദിച്ചു:'നിങ്ങളാരാണ്?"
ഒട്ടൊന്നു പരിഭ്രമിച്ചെങ്കിലും സംയമനംപാലിച്ചുക്കൊണ്ട് സജിത്കുമാർ പറഞ്ഞു"ഫ്രണ്ട്‌സ് ആണ്"
"ഈ കൊച്ചിന് ആ മാപ്ലചെക്കന്റെ കൂടെ ഒളിച്ചോടാൻ തോന്നീലോ കഷ്ടം!"
"വാ.വിനീഷേ നമുക്ക് കാറിലിരിക്കാം"
നിർവികാരതയോടെ അവർ കാറിനടുത്തെത്തി ഡോർത്തുറന്നു അകത്തുക്കയറിയിരുന്നു.
തെല്ലുക്കഴിഞ്ഞു വാസുമാഷ് ധൃതിയിൽവന്ന് കാറിന്റെ ഡോർത്തുറന്നു സീറ്റിലിരുന്നു.
"ഓരോ പെങ്കുട്ട്യോളേ,മോൻ ഭാഗ്യല്ലോനാ.അവളെ കെട്ടീർന്നങ്കിലോ!നിങ്ങള് അറിഞ്ഞില്ലല്ലേ.കുട്ടിക്ക് ഒരുത്തനായിട്ട് സ്നേഹമുണ്ടായിരുന്നത്രെ.സ്പെഷൽക്‌ളാസ്സെന്നും പറഞ്ഞ് കാലത്ത് സ്കൂട്ടിയുമെടുത്ത് പോയതാ...എവിടേയ്ക്ക്.......മക്കളേ വണ്ടിവിട്ടോ...നേരെ വിനീഷിന്റെ വീട്ടിലേയ്ക്ക്..."
ഇതുകേട്ടപ്പോൾ സജിത്കുമാറും,വിനീഷും പരസ്പരംനോക്കി ഒന്നും പിടിയില്ലാത്ത മട്ടിൽ...
"സംശയിക്കണ്ട;അവിടെനിന്ന് സജിത്‌മോന് നല്ലൊരുസമ്മാനം കിട്ടും"...............
 സി.വി.തങ്കപ്പൻ                                  ചെറുകഥ
***********************************************************************                        


       

             
   
  .                 
   
        

Friday, March 13, 2020

ഊർജ്ജസംഭരണത്താവളം





                                           (കൊച്ചുമക്കളുടെ വര)





വൈകുന്നേരം 6മണി.
ബസ്സില്‍ തിരക്കുള്ള സമയം.
പണി കഴിഞ്ഞു വരുന്ന പണിക്കാരുടെ തിരക്ക്......                                     അവര്‍ തിക്കിത്തിരക്കി ബസ്സില്‍ കയറുന്നു..
അപകടത്തില്‍പ്പെട്ടു പരിക്കേറ്റ സുഹൃത്തിനെ കാണാന്‍ ആശുപത്രിയില്‍ പോയിവരികയായിരുന്നു ഞാന്‍..
വീട്ടില്‍എത്തിചേരാനുള്ള ധൃതിയില്‍ ബസ്സില്‍ വലിഞ്ഞുകയറി.
പേരക്കുട്ടികൾ  എന്‍റെ വരവും കാത്തിരിക്കുകയായിരിക്കും. താമസിച്ചാല്‍ നിരാശപ്പൂണ്ട്  അവര്‍ ഉറങ്ങിയിരിക്കും .കുഞ്ഞുമനസ്സുകളെ വേദനിപ്പിക്കാതെ നോക്കണം.                          ഇത്തിരി കാര്യം മതി അവര്‍ക്ക് പിണക്കത്തിന്.....
കുറച്ചുനാളായി യാത്രയൊന്നും ചെയ്യാറില്ലായിരുന്നു ഞാൻ. . തണ്ടെല്ലുവേദനയും,മുട്ടുവേദനയും..                      നടക്കാനും,സ്റ്റെപ്പുകയറാനും പറ്റാത്ത അവസ്ഥയിൽ:                                      ആറുമാസത്തെ ആയുർവ്വേദച്ചികിത്സയുടെ ഗുണംകൊണ്ടാണ്  എനിക്ക് സുഗമമായി നടക്കാനായത്..                                                                    പുറത്തുപ്പോയിവരുമ്പോൾ എന്റെ കൈവശം  പലഹാരപ്പൊതിയുണ്ടായിരിക്കും.ഉണ്ടായിരിക്കണം!                      അതാണ് കൊച്ചുമക്കളുടെ നിർബ്ബന്ധം.                                     അതുംനോക്കിയിരിക്കും കൊച്ചുമക്കൾ.അതിനൊന്നും മുടക്കമൊന്നും വരുത്തിയിട്ടുമില്ല.അവരുറങ്ങാതിരുന്നാൽ മതി!.     .
