(കൊച്ചുമക്കളുടെ വര)
വൈകുന്നേരം 6മണി.
ബസ്സില്‍ തിരക്കുള്ള സമയം.
പണി കഴിഞ്ഞു വരുന്ന പണിക്കാരുടെ തിരക്ക്...... അവര്‍ തിക്കിത്തിരക്കി ബസ്സില്‍ കയറുന്നു..
അപകടത്തില്‍പ്പെട്ടു പരിക്കേറ്റ സുഹൃത്തിനെ കാണാന്‍ ആശുപത്രിയില്‍ പോയിവരികയായിരുന്നു ഞാന്‍..
വീട്ടില്‍എത്തിചേരാനുള്ള ധൃതിയില്‍ ബസ്സില്‍ വലിഞ്ഞുകയറി.
പേരക്കുട്ടികൾ എന്‍റെ വരവും കാത്തിരിക്കുകയായിരിക്കും. താമസിച്ചാല്‍ നിരാശപ്പൂണ്ട് അവര്‍ ഉറങ്ങിയിരിക്കും .കുഞ്ഞുമനസ്സുകളെ വേദനിപ്പിക്കാതെ നോക്കണം. ഇത്തിരി കാര്യം മതി അവര്‍ക്ക് പിണക്കത്തിന്.....
കുറച്ചുനാളായി യാത്രയൊന്നും ചെയ്യാറില്ലായിരുന്നു ഞാൻ. . തണ്ടെല്ലുവേദനയും,മുട്ടുവേദനയും.. നടക്കാനും,സ്റ്റെപ്പുകയറാനും പറ്റാത്ത അവസ്ഥയിൽ: ആറുമാസത്തെ ആയുർവ്വേദച്ചികിത്സയുടെ ഗുണംകൊണ്ടാണ് എനിക്ക് സുഗമമായി നടക്കാനായത്.. പുറത്തുപ്പോയിവരുമ്പോൾ എന്റെ കൈവശം പലഹാരപ്പൊതിയുണ്ടായിരിക്കും.ഉണ്ടായിരിക്കണം! അതാണ് കൊച്ചുമക്കളുടെ നിർബ്ബന്ധം. അതുംനോക്കിയിരിക്കും കൊച്ചുമക്കൾ.അതിനൊന്നും മുടക്കമൊന്നും വരുത്തിയിട്ടുമില്ല.അവരുറങ്ങാതിരുന്നാൽ മതി!. .
ഒടുവില്‍ ബസ്സ് ഞരങ്ങിയും,മൂളിയും പ്രയാണമാരംഭിച്ചു .
സ്റ്റോപ്പില് ഇറങ്ങേണ്ടിയിരുന്ന യാത്രക്കാര്‍ക്ക് ഏറെബുദ്ധിമുട്ട്. അടുക്കുടുക്കാക്കി നിറുത്തിയവരെ വകഞ്ഞുമാറ്റി വേണം
പുറത്തുകടക്കാന്‍ .കണ്ടക്ടറും,ക്ലീനറും ട്രിപ്പ് വൈകാതിരിക്കാനുള്ള തത്രപ്പാടില്‍ ....സ്റ്റോപ്പുകള്‍ തൊട്ടുത്തൊട്ടാണല്ലൊ!
ഇറങ്ങുകയും കയറുകയും ചെയ്യുന്നവര്‍.
എന്നിട്ടും തിരക്കിന് ശമനമൊന്നും വന്നിട്ടില്ല .
"പാമ്പിന്‍കാവ് ;പാമ്പിന്‍കാവ് .."
