note

കൂട്ടായ്മ

Tuesday, December 8, 2015

ശ്രീനാരായണ ഗുരുദേവന്‍റെ സന്ദേശം

(1102 മേടം 26-ന്(1927 ഏപ്രില്‍) എസ്.എന്‍.ഡി.പി.യോഗത്തിന്‍റെ പള്ളാത്തുരുത്തി സമ്മേളനത്തിനു ഗുരുദേവന്‍ നല്‍കിയ സന്ദേശം.)


സമുദായസംഘടനയെപ്പറ്റിയും മതപരിഷ്കാരത്തെപ്പറ്റിയും നിങ്ങള്‍ ഗൌരവമായ ചില ആലോചനകള്‍ ചെയ്തുവരുന്നുണ്ടെന്നറിയുന്നതു
നമുക്കു വളരെ സന്തോഷം തരുന്നു.എന്നാല്‍ സംഘടനയുടെ ഉദ്ദേശ്യം ഒരു
പ്രത്യേക വര്‍ഗ്ഗക്കാരെ മാത്രം ചേര്‍ത്ത് ഒരു സമുദായത്തെ സൃഷ്ടിക്കാനായിരിക്കരുത്.മതപരിഷ്കാരം ഇന്നുള്ള ഏതെങ്കിലും
ഒരു മത സംഘത്തെ ഉപേക്ഷിച്ച് മറ്റൊരുമതസംഘത്തില്‍ ചേരുന്ന ശ്രമം
മാത്രമായി കലാശിക്കരുത്.നമ്മുടെ സമുദായസംഘടന എല്ലാ മനുഷ്യരേയും
ഒന്നായി ചേര്‍ക്കുന്നതായിരിക്കണം.മതം വിശ്വാസസ്വാതന്ത്ര്യത്തെ
അനുവദിക്കുന്നതും സംസ്കൃതബുദ്ധികള്‍ക്കെല്ലാം സ്വീകാര്യവും മനുഷ്യരെ
ഒരു ഉത്തമമായ ആദര്‍ശത്തിലേക്കു നയിക്കുന്നതുമായിരിക്കണം.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്നുള്ള സനാതനധര്‍മ്മം അങ്ങനെയുള്ള ഒരു മതമാകുന്നു.ഈ സനാതനധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരെയെല്ലാം ഒന്നായി ചേര്‍ക്കുന്ന സംഘടനയ്ക്ക്
ഏറ്റവും ഉത്തമമായ രീതിയായിരിക്കുമെന്നു തോന്നുന്നു.മതപരിവര്‍ത്തനം കൂടാതെ അസമത്വങ്ങളും ബുദ്ധിമുട്ടുകളും തീരുകയില്ലന്നു വിശ്വസിക്കുന്നവര്‍ക്കു സനാതനധര്‍മ്മം മതമായി സ്വീകരിക്കുന്നത് അവരുടെ
മത  പരിവര്‍ത്തനവും സ്വാതന്ത്ര്യപ്രഖ്യാപനവും ആയിരിക്കുന്നതാണ്.
                                                                                                                       നാരായണഗുരു
(ഗുരുധര്‍മ്മം(ശ്രീനാരായണ സാഹിത്യസര്‍വ്വസ്വം) ശ്രീനാരായണധര്‍മ്മപഠനകേന്ദ്രം.എഡിറ്റര്‍ വി.ടി.ശശീന്ദ്രന്‍  എസ്.എന്‍.ഡി.പി.യോഗം ശതാബ്ദി സ്മാരക പതിപ്പ്)

Tuesday, September 29, 2015

കുറുപ്പിന്‍റെ ഉറപ്പല്ലേ ഉറപ്പ്!