ഒടുവില്‍ ബസ്സ് ഞരങ്ങിയും,മൂളിയും പ്രയാണമാരംഭിച്ചു .
സ്റ്റോപ്പില് ഇറങ്ങേണ്ടിയിരുന്ന യാത്രക്കാര്‍ക്ക്  ഏറെബുദ്ധിമുട്ട്. അടുക്കുടുക്കാക്കി നിറുത്തിയവരെ വകഞ്ഞുമാറ്റി വേണം
പുറത്തുകടക്കാന്‍ .കണ്ടക്ടറും,ക്ലീനറും ട്രിപ്പ് വൈകാതിരിക്കാനുള്ള തത്രപ്പാടില്‍ ....സ്റ്റോപ്പുകള്‍ തൊട്ടുത്തൊട്ടാണല്ലൊ!
ഇറങ്ങുകയും കയറുകയും ചെയ്യുന്നവര്‍.
എന്നിട്ടും തിരക്കിന്‌ ശമനമൊന്നും വന്നിട്ടില്ല .
"പാമ്പിന്‍കാവ് ;പാമ്പിന്‍കാവ് .."
ക്ലീനര്‍ വിളിച്ചുപറഞ്ഞപ്പോള്‍ ചിരപരിചിതമായ ഇടത്തിന്റെ പേരുമാറ്റം എന്നെ ആശയകുഴപ്പത്തിലാക്കി.ഈ റൂട്ടില്‍ ഇങ്ങനെയൊരു ബസ്റ്റോപ്പിനെപ്പറ്റി കേട്ടിട്ടില്ലല്ലോ!                                                          പ്രസിദ്ധമായ ഒരുസ്ഥാപനത്തിന്റെ പേരായിരുന്നു സ്റ്റോപ്പിന്‌.....      ടൗണിൽ പോയത് മകന്റെ കാറിലായിരുന്നു.അവൻ താമസിച്ചേവരു എന്നറിഞ്ഞതുകൊണ്ടാണ് ഞാൻ ബസ്സിൽ പോന്നത്.                          അല്‌പനാൾ പുറംബന്ധം വിച്‌ഛേദിച്ചപ്പോഴുണ്ടായ അപരിചിതത്വം ഞാനുഭവിച്ചു!                                                                                               മാറ്റങ്ങൾ എത്രശീഘ്രം നടക്കുന്നു ! .
പിന്നെ ഞാന്‍ കണ്ടു.                                                                                                  മദ്യഷാപ്പിന്റ നെയിം ബോർഡ്‌!                                                                            പ്രൗഢിയോടെ  അലങ്കരിച്ച് വിതാനിച്ച കൊടിത്തോരണങ്ങൾ  .  വര്‍ണ്ണരാജിപൊഴിക്കുന്ന വൈദ്യുതദീപാലങ്കാരപ്രഭ!".സ്വാഗതം" 
വാസ്തവത്തില്‍ (വിമുക്തി ക്ലബ്ബിന്റെ സെക്രട്ടറിക്കൂടിയായ  എനിക്ക്) ആത്മരോഷമാണുണ്ടായത്......
വാഹനം ഇരമ്പിനിന്നപ്പോള്‍ ശീഘ്രഗതിയില്‍ വഴിനുഴഞ്ഞിറങ്ങാൻ വെപ്രാളപ്പെടുന്നവരുടെയും,കയറുന്നവരുടെയും ആരവം.
തിക്കും,തിരക്കും.ബഹളമയം!.
മൂക്കില്‍ അടിച്ചുകയറുന്ന രൂക്ഷഗന്ധം!!
അസ്വസ്ഥതയും,തലവേദനയും..........
നാവുകുഴഞ്ഞ സംസാരങ്ങളും,അശ്ലീലപദപ്രയോഗങ്ങളും......
ബസ്സുനീങ്ങവേ, പുതുതായി ബസ്സില്‍ കയറിയ യാത്രക്കാരനും, കണ്ടക്ടറും തമ്മില്‍ വാക്കുതര്‍ക്കം........
