ബുക്ക് കവർ ചാലഞ്ച് രണ്ടാം ദിവസം
****************************************
ഗുരു നിത്യചൈതന്യയതിയുടെ ആത്മകഥ .
****************************************
ഗുരു നിത്യചൈതന്യയതിയുടെ ആത്മകഥ .
യതിചരിതം
ആത്മകഥകൾ ഭൗതികസഞ്ചാരങ്ങളെ അടയാളപ്പെടുത്തുന്നവയായി പരിണമിക്കാറുണ്ടെങ്കിലും മലയാളത്തിലെ പ്രസിദ്ധമായ ആത്മകഥകളൊന്നും അത്തരം വ്യഷ്ടിസങ്കീർത്തനങ്ങളുമായി സംഭവിച്ചിട്ടില്ലെന്നത് ശുഭോദർക്കമാണ്.. തന്നെ വലംവച്ചുകൊണ്ടിരിക്കുന്ന ജനിതകജാഗരവ്യഥകളിലൂടെ സമഷ്ടിനൈരന്തര്യങ്ങൾ ആവാഹിച്ചുകൊണ്ടാണ് അവയുടെ പിറവിയത്രയും. ഇ.എം.എസ്.ഒരു ജനതയുടെ സ്വപ്നങ്ങളുടെ ചരിത്രത്തിലേക്കും വടക്കനച്ചൻ പ്രതിസഭാവേദാന്തത്തിലേക്കും ചെറുകാട് സംബന്ധസംസ്‌കാരജീർണ്ണതയിലേക്കും കുഞ്ഞിരാമൻനായർ കവിപ്രതിഭയുടെ ഉൾക്കയങ്ങളിലേക്കും നടരാജഗുരു സർവ്വസമന്വയദർശനസംവാദത്തിലേക്കും നമ്മെ എത്തിച്ചത് സ്വാനുഭവങ്ങൾആവിഷ്കരിച്ചുകൊണ്ടാണ്. ആത്മാവിന്റെ മൗനസഞ്ചാരങ്ങളെ ലേഖനം ചെയ്തുകൊണ്ടാണ് ഗുരു നിത്യചൈതന്യയതി തന്റെ കഥ പാകപ്പെടുത്തിയിരിക്കുന്നത്..
ആശംസകൾ
ആശംസകൾ
ഗുരു നിത്യചൈതന്യയതി കലാകൗമുദി വാരികയിലാണെന്നു തോന്നുന്നു ആത്മകഥ കുറേക്കാലം തുടർച്ചയായി എഴുതിയിരുന്നു.ആരേയും ആകർഷിക്കുന്ന ഒരു ശൈലിയിലായിരുന്നു എഴുതിയിരുന്നത്..
ReplyDeleteഎന്നെ വളരെയധികം സ്വാധീനിച്ച ഒരു പുസ്ത്കമാണിത് ...
ReplyDelete