ക്ലീനര്‍ വിളിച്ചുപറഞ്ഞപ്പോള്‍ ചിരപരിചിതമായ ഇടത്തിന്റെ പേരുമാറ്റം എന്നെ ആശയകുഴപ്പത്തിലാക്കി.ഈ റൂട്ടില്‍ ഇങ്ങനെയൊരു ബസ്റ്റോപ്പിനെപ്പറ്റി കേട്ടിട്ടില്ലല്ലോ! പ്രസിദ്ധമായ ഒരുസ്ഥാപനത്തിന്റെ പേരായിരുന്നു സ്റ്റോപ്പിന്..... ടൗണിൽ പോയത് മകന്റെ കാറിലായിരുന്നു.അവൻ താമസിച്ചേവരു എന്നറിഞ്ഞതുകൊണ്ടാണ് ഞാൻ ബസ്സിൽ പോന്നത്. അല്‌പനാൾ പുറംബന്ധം വിച്‌ഛേദിച്ചപ്പോഴുണ്ടായ അപരിചിതത്വം ഞാനുഭവിച്ചു! മാറ്റങ്ങൾ എത്രശീഘ്രം നടക്കുന്നു ! .
പിന്നെ ഞാന്‍ കണ്ടു. മദ്യഷാപ്പിന്റ നെയിം ബോർഡ്! പ്രൗഢിയോടെ അലങ്കരിച്ച് വിതാനിച്ച കൊടിത്തോരണങ്ങൾ . വര്‍ണ്ണരാജിപൊഴിക്കുന്ന വൈദ്യുതദീപാലങ്കാരപ്രഭ!".സ്വാഗതം"
വാഹനം ഇരമ്പിനിന്നപ്പോള്‍ ശീഘ്രഗതിയില്‍ വഴിനുഴഞ്ഞിറങ്ങാൻ വെപ്രാളപ്പെടുന്നവരുടെയും,കയറുന്നവരുടെയും ആരവം.
തിക്കും,തിരക്കും.ബഹളമയം!.
മൂക്കില്‍ അടിച്ചുകയറുന്ന രൂക്ഷഗന്ധം!!
അസ്വസ്ഥതയും,തലവേദനയും..........
നാവുകുഴഞ്ഞ സംസാരങ്ങളും,അശ്ലീലപദപ്രയോഗങ്ങളും......
ബസ്സുനീങ്ങവേ, പുതുതായി ബസ്സില്‍ കയറിയ യാത്രക്കാരനും, കണ്ടക്ടറും തമ്മില്‍ വാക്കുതര്‍ക്കം........
ബസ്‌ചാര്‍ജ്ജ് ചോദിച്ചപ്പോഴാണ് തര്‍ക്കം തുടങ്ങിയത്.
" കാ..ക ഷി ല നാ..ളെ തരാം ..."
"ഇത്,ബസാണ്.കടംല്ല്യ"
"ന്‍റെ...കയ്യി..ഒണ്ണൂല്യ"
"എറ്ക്കി വിടും"
"ന്നാ... ടോ ത്..ന്‍റെ പവ് ..റ്.."
"കുടിക്കാന്‍ ണ്ടല്ലൊ!"
"ഹ്ദെ ന്‍റെ കാ...ഷൊ..ണ്ട തന്‍..ക് നാളെ..ദ്..രാ..
ഹി ന്നൊക്കെ...അ..അ..ബ് ടെ ശെ..ലാ..യ്....."
തര്‍ക്കം നീളുകയാണ്.........
..........+++++
++++++++++++++++++++++++++++++
ഹ ഹാ...തങ്കപ്പൻ ചേട്ടാ.നല്ല ഇഷ്ടായി ട്ടാ ചെറുതെങ്കിലും ഈ പോസ്റ്റ്.എനിക്ക് കള്ളുകുടിയൻ മാരുടെ ചേഷ്ടകൾ ഇഷ്ടമാണ്.(ശരിയല്ല എന്നറിയാം ട്ടാ)നമ്മൾ ചിരിച്ചു മരിക്കും ചിലപ്പോഴൊക്കെ.കൈലാസിന്റെ ചിത്രങ്ങൾ ഞാൻ കാണാറുണ്ട്.എല്ലാരും നന്നായി വരുക്കുന്നവരാ ലെ.പേരകുട്ടികൾ ഭാഗ്യം ചയ്തവരാ ട്ടാ ഒരു മുത്തശ്ശനാൽ അനുഗ്രഹിക്കപ്പെട്ടവർ...ഞങ്ങളും ഭാഗ്യം ചെയ്തവരാ ഞങ്ങടെ കൂട്ടത്തിന് മേലെ പേരാല് പോലെ.. നിൽക്കുന്നുണ്ടല്ലോ...സലാം തങ്കപ്പൻ ചേട്ടാ..