ബസ്‌ചാര്‍ജ്ജ് ചോദിച്ചപ്പോഴാണ് തര്‍ക്കം തുടങ്ങിയത്.
" കാ..ക ഷി ല നാ..ളെ തരാം ..."
"ഇത്,ബസാണ്‌.കടംല്ല്യ"
"ന്‍റെ...കയ്യി..ഒണ്ണൂല്യ"
"എറ്ക്കി വിടും"
"ന്നാ... ടോ ത്..ന്‍റെ പവ് ..റ്.."
"കുടിക്കാന്‍ ണ്ടല്ലൊ!"
"ഹ്ദെ ന്‍റെ കാ...ഷൊ..ണ്ട തന്‍..ക് നാളെ..ദ്..രാ..
ഹി ന്നൊക്കെ...അ..അ..ബ് ടെ ശെ..ലാ..യ്....."
തര്‍ക്കം നീളുകയാണ്.........
..........+++++
++++++++++++++++++++++++++++++

Wednesday, January 29, 2020

പൊങ്ങണക്കാട് ശ്രീ നാരായണ സേവാ മന്ദിരം


പൊങ്ങണംക്കാട് ശ്രീനാരായണസേവാമന്ദിരം



ശ്രീനാരായണ ഗുരുദേവന്‍റ പരിപാവനമായ പാദസ്പർശം ലഭിച്ച ഇടമാണ് തൃശൂർ പട്ടണത്തില്‍നിന്ന് വടക്ക്ഏകദേശം എട്ടുകിലോമീറ്റർ ‍ അകലെ സ്ഥിതിചെയ്യുന്ന പൊങ്ങണംകാട് ശ്രീനാരായണ സേവാമന്ദിരം. വർക്കല ശിവഗിരി ശ്രീനാരായണധർമ്മസംഘം ട്രസ്റ്റിന്‍റെശാഖാ സ്ഥാപനമാണ് ശ്രീനാരായണ സേവാമന്ദിരം.
കൊല്ലവർഷം 1097(1921)ൽ ‍ പൊങ്ങണംക്കാട് അമ്പഴപ്പിള്ളി ചോഴി എന്ന
മാന്യവ്യക്തി,ഇപ്പോൾ മഠം നില്‍ക്കുന്ന നാല് ഏക്കറും, അക്കരപ്പുറം ദേശത്തുള്ള 75 സെന്‍റും ചേർത്ത് അഞ്ച് ഏക്കർ ‍ ഏഴു സെന്‍റ് സ്ഥലം ഗുരുദേവന് ഇഷ്ടദാനമായി സമർപ്പിച്ചു. ശ്രീ.ചോഴിയുടെ മകൻ ‍ രാമൻ ഗുരുദേവനില്‍നിന്ന് സന്യാസം സ്വീകരിച്ച്, ശിവാനന്ദസ്വാമി എന്ന നാമധേയത്തിൽ ഗുരുദേവ ശിഷ്യപരമ്പരയിലെ സന്യാസിയായി. കൊല്ലവർഷം 1098ൽ(1922)മഠംസ്ഥാപിക്കുകയും,ശിവാനന്ദസ്വാമികളെ മഠാധിപതിയാക്കുയും ചെയ്തു. മഠത്തോടനുബന്ധിച്ച് ഒരുക്ഷേത്രം വേണമെന്ന് അന്നുള്ള ഗുരുദേവഭക്തരുടെ പ്രാർത്ഥനയിൽ ഗുരുദേവൻ :'ഇനി ക്ഷേത്രങ്ങളല്ല വേണ്ടത് പാഠശാലകളും, വായനശാലകളും, ജനങ്ങൾക്കു സുഖമായി വന്നിരിക്കാനും, യോഗംകൂടാനും, പ്രസംഗിക്കാനും, ചർച്ചചെയ്യാനും വേണ്ട ഇടങ്ങളുമാണ് എന്നരുൾച്ചെയ്തെങ്കിലും; ആ പ്രദേശത്തിലെ മറ്റുക്ഷേത്രങ്ങളിൽ അവർണ്ണർക്ക് പ്രവേശനം നിഷേധിക്കുന്നസ്ഥിതി, ഭക്തരിൽനിന്നു മനസ്സിലാക്കിയ ഗുരുദേവൻ ബ്രഹ്മശ്രീ.ബോധാനന്ദസ്വാമികളെക്കൊണ്ട്,കൊല്ലവർഷം 1098ൽ ‍(1922) ശ്രീ ബാലസുബ്രഹ്മണ്യസ്വാമിയുടെ ഫോട്ടോ പ്രതിഷ്ഠ നടത്തിക്കുകയുംച്ചെയ്തു .....