കുറുപ്പിന്‍റെ ഉറപ്പല്ലേ ഉറപ്പ്!
(പഴഞ്ചൊല്ലില്‍ നിന്ന്)
........................................
അഭ്യാസിയായ കുറുപ്പ് മാങ്ങ പറിക്കാന്‍ മാവില്‍ കയറി.
മാവില്‍ നിന്നിറങ്ങിയപ്പോള്‍ താഴെവീഴാന്‍ ഭാവിച്ചു.
പക്ഷേ, ഒരു കൊമ്പില്‍ പിടികിട്ടുകയാല്‍ അതിന്മേല്‍
തൂങ്ങിപിടിച്ചുക്കിടന്നു.അല്പസമയം കഴിഞ്ഞപ്പോള്‍
ഒരുത്തന്‍ ആനപ്പുറത്ത് വരുന്നതു കണ്ടു. കുറുപ്പിന്‍റെ
ദയനീയാവസ്ഥ കണ്ട് രക്ഷിക്കുവാന്‍ വേണ്ടി അയാള്‍
ആനപ്പുറത്തുനിന്നെഴുന്നേറ്റ് കുറുപ്പിന്‍റെ കാലില്‍ പിടിച്ചു.
പക്ഷേ.അതിനകം ആന മുന്നോട്ടു പോയ്ക്കഴിഞ്ഞിരുന്നു.
രണ്ടുപേരും തൂങ്ങിക്കിടപ്പായി.ഒരാള്‍ മരക്കൊമ്പിലും
മറ്റേയാള്‍ അപരന്‍റെ കാലിലും! കുറുപ്പിന്‍റെ ഉറപ്പാണ്
തങ്ങളുടെ ഉറപ്പെന്ന് ഇരുവര്ക്കും അറിയാം. നേരം
പിന്നെയും കടന്നുപോയി.ആരും ആ വഴിയേ പോയില്ല.
ക്രമേണ അവര്‍ പരിസരം വിസ്മരിക്കാന്‍ തുടങ്ങി.
ആനക്കാരന്‍ സംഗീതം മൂളി.കുറുപ്പ് താളം പിടിക്കാന്‍
കൈയയച്ചു.രണ്ടുപേരും താഴെ മണ്ണില്‍!

വി.ടി.ശങ്കുണ്ണിമേനോന്‍റെ 'പഴഞ്ചൊല്‍ കഥകളില്‍' ഈ
ചൊല്ലിനാധാരമായി വേറൊരു കഥയാണ്‌ പറയുന്നത്.
അതിങ്ങനെയാണ്; ഒരു നായര്‍ വീട്ടിലെ കല്യാണം.
നെടുമ്പുരയുടെ നടുത്തൂണ്‍ വീണു പോയി.. ആളുകള്‍
പരിഭ്രമിച്ച് ഓടിത്തുടങ്ങി.പക്ഷേ,പുര പകുതി
വീണപ്പോഴേക്കും അഭ്യാസിയായ കുറുപ്പ് തന്‍റെ
കൈകള്‍ കൊണ്ട് തൂണ്‍ പിടിച്ചു 'ഗോവര്ദ്ധനോദ്ധാരക'
നായി നിന്നു.വെളിയില്‍ പോയവരെല്ലാം തിരിച്ചുവന്നു.
വിവാഹചടങ്ങുകള്‍ തുടര്‍ന്നു. .അപ്പോള്‍ ഒരുത്തനൊരു
സംശയം: "നമ്മുടെയെല്ലാം കാര്യം കുറുപ്പിന്‍റെ കൈയിലല്ലേ
ഇരിക്കുന്നത്? കുറുപ്പിന്‍റെ ഉറപ്പ്." ഇത്രയും കേട്ടപ്പോള്‍
കുറുപ്പിനു കോപം വന്നു: "എന്ത്?ഞാന്‍ ഉറപ്പുതന്നാല്‍"
എന്നു പറഞ്ഞ് ആ 'ഉറപ്പിന്‍റെ ഉറപ്പു' കാട്ടാന്‍ വേണ്ടി
കൈ സ്വതന്ത്രമാക്കി.നെടുമ്പുര മുഴുവന്‍ തറയില്‍!
--------------------------------------------------------------------
പഴഞ്ചൊല്ലുകളില്‍ നിന്ന് കിട്ടിയത്

Sunday, September 20, 2015

          കന്നി-5  മഹാസമാധി




സമാധിയുടെ അന്ത്യനിമിഷങ്ങളില്‍..,..........