ReplyDeleteവായിച്ചഭിപ്രായമെഴുതിയതിൽ വളരെയേറേ നന്ദിയുണ്ട്. നന്ദി നമസ്ക്കാരം
Deleteകാലം മാറി. കൊറോണ ക്ക് വരെ മദ്യഷാപ്പുകൾ പൂട്ടിക്കാൻ കഴിഞ്ഞില്ല.
ReplyDeleteനല്ല എഴുത്ത്
സത്യം സാർ.വായിച്ചഭിപ്രായമെഴുതിയതിൽ വളരെയേറേ നന്ദിയുണ്ട്. നന്ദി നമസ്ക്കാരം
Deleteഅപ്പൂപ്പൻമാരെ ഏറെയിഷ്ടം... സ്നേഹപ്പൊതികളുമായി എത്താറുണ്ടായിരുന്നു എന്റെ അപ്പൂപ്പനും ❤️നല്ലെഴുത്ത് മാഷേ 🙏🙏
ReplyDeleteനല്ല സ്നേഹമുള്ള മുത്തശ്ശൻമാരെ കിട്ടിയ പേരക്കുട്ടികൾ ഭാഗ്യവാന്മാർ.. ഉണ്ണിക്കുട്ടന്റെ ലോകം ഒക്കെ വായിച്ചിട്ട് അസൂയ തോന്നിയിട്ടുണ്ട്.. പിന്നെ കള്ള് ഷാപ്പുകൾക്ക് ഒക്കെ ഇപ്പൊ ഫാൻസി പേരുകൾ ആണല്ലോ.. മുല്ലപ്പന്തൽ, കല്പകവാടി , അങ്ങനെയങ്ങനെ .
Deleteവായിച്ചഭിപ്രായമെഴുതിയതിൽ വളരെയേറേ നന്ദിയുണ്ട്. നന്ദി നമസ്ക്കാരം
Deleteഅതുപോലെ കൈലാസ് വരച്ച ആന അടിപൊളി ആയിട്ടുണ്ട് എന്ന് പറയണേ.. മോൻ ഭാവിയിൽ ഒരു ചിത്രകാരൻ ആവാൻ നല്ല സാധ്യതയുണ്ട്. ശോഭനമായ ഭാവി ആശംസിക്കുന്നു.
ReplyDeleteനന്ദി സ്നേഹം
Deleteഎല്ലാ ദിവസവും പലഹാര പൊതിയുമായി വന്നിരുന്ന എൻറെ അച്ചാച്ചനെ ഓർമ്മിപ്പിച്ചു.... അതുകൊണ്ട് തന്നെ കണ്ണുകൾ നീരണിഞ്ഞു... എൻറെ തീരാ നഷ്ടങ്ങളിൽ ഒന്ന്.
ReplyDeleteകുടിച്ചു വെളിവ് കെട്ട് കാണിക്കുന്ന ആഭാസത്തരങ്ങൾ എനിക്കും കലിപ്പാണ്. ബൈജു ടിവിയിൽ കാണിക്കുമ്പോൾ ചിലപ്പോൾ ചിരിക്കും. അത്രന്നെ.
വായിച്ചഭിപ്രായമെഴുതിയതിൽ വളരെയേറേ നന്ദിയുണ്ട്. സ്സേഹാശംസകൾ
Deleteമുത്തശ്ശന്റെ പലഹാരപ്പൊതിക്കായി കാത്തിരിക്കുന്ന പേരക്കുട്ടികളുടെ മനസ്സ് ...
ReplyDeleteവായിച്ചഭിപ്രായമെഴുതിയതിൽ വളരെയേറേ നന്ദിയുണ്ട്. സ്സേഹാശംസകൾ
Deleteഒരു കൊച്ചു യാത്രാ നിമിഷങ്ങൾ..വാർദ്ധക്യ ജീവിതത്തിന്റെ പ്രയാസങ്ങൾ... അതിന്റെ കൊച്ചു സന്തോഷങ്ങൾ..വർത്തമാന കാലത്തിലെ അങ്ങാടിക്കാഴ്ചകൾ എല്ലാറ്റിന്റെയും ഒരു വാതിൽപ്പുറ ചിത്രീകരണം..ഇന്നിന്റെ യാഥാർത്ഥ്യ മുഖം.. ഹൃദ്യമായി..