അമ്പഴപ്പുള്ളി ചോഴി, ഗുരുദേവനു സമർപ്പിക്കപ്പെട്ട ഇടം, അടിമത്തത്തിൽ കഴിഞ്ഞിരുന്ന അവർണ്ണവിഭാഗത്തിനു അഭയകേന്ദ്രമായി .ഗുരുദേവന്റെ അനുഗ്രഹാശിസ്സുകളോടെ "ശ്രീനാരായണ വിലാസം സഭ"യും അക്കരപ്പുറം "സ്ത്രീവിലാസം സഭ"യും രൂപീകരിച്ചു .വിദ്യാസമ്പന്നരും,പുരോഗമനേച്ഛുക്കളും,സർവ്വോപരിനിസ്വാർത്ഥസേവനാതല്പ്പരുമായിരുന്നു സഭാഭാരവാഹികൾ."സംഘടനകൊണ്ടു ശക്തരാകുക"എന്ന ഗുരുവചനം അന്വർത്ഥ മാക്കികൊണ്ട് അസംഘിടതരായ അധഃ കൃതവർഗ്ഗം സംഘടിച്ചു .ബ്രഹ്മശ്രീ .ബോധാനന്ദസ്വാമികളും ,രാമാനന്ദസ്വാമികളും ,ശിവാനന്ദസ്വാമികളും പ്രവർത്തകർക്കു പ്രവൃത്തിക്കാനുള്ള ആത്മീയനേതൃത്വവും, കർമ്മനേതൃത്വവുംകൊടുത്തു അയിത്തത്തിനെതിരെ, അസമത്തത്തിനെതിരെ ,അനാചാരത്തിനെതിരെ പൊരുതാൻ രംഗത്തിറങ്ങി.അയിത്തം കൽപ്പിച്ചിടങ്ങളിലേക്കു ചങ്കൂറ്റത്തോടെ ചെന്നുക്കയറി !
പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രങ്ങളിലേയ്ക്ക് പൂജാവഴിപാടുകൾ ,പറ,കാണിക്ക (അന്നൊക്കെ താഴ്ന്നജാതിക്കാർ ആൽത്തറയിൽ പണമിട്ടു പ്പോണം. ഉള്ളിലേയ്ക്ക് പ്രവേശിക്കാൻ പാടില്ല ) എന്നിവ നൽകരുതെന്നും ,ആർക്കും അയിത്തത്തിന്റെയും, തൊട്ടുക്കൂടായ്മയുടെയും പേരിൽ വഴിമാറരുതെന്നും ,ആരേയും വഴിമാറ്റരുതെന്നും
കർശന തീരുമാനമെടുക്കുകയും അതു നടപ്പാക്കുകയുംച്ചെയ്തു .സമുദായത്തിൽ
കൂട്ടായ്മയുണ്ടായി .ഈ പ്രദേശത്തുച്ചേർന്ന മഹാസമ്മേളനങ്ങളിൽ ടി.കെ.മാധവൻ, സഹോദരൻ അയ്യപ്പൻ എന്നീ പ്രഗത്ഭരായ നേതാക്കൾ പങ്കെടുത്തിട്ടുണ്ട് .സമുദായത്തെ ഉദ്ബുദ്ധരാക്കാനും, ആവേശഭരിതരാക്കാനും കഴിഞ്ഞു .സഭകളുടെ പ്രവർത്തനഫലമായി ചുരുങ്ങിയ കാലയളവിൽ വർണ്ണിക്കാൻപറ്റാത്ത അഭിമാനകരമായ നേട്ടങ്ങളാണ് അവർണ്ണർക്കു നേടിയെടുക്കാൻ കഴിഞ്ഞത് .സാമൂഹ്യമായും, സാംസ്‌ക്കാരികമായും ,വിദ്യാഭ്യാസപരമായും ,ഉദ്ദ്യോഗപരമായും പുരോഗതി പ്രാപിക്കാൻ കഴിഞ്ഞു .
വഴിമാറാൻപ്പറയുന്ന സ്ഥിതി മാറി. ജാതിവിവേചനചിന്തയ്ക്കു മാറ്റംവന്നു.
"ജാതി ചോദിക്കരുത് പറയരുത്"എന്ന ഗുരുവചനം ഏവരും പ്രവൃത്തി പഥത്തിൽ കൊണ്ടുവന്നു .