(ശ്രീ.V.T.ശശീന്ദ്രന്‍ അവര്‍കളുടെ പത്രാധിപത്യത്തില്‍ ഗുരുധര്‍മ്മം S.N.D.P.യോഗ ശതാബ്ദി സ്മാരക പതിപ്പില്‍ നിന്ന്)
...തുടര്‍ന്നുള്ള ദിവസങ്ങള്‍ മഹാസമാധിയെ മുന്നില്‍കണ്ടിട്ടെന്നോണം ആനന്ദതുന്ദിലനായി ഗുരുദേവന്‍കഴിഞ്ഞുകൂടി.                                                                                തുടര്‍ന്ന് തൃപ്പാദങ്ങള്‍  ആഹാരത്തിന്‍റെ അളവു കുറച്ചു. പോഷകാംശമുള്ള പാലും പഴങ്ങളും വര്‍ജ്ജിച്ചു.                                                                                                                   ചൂടാക്കിയ ജീരകവെള്ളം കുറേശ്ശെ കുടിച്ചു കൊണ്ടിരുന്നു.
ഈ അവസരത്തില്‍ ഷേവ് ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.കൊല്ലത്ത്
നിന്നും നല്ലൊരു കത്തി വാങ്ങി ക്ഷുരകനെക്കൊണ്ട് ഷേവ് ചെയ്യിപ്പിച്ചു.
കത്തി ആ ക്ഷുരകന് തന്നെ സമ്മാനിക്കുകയും ചെയ്തു.ആ കത്തികൊണ്ട്
ഇനി ആവശ്യമില്ലായെന്ന് ഗുരുദേവന്‍ പറഞ്ഞത് അടുത്തു തന്നെ
സംഭവിക്കാന്‍ പോവുന്ന മഹാസമാധിയെ സൂചിപ്പിച്ചു കൊണ്ടായിരുന്നു.
എട്ടു മാസക്കാലം നിരന്തരം അലട്ടിക്കൊണ്ടിരുന്ന രോഗം ഗുരുദേവന്‍റെ
തേജസ്സ് നിറഞ്ഞ മുഖത്ത് ചുളിവുകള്‍ വീഴ്ത്തി.അവസാനഘട്ട മായപ്പോഴേക്ക് അവിടുന്ന് കൂടുതല്‍ ശാന്തനായി കാണപ്പെട്ടു.അവിടുത്തെ
കണ്ണുകള്‍ നിത്യതയില്‍ വിശ്രമിക്കുന്നതുപോലെ തോന്നി.കര്‍മ്മബന്ധങ്ങളില്‍
നിന്ന് വിമുക്തിനേടുമ്പോഴുണ്ടാകുന്ന സ്വച്ഛമായ പ്രശാന്തത ആ മുഖത്തു
തെളിഞ്ഞു നിന്നു.ദിവസങ്ങള്‍ കഴിയുന്തോറും ഗുരുദേവന്‍ കൂടുതല്‍ മൌനിയായി കാണപ്പെട്ടു.

                 ചുറ്റും കൂടി നിന്ന ശിഷ്യന്മാരോടായി ഗുരു പറഞ്ഞു: "ഇന്നു നമുക്ക് നല്ല തൃപ്തി തോന്നുന്നു.മരണത്തില്‍ ആരും ദുഃഖിക്കരുത്".
മരണത്തെപ്പറ്റി പരാമര്‍ശമുണ്ടായപ്പോള്‍ വിങ്ങിപ്പൊട്ടാന്‍ തുടങ്ങിയ
ശിഷ്യരോടായി ഗുരു പറഞ്ഞു.:"കന്നി അഞ്ച് നല്ല ദിവസമാണ്.അന്ന് എല്ലാവര്‍ക്കും ആഹാരം കൊടുക്കണം."