ReplyDeleteവായിച്ചഭിപ്രായമെഴുതിയതിൽ വളരെയേറേ നന്ദിയുണ്ട്മാഷേ . സ്സേഹാശംസകൾ
Deleteകുട്ടികളേം അവരുടെ വരകളും ഇഷ്ടമായി. അപ്പൂപ്പൻ അവർക്കു കിട്ടിയ വലിയ സ്വത്താണ്. പിന്നെ, ആ സ്ഥലനാമ മാറ്റം. കള്ളുകുടിച്ചവൻ്റെ ഭാഷ പോലെ അതൊരു അശ്ശീല രാഷ്ട്രീയമാണെന്ന് എന്നാണാവോ ആളുകൾ തിരിച്ചറിയുക.
ReplyDeleteകുട്ടികൾക്ക് വേണ്ടതായ മാർഗ്ഗനിർദ്ദേശവും പ്രോത്സാഹനവും നൽകുകയും ചെയ്യുകയാണെങ്കിൽ അവരിലെ സർഗ്ഗവാസനയുണരുമെന്നത് സത്യമാണ്.1968മുതൽ ലൈബ്രറി രംഗത്ത് പ്രവർത്തിച്ച് അന്നത്തെ ബാലന്മാരെ പലരെയും കലാ-കായികരംഗങ്ങളിൽ ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട് എന്നതിൽ എനിയ്ക്കഭിമാനമുണ്ട്.അതിപ്പോ കൊച്ചുമക്കളിലേയ്ക്കും.............. വായിച്ചഭിപ്രായമെഴുതിയതിൽ വളരെയേറേ നന്ദിയുണ്ട്. സ്സേഹാശംസകൾ മാഷേ.
Deleteപലഹാരപ്പൊതിയുമായി വരുന്ന അപ്പൂപ്പൻ ഒരു ഗ്രാമീണ കാഴ്ചയാണ്. ബസിലെ കുടിയന്മാരുടെ ഇടപെടലുകൾ ഒരു മടുപ്പിക്കുന്ന കാഴ്ചയും... രണ്ടും ഭംഗിയായി എഴുതിയിരിക്കുന്നു. കുട്ടികളുടെ ചിത്രങ്ങളും ഇഷ്ടായി.
ReplyDeleteവായിച്ചഭിപ്രായമെഴുതിയതിൽ വളരെയേറേ നന്ദിയുണ്ട്. സ്സേഹാശംസകൾ
Deleteപാമ്പിന്‍കാവിൽ നിന്നും കയറിയ പാമ്പുകളുടെ കഥ രസകരം … ! കൊച്ചുമക്കളുടെ വര കലക്കി ; ഇന്ന് കയ്യിലുള്ള പലഹാരപ്പൊതിയോടൊപ്പം എന്റെ സ്നേഹ ആശംസകളും അവരോടു അറിയിക്കണേ ….
ReplyDeleteവായിച്ചഭിപ്രായമെഴുതിയതിൽ വളരെയേറേ നന്ദിയുണ്ട്. സ്സേഹാശംസകൾ
Deleteപ്രായത്തിന്റെ അവശതയിലും ആൾത്തിരക്കിന്റെ ശ്വാസം മുട്ടലുകളിലൂടെ കടന്ന് പോകേണ്ടി വരുന്ന അപ്പൂപ്പനും, അപ്പൂപ്പന്റെ സ്നേഹം പലഹാരപ്പൊതിയായ് മുന്നിലെത്തുന്നതും കാത്തിരിക്കുന്ന പേരക്കിടാങ്ങളും ❤️
ReplyDeleteവായിച്ചഭിപ്രായമെഴുതിയതിൽ വളരെയേറേ നന്ദിയുണ്ട്. സ്സേഹാശംസകൾ
Deleteആനയും തത്തയും ഒക്കെ സുപ്പർ...