സഭയുടെ ഒന്നാംവാർഷികം ഉദ്ഘാടനം ചെയ്തത് സഹോദരൻ അയ്യപ്പനാണ് .
സഭയുടെ ധീരവും,വിപ്ലവാത്മകവും, ധർമ്മരോഷത്തിൽനിന്നുയിർക്കൊണ്ട യോഗതീരുമാനങ്ങളും, സ്വീകരിച്ച നടപടികളും കാലപ്പഴക്കത്തിൽദ്രവിച്ച കടലാസ്സിൽ ജ്വലിച്ചുനിൽക്കുന്നതുക്കാണുമ്പോൾ രോമഹർഷമാണിയാറുണ്ട്!(പഴയകാലത്തെ മിനിറ്റ്സും ,രേഖകളുമാണ് ഈ അറിവിനാധാരം)
പിടിയരിപ്പിരിവ് ,കുറി ,ഷോടത്തി എന്നിവനടത്തി പണംസംഭരിച്ചു മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കി .വീണ്ടും ഗുരുദേവൻ ആശ്രമത്തിൽ എഴുന്നള്ളിയപ്പോൾ ദർശനത്തിനായി ദേശങ്ങളിൽനിന്നും ഭക്തജനങ്ങൾ ധാരാളമായി ഒഴുകിയെത്തി.
അക്കാലത്തീപ്രദേശത്തെ പലകുടുംബങ്ങളിലും ദുർദ്ദേവതകളെ പ്രതിഷ്ഠിച്ച് പൂജകളും ,ദേവപ്രീതിക്കായി ജന്തുബലിയും നടത്തിയിരുന്നു.ഗുരുദേവാജ്ഞപ്രകാരം അതുനിർത്തലാക്കുകയും ,വീടുകളിൽനിന്ന് അതു നീക്കംചെയ്യുകയുംചെയ്തു .ഗുരുദേവദർശനത്താലും ,വിദഗ്ദ്ധ ഉപദേശത്താലും 'ഔഷധമരുന്നുപ്രയോഗത്താലും പലരുടേയും മാറാരോഗങ്ങൾ മാറിയതായും ,കാര്യസിദ്ധി നേടിയതായും അനുഭവസ്ഥർ വഴി അറിയാൻ കഴിഞ്ഞിട്ടുണ്ട് .(ആശ്രമക്കെട്ടിടത്തിന്റെ തട്ടിൻപുറത്ത് വെച്ചിരുന്ന പ്രതിമകൾ 2000 ത്തിലാണ് ആലുവാപ്പുഴയിൽ ഒഴുക്കിക്കളഞ്ഞത്)
സഭാനേതാക്കളോടു ഗുരുദേവൻ അരുളിച്ചെയ്തു :"ഈ പ്രദേശത്തെ
നിര്ധനരും,ആലംബഹീനരുമായവർക്കു ഒരത്താണിയായിരിക്കണം ആശ്രമം .
ഇളം തലമുറയെ വിദ്യാസമ്പന്നരാക്കണം .അലസതവെടിഞ്ഞു കൃഷിയും, കച്ചവടവുംച്ചെയ്തു അഭിവൃദ്ധിപ്പെടണം.അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും സമൂഹത്തിൽനിന്ന് നീക്കണം .പണക്കാർ പാവങ്ങളെ സഹായിക്കണം. കൂട്ടായി പ്രവർത്തിച്ചു അവഗണിക്കപ്പെട്ടവരുടെ അപകർഷതാബോധം മാറ്റിയെടുത്തു അവരെ ഐക്യധാരയിലേക്കു കൊണ്ടുവരണം. മത്സരമേതുമില്ലാതെ സഹകരിച്ചു പ്രവർത്തിക്കണം ക്രമത്തിൽ പൊങ്ങണംക്കാട് പൊന്നിൻക്കാടായി മാറും!"(ഗുരുദേവൻ ഏതാനും ദിവസം ആശ്രമത്തിൽ വസിച്ച നാളിൽ ശയിക്കാനും,വിശ്രമിക്കാനും ഉപയോഗിച്ച വലിയ മേശയും ,കസേരയും ആശ്രമത്തിൽ ചിട്ടയോടെ സൂക്ഷിക്കുന്നുണ്ട് )