                 അടുത്ത ദിവസം പ്രഭാതത്തില്‍ ഗുരുദേവന്‍ എടുത്തു വളര്‍ത്തി പഠിപ്പിച്ചിരുന്ന ശിവഗിരിയിലെ അന്തേവാസികള്‍ ഗുരുവിനെ
നമസ്ക്കരിക്കാനെത്തി.നമസ്ക്കരിച്ച് നടന്നു നീങ്ങുന്ന ആ കുട്ടികളുടെ
കൂട്ടത്തില്‍ നായരും നമ്പൂതിരിയും പുലയനും മുഹമ്മദീയരും
ക്രിസ്ത്യാനികളും ഒക്കെ ഉണ്ടായിരുന്നു.ജാതിഭേദം കൂടാതെ ഒന്നിച്ച്
നീങ്ങിയ കുട്ടികളെക്കണ്ട് ജീവിതം മുഴുവന്‍ ജാതിക്കെതിരെ
പടപൊരുതിയ ആ പരമഹംസന്റെ കണ്ണുകളീറനണഞ്ഞു. ജീവിത സാഫല്യത്തിന്‍റെ സന്തോഷക്കണ്ണീര്‍.,.

                  കന്നി അഞ്ചാംതീയതി പുലര്‍ന്നു.ചാറ്റല്‍ മഴയുള്ള ദിവസമായിരുന്നു അത്.
ഉച്ചയായപ്പോഴേക്കും മാനം തെളിഞ്ഞു. തൃപ്പാദങ്ങളുടെ ആഗ്രഹം പോലെ
തന്നെ അന്ന് എല്ലാവര്‍ക്കും ഭക്ഷണം നല്‍കി.ഉച്ചകഴിഞ്ഞ് ഗുരുദേവശിഷ്യനായ മാമ്പലം വിദ്യാനന്ദസ്വാമികള്‍ തൃപ്പാദസന്നിധിയില്‍
യോഗവാസിഷ്ഠം ജീവന്‍മുക്തി പ്രകരണം വായിച്ചുകൊണ്ടിരുന്നു.
ഉദ്ദേശം മൂന്നേകാല്‍ മണി ആയപ്പോള്‍ :"നമുക്ക് നല്ല ശാന്തി തോന്നുന്നു".എന്ന്
ഗുരുദേവന്‍ പറഞ്ഞു.മെല്ലെ കിടക്കയില്‍ എഴുന്നേറ്റിരിക്കുവാന്‍ ഗുരുദേവന്‍
ഒരുങ്ങി.തൃപ്പാദ ശിഷ്യനായ അച്യുതാനന്ദസ്വാമികള്‍ ഗുരുദേവനെ
താങ്ങിപ്പിടിച്ചു.ശരീരം പത്മാസനത്തില്‍ ബന്ധിച്ചിരുന്നു.ഗുരുദേവന്‍റെ
ആഗ്രഹപ്രകാരം ശ്രീ ധര്‍മ്മതീര്‍ത്ഥസ്വാമികള്‍,നരസിംഹസ്വാമികള്‍
തുടങ്ങിയവര്‍ ഗുരുദേവന്‍ രചിച്ച ദൈവദശകം ആലപിക്കാന്‍ തുടങ്ങി.

               'ആഴമേറും നിന്‍ മഹസ്സാം

              ആഴിയില്‍ ഞങ്ങളാകവേ

              ആഴണം വാഴണം നിത്യം

              വാഴണം വാഴണം സുഖം'

എന്ന അവസാനത്തെ വരികള്‍ ചൊല്ലിക്കൊണ്ടിരിക്കെ ഗുരുദേവന്‍റെ
യോഗനയനങ്ങള്‍ സാവധാനം അടഞ്ഞു.
അവിടുന്ന് മഹാസമാധിസ്ഥനായി.
(1928 സെപ്തംബര്‍ 20 വ്യാഴാഴ്‌ച,1104 കന്നി 5 ഉച്ചകഴിഞ്ഞ് 3.20)
===========================================================