ReplyDeleteഎൻ്റെ പിതാവ് ഒരു കൽക്കണ്ടപ്പാത്രം വീട്ടിൽ സുക്ഷിക്കാറുണ്ടായിരുന്നു. മിഠായിക്ക് പകരം വീട്ടിൽ വരുന്ന എല്ലാ കുട്ടികൾക്കും നൽകാൻ
വായിച്ചഭിപ്രായമെഴുതിയതിൽ വളരെയേറേ നന്ദിയുണ്ട്. സ്സേഹാശംസകൾ
Deleteപണ്ടെങ്ങോ കാത്തിരുന്ന അപ്പൂപ്പനെ ഓർത്തു പോയി..പലഹാരപൊതി നിറയെ സ്നേഹം കൊടുക്കുന്ന എല്ലാ അപ്പൂപ്പന്മാരോട് നിറയെ സ്നേഹം..
ReplyDeleteഅവരെ കിട്ടിയ ഭാഗ്യം ചെയ്ത കുട്ടികളൊട് അതിലും സ്നേഹം
വായിച്ചഭിപ്രായമെഴുതിയതിൽ വളരെയേറേ നന്ദിയുണ്ട്. സ്സേഹാശംസകൾ
Deleteബോണ്ടസുഖിയനുള്ളിവടയപ്പൂപ്പാാ.. ഉമ്മ
ReplyDeleteഎണ്ണ പലഹാരം വാങ്ങാറുള്ളത് അപൂർവ്വം.മിക്കവാറും കപ്പലണ്ടിപ്പൊതിയാണ്യാണ്.
Deleteകൂട്ടികൾക്കുവേണ്ട മാർഗ്ഗനിദ്ദേശങ്ങളും ,പ്രോത്സാഹനങ്ങളും,പ്രേരണയും നൽകുകയാണെങ്കിൽ അവരിലെ നൈസർഗ്ഗികമായ സർഗ്ഗവാസനയുണരുകയെന്നത് സത്യമാണ്.അനുഭവമാണ് .
1968 മുതൽ ലൈബ്രറിരംഗത്ത്(വില്ലടം)പ്രവർത്തിച്ച് അന്നത്തെ ബാലികാബാലന്മാരെ പലരേയും കലാ- സാഹിത്യ കായികാ രംഗങ്ങളിൽ ഉയർത്തിക്കൊണ്ടുവരുവാൻ കഴിഞ്ഞുവെന്നതിൽ എനിയ്ക്ക് ചാരിതാത്ഥ്യമുണ്ട്.ആ നന്ദിയും അവരിലുണ്ട്. അതിപ്പോൾ കൊച്ചുമക്കളിലേയ്ക്കും പകരുന്നു.
വായിച്ചഭിപ്രായമെഴുതിയതിൽ നന്ദിയുണ്ട് മാഷേ.
സ്നേഹാശംസകൾ
This comment has been removed by the author.
ReplyDeleteകുട്ടികൾക്ക് അച്ഛനേക്കാൾ പ്രിയം അപ്പൂപ്പൻ ആയിരിക്കും. ഈ സേനഹം തിരിച്ചു കിട്ടും. തീർച്ച.
ReplyDeleteവായിച്ചഭിപ്രായമെഴുതിയതിൽ നന്ദിയുണ്ട്.സന്തോഷമുണ്ട്.
Deleteസ്നേഹാശംസകൾ
നാളെയുടെ വാഗ്ദാനങ്ങളായ കൊച്ചുമക്കളുടെ പടങ്ങൾ ധാരാളം ഫേസ്ബുക്കിൽ കാണാറുണ്ട്. <3
ReplyDeleteയാദൃശ്ചികം എന്നുപറയട്ടെ ഇത് വായിക്കുന്നതിനു തൊട്ടുമുൻപാണ് കൊറോണ കാരണം മദ്യം കിട്ടാതെ കേരളത്തിൽ പലരും ആത്മഹത്യ ചെയ്ത വാർത്ത വായിക്കുന്നത്. മദ്യം നമ്മുടെ സമൂഹത്തെ എത്രത്തോളം കീഴ്‌പ്പെടുത്തിയിരിക്കുന്നു എന്നതോർക്കുമ്പോൾ ഭയം തോന്നുന്നു. അമിതമായ മദ്യാസക്തിയുള്ള സമൂഹം ഭാവിയിലെ മാനസികാരോഗ്യം തകർന്ന ഒരു സമൂഹത്തിലേക്കുള്ള പാലമാണ് എന്ന സത്യവും നമ്മളെ നോക്കി പല്ലിളിക്കുന്നു :-(
നന്ദി. സന്തോഷം.