ആശ്രമത്തിന്റെ തെക്കുവശത്തുള്ള സിൽവർ കോളനിനിവാസികളുടെ ഉപജീവനമാർഗ്ഗം മുള കൊണ്ട് മുറം ,കുട്ട, വട്ടി എന്നിവ നെയ്തുണ്ടാക്കി അതിൽനിന്നുകിട്ടുന്ന വരുമാനത്തിൽനിന്നായിരുന്നു .ഗുരുദേവൻ എഴുന്നള്ളിയ നാളിൽ പുലർച്ചേ പ്രഭാതസഞ്ചാരിയ്ക്കു വേലിക്കെട്ടിത്തിരിച്ച തെക്കേയതിരിലൂടെ ആശ്രമത്തിലെ സന്തതസഹചാരിയും ശിഷ്യനുമായിരുന്ന ശിവാനന്ദസ്വാമികളുമൊത്തു മന്ദമന്ദം ഗമിയ്‌ക്കുകയായിരുന്നു.അന്നേരം അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തുന്ന ശ്രുതിമധുരമായ ഗാനധാരയുടെ ഉറവിടംത്തേടി മിഴികളെത്തിയത്,മുറവും ,പനമ്പും നെയ്യുന്ന ദമ്പതികളിലായിരുന്നു.നൈസർഗ്ഗികസുന്ദരമായ പാട്ടിലും ,കരവിരുതിലും ലയിച്ചങ്ങനെ നിന്ന ഗുരുദേവൻ പിന്നെ മുന്നോട്ടു ചുവടുവെക്കുമ്പോൾ അനുയാത്രച്ചെയ്യുന്ന ശിവാനന്ദസ്വാമിയെ നോക്കി മന്ത്രണം ചെയ്യ്തു . :"ഈ പ്രദേശത്തുള്ളവർ കലാരംഗത്ത് ശോഭിയ്ക്കും" (ഈ വരദാനത്തിന്റെ അറിവ് ശിവാനന്ദസ്വാമികളാണ് പിന്തലമുറയ്ക്ക് പകർന്നുകൊടുത്തത് .എസ് .ജെ കോളനിയിലെ കലാപ്രതിഭകളെ കാണുമ്പോൾ ഗുരുദേവപ്രവചനം സത്യമാണെന്നുബോദ്ധ്യമാകും. മൺമറഞ്ഞബഹുമുഖകലാപ്രതിഭകളായ മണ്ണുംക്കാട്ടിൽകോത , എം.കെ .വേലായുധൻ ,എം.കെ.കുമാരൻ ,ഏ .വി .ശശിധരൻ എന്നിവരുടെ ദീപ്തസ്മരണകൾക്കുമുമ്പിൽ പ്രണാമം അർപ്പിക്കുന്നു!! വാദ്യ-സംഗീത-നൃത്ത-ഗാന-ശില്പകല നാടക-സിനിമാരംഗത്തും,കലാരംഗങ്ങളിലും, കഴിവുത്തെളിയിച്ച -തിളങ്ങിനിൽക്കുന്ന-പ്രഗൽഭരും,പ്രശസ്തരുമായ കലാപ്രതിഭകൾ അനവധിയുണ്ടിന്നിവിടെ ...അവർക്കെല്ലാം നന്മകളും,ആശംസകളും നേരുന്നു )
ഗുരുദേവന്റെ ദിവ്യസന്ദേശം ഉൾക്കൊണ്ട് അനാചാരങ്ങളെയും,അന്ധവിശ്വാസങ്ങളേയും എതിർത്തുത്തോൽപ്പിച്ചു്ഈഴവരാദിപിന്നാക്കസമുദായത്തിനു ഏതുപാതയിലൂടെയും തലയുർത്തി നടക്കാവുന്നസ്ഥിതി ഉണ്ടാക്കിത്തന്നത് അന്നത്തെ കർമ്മധീരരായ പൂർവ്വപിതാക്കളാണെന്ന കാര്യത്തിൽ സന്ദേഹമില്ല! അവരുടെ ദീപ്തസ്മരണയ്ക്കുമുമ്പിൽ പ്രണാമം!!
1958( 1134) ലാണ് ബ്രഹ്മശ്രീ .ശിവാനന്ദസ്വാമികളുടേയും ദേശക്കാരുടേയും ശ്രമഫലമായി ശ്രീകോവിൽ നിർമ്മിക്കുകയും ശ്രീബാലസുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹപ്രതിഷ്ഠാകർമ്മം 1134 മകരം 10 ന് ധർമ്മസംഘം ട്രസ്റ്റ് മഠാധിപതി ബ്രഹ്മശ്രീ .ശങ്കരാനന്ദസ്വാമികൾ നിർവ്വഹിക്കുകയും ചെയ്തത്. പ്രതിഷ്ഠക്കഴിഞ്ഞു മൂന്നാംനാൾ (മകരം13)ശിവാനന്ദസ്വാമികൾസമാധിയായി.അനന്തരം,മഠാധിപതിബ്രഹ്മശ്രീ.ശങ്കരാനന്ദസ്വാമികൾ,ശാന്തിയായിരുന്ന വേലായുധൻ ശാന്തിയ്ക്ക് സന്യാസംനല്കി സ്വാമി സ്വരൂപാനന്ദ എന്ന നാമത്തിൽ ശ്രീനാരായണസേവാമന്ദിരം സെക്രട്ടറിയായി ചുമതലയേൽപ്പിച്ചു.