                           സനാതനധര്‍മ്മം പത്രറിപ്പോര്‍ട്ട് 

മഹാസമാധിവിവരം അറിഞ്ഞപ്പോള്‍ ശ്രീമതി ആനിബസന്‍റ് സ്ഥാപിച്ച തിയോസഫിക്കല്‍ സൊസൈറ്റിയുടെ 

മുഖപത്രമായ 'സനാതനധര്‍മ്മം' ഇപ്രകാരമെഴുതി.  "ഉജ്ജ്വലവും ദീര്‍ഘവും
വിപുലവും സര്‍വ്വജനീയവും അന്യൂനവുമായ ഒരു ബഹുമാനം 
ശ്രീനാരായണഗുരുദേവനു സിദ്ധിച്ചതുപോലെ ഇന്ത്യയില്‍ അടുത്ത
നൂറ്റാണ്ടുകളിലൊന്നും ആര്‍ക്കും സിദ്ധിച്ചിട്ടില്ല.അദ്ദേഹം പ്രസംഗിക്കുകയോ
അധികം സംസാരിക്കുകയോ ചെയ്യാറില്ല.എന്നാല്‍ സൂര്യനെപ്പോലെ സന്നിധ്യം മാത്രം കൊണ്ട് ശക്തിയും പ്രേമവും അദ്ദേഹം പ്രസരിപ്പിച്ചു.
യോഗത്തില്‍ പതജ്ഞലിയും ജ്ഞാനത്തില്‍ ശങ്കരനും ത്യാഗത്തില്‍ ബുദ്ധനും
സ്ഥൈര്യത്തില്‍ നബിയും വിനയത്തില്‍ യേശുവും ആയ ശ്രീനാരായണഋഷി
നരവേഷം ധരിച്ച് 72 വര്‍ഷത്തെ ലീലകള്‍ക്ക് ശേഷം യഥാസ്ഥാനം പ്രാപിച്ചു.
ഭാവിയില്‍ ഇന്ത്യാരാജ്യത്തെ ഇതിവൃത്തങ്ങളിലെ അവതാരമൂര്‍ത്തികളുടെയും സിദ്ധപുരുഷന്മാരുടെയും കൂട്ടത്തില്‍ അദ്ദേഹം ഒരു ഉപാസനാദേവനായിത്തീരും".                                                           
    ..........................................................................
                 





............

ജരാരുജാമൃതി ഭയമെഴാ ശുദ്ധ-
യശോ നിര്‍വ്വാണത്തെയടഞ്ഞ സദ്ഗുരോ
ജയ നാരായണ ഗുരുസ്വാമിന്‍ ദേവാ
ജയ ഭഗവാനെ ജയ ജഗദ്ഗുരോ.

തവവിയോഗാര്‍ത്തി പരിതപ്തര്‍ഭവല്‍-
കൃതകപുത്രരാമനേക ലക്ഷങ്ങള്‍
ഒഴുകും കണ്ണീരാലുദകം വീഴ്ത്തുന്നു
മലയാളക്കര മുഴുവന്‍ സദ്ഗുരോ

മനോവിജയത്തിന്‍ തികവാല്‍ ദിവ്യമാം
ഒളിചിതറുമാ തിരുമുഖമിനി
ഒരുനാളും ഞങ്ങള്‍ക്കൊരു കണ്ണുകാണ്‍്മാന്‍
കഴിയാതായല്ലോ പരമസദ്ഗുരോ

കൃപയും ജ്ഞാനവും ഫലിതവും കൂടും
മധുരപാവനമനോജ്ഞവാണികള്‍
ചൊരിയുമാനാവ് തിരളാതായല്ലോ
സഹിയുന്നെങ്ങനെ പരമസദ്ഗുരോ

ഗൃഹം വസ്ത്രം ദേഹമശനമാശയം
ഇതുകളില്‍ ഞങ്ങള്‍ പരമശുദ്ധിയെ
സ്വയമനുഷ്ഠിക്കാന്‍ പറയാതോതുമാ-
തിരുസന്നിധാനമലഭ്യമായല്ലോ