Deleteസ്നേഹാശംസകൾ
കുടിയന്മാരെയുടെ അമിത സ്നേഹ പ്രകടനവും
ReplyDeleteചേഷ്ടകളും എനിക്ക് വെറുപ്പാണ്...
എന്റെ അച്ഛാച്ഛൻ ഒന്നും എനിക്ക് ഒന്നും കൊണ്ടു തനിക്കില്ല. അമ്മയുടെ വീട്ടിൽ വല്ലപ്പോഴും പോയി നിൽക്കുമ്പോൾ അമ്മെന്റ അച്ഛൻ( വല്യച്ഛൻ) കൊണ്ട് തരാറുണ്ട്. പക്ഷെ ഞാൻ അവിടെ സ്ഥിരമായി ഇല്ലായിരുന്നല്ലോ.. നഷ്ടമാണ് അതൊക്കെ..
വായിച്ചഭിപ്രായമെഴുതിയതിൽ നന്ദിയുണ്ട്.സന്തോഷമുണ്ട്.
Deleteസ്നേഹാശംസകൾ
ബ്ലോഗെഴുതാൻ തുടങ്ങിയ കാലത്ത് സാറും അജിത്ത് ചേട്ടനും എന്റെ ബ്ലോഗിൽ വരണം, കമന്റ് ഇടണം എന്നൊക്കെയായിരുന്നു ആഗ്രഹങ്ങൾ. ഒരു ദിവസം സർ വന്നു. പിന്നെയെല്ലായ്പോഴും വന്നു.
ReplyDeleteരസമുണ്ടായിരുന്നു.
സുഖമാണെന്ന് കരുതുന്നു .
അന്നുക്കാലത്തിറങ്ങുന്ന ബ്ലോഗുകളിൽ ശീഘ്രമോടിയെത്തി പോസ്റ്റുവായിച്ഛ് എഴുത്തുകാരനു പ്രോത്സാഹനവും,ഉണർവ്വും നൽകുമായിരുന്നു സുധി. തീർച്ചയായും,.എഴുത്തുക്കാരനെ സംബന്ധിച്ചിടത്തോലം അതൊരു പ്രേരകശക്തിയായിരുന്നു........................................................... പിന്നെയെല്ലാവരും കൂടുതൽ ശ്രദ്ധയാകർഷിക്കപ്പെട്ട ഫേസ്ബുക്കിലും മറ്റുഗ്രൂപ്പുകളിലുംച്ചേക്കേറി. അതോടെ ബ്ലോഗുകൾക്ക് ജീവനറ്റു! സുധി കുറേനാളായി ബ്ലോഗുകളെ ഉഷാറാക്കാനുള്ള ശ്രമം തുടങ്ങിയിട്ട്..ആയതിൻ്റെ ഫലമായി ഊർജ്ജസ്വലരായ,പ്രാപ്തരായ നല്ലൊരു ടീമിനേയും സംഘടിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.. .ഞാനും ആയതിൽ പങ്കുച്ചേരുന്നു...
Deleteഎല്ലാവിധ ആശംസകളും,നന്മകളും
തൃശൂർ - ചേറൂർ -പൊങ്ങണംകാട് ബസ്
ReplyDeleteറൂട്ടിലെ യാത്രക്കാരുടെ കാര്യങ്ങൾ വാക്കുകൾ
കൊണ്ട് ചിത്രീകരിക്കുന്നതിനൊപ്പം, വാർദ്ധ്യകാല
അസുഖങ്ങളെ നേരിടുന്ന മുത്തശ്ശന്റെ പേരകുട്ടികളോടുള്ള
വാത്സല്യം തുടിച്ചു നിൽക്കുന്ന കുറിപ്പുകൾ...