ആ കാലഘട്ടത്തിൽ ആശ്രമത്തിന്റെയും ക്ഷേത്രത്തിന്റെയും നിത്യച്ചെലവുകൾ
നിർവ്വഹിക്കുന്നതിനായി വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്
സ്വരൂപാനന്ദസ്വാമികൾ.സ്വാമികളുടെയും ,ദേശക്കാരുടെയും ശ്രമഫമായി
ശിവാനന്ദസ്വാമികളുടെ സമാധിമണ്ഡപം ,ആശ്രമകെട്ടിടം ,നടപ്പുര ,അക്കരപ്പുറത്ത്
ലൈൻമുറിക്കെട്ടിടം എന്നിവ നിർമ്മിച്ചു .ശ്രീനാരായണ സേവാമന്ദിരത്തിന്റെ
മുമ്പിൽ വലതുവശത്തു ഗുരുമന്ദിരം നിർമ്മിച്ച് 1980 ജൂൺ 4ന് അന്നത്തെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് ബ്രഹ്മശ്രീ .ഗീതാനന്ദസ്വാമികൾ
ഗുരുദേവപ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ചു .ശ്രീബാലസുബ്രഹ്മണ്യസ്വാമിയുടെ
പുനഃ പ്രതിഷ്ഠാകർമ്മവും ഗണപതി പ്രതിഷ്ഠാ കർമ്മവും 1991 ഏപ്രിൽ 19 ന്
ശ്രീ നാരായണ ധർമ്മസംഘംട്രസ്റ്റ് പ്രസിഡണ്ട് ബ്രഹ്മശ്രീ.ശാശ്വതീകാനന്ദ സ്വാമികൾ
നിർവ്വഹിച്ചു . 2003 ജൂൺ 18 ന് ഗുരുവിഹാർ ഗുരുപൂജാഹാളിന്റെ ഉദ്‌ഘാടനം
ബ്രഹ്മശ്രീ .സ്വരൂപാനന്ദസ്വാമികൾ നിർവ്വഹിച്ചു.
ഗുരുദേവപരമ്പരയിലെ ബ്രഹ്മശ്രീ. ശിവാനന്ദസ്വാമികളുടെ ശിഷ്യനായി , മഠാധിപതി ബ്രഹ്മശ്രീ.ശങ്കരാനന്ദസ്വാമികളിൽനിന്ന് സന്യാസം സ്വീകരിച്ചു് ,ട്രസ്റ്റ് മെമ്പറായി ,ബോർഡ് മെമ്പറായി ,ഖജാൻജിയായി ,ജനറൽസെക്രട്ടറിയായി ,ശ്രീനാരായണധർമസംഘം ട്രസ്റ്റിന്റെ പ്രസിഡണ്ട് സ്ഥാനംവഹിച്ചസ്വരൂപാനന്ദസ്വാമികൾ ബാല്യകാലംമുതൽ ത്യാഗോജ്ജ്വലജീവിതം നയിച്ച കർമ്മയോഗിയായിരുന്നു .കളങ്കലേശമില്ലാത്ത ജീവിതചര്യയും ,സത്യധർമ്മാദികളിലുള്ള ഉറച്ചവിശ്വാസവും സർവ്വോപരി ഗുരുദേവനോടുള്ള അചഞ്ചലമായ ഭക്തിയുമാണ് സ്വാമിജിയുടെ മുതൽക്കൂട്ട് .