മതമേതായാലും മനുജന്‍ നന്നായാല്‍
മതിയെന്നുള്ളൊരു സ്വതന്ത്ര വാക്യത്താല്‍
മതനിഷേധവും മതസ്ഥാപനവും
പരിചില്‍ സാധിച്ച പരമസദ്ഗുരോ

ഭാരതഭൂമിയെ വിഴുങ്ങും ജാതയോ-
ടടരിനായ് ഭവാനണിനിരത്തിയ
വലിയസേനകള്‍ പടനായകന്‍പോയ്
വിഷമിക്കുന്നല്ലോ പരമസദ്ഗുരോ!

വിമലത്യാഗമേ മഹാസന്ന്യാസമേ
സമതാബോധത്തിന്‍ പരമപാകമെ
ഭൂവനശുശ്രൂഷേയഴുതാലും നിങ്ങള്‍
ക്കെഴുന്നവിഗ്രഹം വിലയമാണ്ടുപോയ്

ത്രികരണശുദ്ധി നിദര്‍ശനമായി
പ്രഥിതമാം ഭവല്‍ചരിതം ഞങ്ങള്‍ക്കു
ശരണമാകണേ!ശരണമാകണേ                                                                                  ശരണമാകണേ പരമസദ്ഗുരോ.                                                      
*****************************                  
                                        .
                    
ഫോട്ടോസ്-ഗൂഗിള്‍

Friday, September 18, 2015

          ജീവിതം

               ************************
ഇന്നത്തെ മിത്രം
നാളത്തെ ശത്രു!
ഇന്നത്തെ ശത്രു
നാളത്തെ മിത്രം!
ഒടുവില്‍
മണ്ണില്‍
ശത്രുവും,മിത്രവും ഒന്നായ്‌ തീരുന്നു!!!
      

Tuesday, March 10, 2015

കൊച്ചിലേ പാകപ്പെടുത്തണം....


                                                കൊച്ചിലേ പാകപ്പെടുത്തണം................
                                                ******************************************

മനുഷ്യനില്‍ അന്തര്‍ലീനമായ സഹജവാസനകളെ പരിപോഷിപ്പിക്കാനും വളര്‍ത്തിയെടുക്കാനുമുളള വായനയുടെ പങ്ക് നിസ്സീമമാണ്.ചെറുപ്പത്തില്‍-വായിച്ച പുസ്തകങ്ങളില്‍നിന്ന് കിട്ടിയ അറിവു് ജീവിതപ്പാതയില്‍ മാര്‍ഗ്ഗദര്‍ശ്ശികളായി മാറുന്നു.
പണ്ടൊക്കെ കൂട്ടുകുടുംബങ്ങളായിരുന്നു ഏറെയും.ഒരുവീട്ടില്‍ ചുരുങ്ങിയത്
ഇരുപത് അംഗങ്ങളെങ്കിലും ഉണ്ടായിരിക്കും.കുട്ടികളും,മറ്റുതലമുതിര്‍വരും
അടക്കം.ബഹളമയമായിരിക്കും!
ആ ചുറ്റുപാടില്‍ കൊച്ചിലേ എന്നെ കഥയുടെയും,കവിതയുടെയും ലോകത്തിലേക്ക് എത്തിച്ചത് എന്‍റെ വല്യമ്മയായിരുന്നു.(എന്‍റെ അച്ഛന്‍റെ
ജേഷ്ഠന്‍റെ ഭാര്യ)അവര്‍ക്ക് വളരെ താമസിച്ചാണ് മക്കളുണ്ടായത്.അതുകൊണ്ട്
അവരുടെ ലാളനയും,സ്നേഹവാത്സല്യങ്ങളും വേണ്ടുവോളം ഞങ്ങള്‍ക്ക്
ലഭിച്ചിരുന്നു.രാമായണവും,ഭാഗവതവും,മറ്റുപുരാണങ്ങളും അവര്‍ക്ക്
മനഃപാഠമായിരുന്നു!വൈകീട്ട് ഭക്ഷണംകഴിഞ്ഞ് എന്നെയും,അനിയനെയും
അടുത്തുകിടത്തും."കഥ പറയൂ വല്ല്യമ്മേ"ഞങ്ങള്‍ ചിണുങ്ങും..........
"ഏതു കഥ വേണം"വല്ല്യമ്മ ചോദിക്കും. രാജകുമാരന്‍റെ,സൂത്രക്കാരന്‍ കുറുക്കന്‍റെ,.....അങ്ങനെ ഞങ്ങള്‍ തര്‍ക്കിച്ചു നില്‍ക്കുമ്പോള്‍ വല്ല്യമ്മ രാമയണത്തിലേയ്ക്കൊ,ഭാഗവതത്തിലേയ്ക്കൊ ഞങ്ങളെ കൂട്ടികൊണ്ടുപോകും.ഇടയ്ക്കുവച്ച് കഥ നിര്‍ത്തുന്ന ഒരു സൂത്രമുണ്ടു് വല്ല്യമ്മയ്ക്ക്.ഞങ്ങള്‍ ചെവിവട്ടം പിടിച്ചിരിക്കുകയല്ലേ!"പിന്ന്യോ വല്ലിമ്മേ?"
വല്ല്യമ്മ ചിരിയോടെ കഥതുടരും...ഞങ്ങള്‍ ഉറങ്ങിപോയോ എന്നറിയാനാണ് ആ നിറുത്തലിന്‍റെ ഉദ്ദേശം.ഞങ്ങള്‍ ഉറങ്ങുന്നതുവരെ കഥ നിറുത്തലും,ചോദ്യവും,തുടരലും..തുടര്‍ന്നുകൊണ്ടേയിരിക്കും.
ചെറുപ്പത്തിലുള്ള ഈ സംസര്‍ഗ്ഗവും എന്‍റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്(*95- വയസ്സുപിന്നിട്ട എന്‍റെ വലിയമ്മ 2015 മാര്‍ച്ച് 14 ശനിയാഴ്ച നിര്യാതയായി*)
അപ്പര്‍പ്രൈമറിക്ളാസ്സില്‍ പഠിക്കുന്ന ഘട്ടത്തിലാണ്. പാഠ്യേതരപുസ്തകങ്ങള്‍വായിക്കാനുള്ള അവസരം ലഭിച്ചത്.            അടുത്തബന്ധു വഴിയായിരുന്നു .അദ്ദേഹം കവിത എഴുതുമായിരുന്നു. സഹൃദയനായിരുന്നു .ധാരാളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റെ പുസ്തകശേഖരത്തില്‍ ഉണ്ടായിരുന്നു. സന്മനസ്സോടെ അദ്ദേഹം പുസ്തകങ്ങള്‍ വായിക്കാനായി എനിക്ക് തന്നു. .ആദ്യമായി വായിച്ചു തുടങ്ങിയത്
ശ്രീ.കെ.പി.കേശവമേനോന്‍ രചിച്ച പുസ്തകങ്ങളായിരുന്നു .