പൊങ്ങണംക്കാട് ശ്രീനാരായണ സേവാമന്ദിരം ശ്രീനാരായണധർമ്മസംഘം ട്രസ്റ്റിന്റെ പ്രധാന ബ്രാഞ്ചുകളിൽ ഒന്നാണ് .പൊങ്ങണംക്കാട് ശ്രീനാരായണ സേവാമന്ദിരം പരിധിയിൽപ്പെട്ട നെല്ലിക്കാട് സ്വദേശിയായിരുന്ന അഡ്വ.കെ.ആർ.ധർമ്മരാജൻ ബ്രഹ്മശ്രീ. സ്വരൂപാനന്ദസ്വാമികളിൽനിന്ന് സന്യാസം സ്വീകരിച്ച് ധർമ്മാനന്ദ സ്വാമികൾ എന്ന നാമത്തിൽ വർക്കല ശിവഗിരിമഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗമായി.ചെറുപ്പം മുതൽ ഗുരുദേവ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന അദ്ദേഹം തികഞ്ഞ ഗുരുദേവ ഭക്തനും സാഹിത്യ രംഗത്ത് എനിക്ക് ഊർജ്ജം പകർന്നു തന്ന മാർഗ്ഗദർശിയുമായിരുന്നു. ശ്രീമദ്. ധർമ്മാനന്ദ സ്വാമികൾ ഇപ്പോൾ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ശാഖാ സ്ഥാപനമായ തൃശ്ശൂർ വടൂക്കര ശ്രീ രാമാനന്ദാശ്രമത്തിൽ സെക്രട്ടറിയയായി സേവനം ചെയ്യുന്നു. ബ്രഹ്മശ്രീ .നിത്യാനന്ദസ്വാമികൾ ,ദേവാനന്ദസ്വാമികൾ ,ഷണ്മുഖാനന്ദസ്വാമികൾ, ശാശ്വതീകാനന്ദസ്വാമികൾ ,അമൃതാനന്ദസ്വാമികൾ,മംഗളസ്വരൂപാനന്ദസ്വാമികൾ ,വിശ്വനാഥാനന്ദസ്വാമികൾ,ചിദംബരാനന്ദസ്വാമികൾ,ശുഭംഗാനന്ദസ്വാമികൾ തുടങ്ങിയ സന്യാസി ശ്രേഷ്ഠർ ശ്രീനാരായണസേവാമന്ദിരത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ശ്രീനാരായണ സേവാമന്ദിരം ശ്രീ ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചുവരുന്നത് ശ്രീനാരായണ ഗുരുദേവൻ ഇവിടം എഴുന്നള്ളിയ മകരമാസത്തിലെ കാർത്തികനാളിനെ അനുസ്മരിച്ചുകൊണ്ടാണ് .മകരമാസത്തിലെ കാർത്തികമഹോത്സവത്തിൽദേശങ്ങളിൽനിന്നുള്ളആനപ്പൂരവും,കാവടിഘോഷയാത്രയും ആഘോഷമായി ശ്രീനാരായണ സേവാമന്ദിരം ശ്രീബാലസുബ്രഹ്മണ്യക്ഷേത്രത്തിൽ എത്തിച്ചേരും.ദേശക്കാർ അവരവരുടെ ദേശങ്ങളുടെ ആഘോഷങ്ങൾ കെങ്കേമമാക്കാൻ എല്ലാവർഷവും മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്നു .........
(2009 ൽ തയ്യാറാക്കിയതാണീ വിവരണം .ഞാൻ വില്ലടം ഗവ.സ്കൂളിൽ LP,UP ക്ലാസ്സിൽ പഠിക്കുമ്പോൾചതയദിനം,വിദ്യാരംഭം,മഹാസമാധി, ജയന്തി എന്നീ വിശേഷങ്ങളിൽ ഞങ്ങൾക്ക് ബ്രഹ്മശ്രീ.ശിവാനന്ദസ്വാമികൾ പഠിപ്പിച്ചുത്തന്ന ഗുരുദേവവചനങ്ങളും, കീർത്തനങ്ങളും അതോടൊപ്പം ശിവാനന്ദസ്വാമികളുടെ രൂപഭാവങ്ങളും, ,പിന്നെ സമാധിയിരുത്തലും ദീപ്തമായ ഓർമ്മയാണ് .സ്വാമികളുടെ സമാധിക്കുശേഷം സെക്രട്ടറിയായ ബ്രഹ്മശ്രീ. സ്വരൂപാനന്ദ സ്വാമികളുടെ സന്തതസഹചാരിയും, ശ്രീനാരായണ സേവാമന്ദിരം ഭാരവാഹിയുമായിരുന്നു ഞാൻ 2010 വരെ. 10 വർഷക്കാലം വർക്കല ശിവഗിരിമഠം ശ്രീനാരായണധർമ്മസംഘം ട്രസ്റ്റിലെ അക്കൗണ്ടന്റായിരുന്നു)