സദ്ഗുണങ്ങളുടെ വിളനിലങ്ങളായിരുന്ന അതിലെ സദ്ഫലങ്ങള്‍
അമൃതകനികളായിരുന്നു. .അതിലെ ഉപദേശങ്ങളും നിര്‍ദേശങ്ങളും
ഊന്നുവടിയാകാന്‍ സഹായിച്ചു.
ഇന്നത്തെപ്പോലെ അന്നൊന്നും എടുക്കാനാവാത്ത പുസ്തകഭാരവും, പഠനഭാരവുംകുട്ടികളില്‍ കേററിവെയ്ക്കാറില്ല.ഒരു നിലയ്ക്ക് കുട്ടികള്‍ എല്ലാവിധ സ്വാതന്ത്ര്യങ്ങളുംഅനുഭവിക്കാന്‍ഭാഗ്യംസിദ്ധിച്ചവരായിരുന്നു.          സ്ക്കൂള്‍ വിട്ടുവന്നാലുള്ള കളി,കുളി,വിളക്കുവെച്ചശേഷം നാമംചൊല്ലല്‍,ഗൃഹപാഠം ചെയ്യല്‍,ഭക്ഷണം,ഉറക്കം.
കുടുംബങ്ങളിലെ അംഗസംഖ്യകൂടുതല്‍, കൂട്ടുകുടുംബം, വേണ്ടത്ര ചങ്ങാതിമാര്‍,വിശാലമായി കിടക്കുന്ന ഒഴിഞ്ഞ പറമ്പുകള്‍,സുന്ദരമായ കളിസ്ഥലം.സ്വച്ഛസുരഭിലമായ കുട്ടിക്കാലം.പരസ്പരംസ്നേഹിക്കാനും സഹായിക്കാനുമുള്ള മനഃസ്ഥിതി.തമ്മില്‍ തമ്മില്‍ വഴക്കും, അടിപിടിയും നിത്യസംഭവമാണെങ്കിലും പിറെറദിവസം അതെല്ലാം മറന്ന് ഉററചങ്ങാതിമാരായിമാറും.പകയില്ല.സ്വാര്‍ത്ഥതയില്ല.                             ഗ്രാമീണതയുടെ നിഷ്കളങ്കകത.ഗുരുക്കന്മാരെ ആദരിച്ചിരുന്ന കാലം.
ചങ്ങാതിമാരും,അവരുമൊത്ത് കളിയും,ചിരിയും,ഇണക്കവും,പിണക്കവും.....
ഉല്ലാസം നിറഞ്ഞ കാലം!!!
58വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള വിദ്യാഭ്യാസകാലമാണ്‌ പറഞ്ഞുവരുന്നത് കേട്ടോ!
ഇന്നും അത് ദീപ്തമായ സ്മരണകളുമായി തെളിഞ്ഞുവരുന്നുണ്ട്.
ഭാവിജീവിതത്തിനു വേണ്ടതായ സ്വഭാവരൂപീകരണവും,ചിട്ടവട്ടങ്ങളും
പഠിപ്പിച്ചെടുക്കുന്ന കാലഘട്ടം.ഇന്ന് അഭിമാനിക്കാവുന്ന സുവര്‍ണ്ണകാലം.
ഗുരുനാഥന്മാരാണ് അതില്‍ മുഖ്യപങ്കുവെക്കുന്നത് എന്നാണ് എന്‍റെ പക്ഷം.
അന്നത്തെ ഗുരുശിഷ്യബന്ധം പവിത്രവും ആത്മാര്‍ത്ഥവുമായിരുന്നു.
ഗുരുവിന്‍റെ അര്‍ത്ഥവും വ്യാപ്തിയും ഗ്രഹിച്ചിരുന്ന അദ്ധ്യാപകര്‍ ഭയഭക്തിബഹുമാനങ്ങളോടെ പെരുമാറുന്ന ശിഷ്യഗണങ്ങള്‍.. ..                     ഇന്നത് പോയകാലത്തിന്‍റെ ഓര്‍മ്മ മാത്രമായി.......
1953-ല്‍ എന്നെ പഠിക്കാനായി വില്ലടം സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തി. ഒന്നാംക്ലാസ്സിലും മൂന്നാംക്ലാസ്സിലും ക്ലാസ്മാഷ്, യശശ്ശരീരനായ അഭിവന്ദ്യവാസുമാഷായിരുന്നു. അദ്ദേഹത്തിന്‍റെ ഉപദേശങ്ങളും,നിര്‍ദേശങ്ങളും ഇന്നും കര്‍ണ്ണപുടങ്ങളില്‍ മുഴങ്ങുകയും വഴിത്താരയില്‍ പ്രകാശം ചൊരിയുകയും ചെയ്യുന്നു........

"അസത്യം പറയരുത്.സത്യസന്ധനായിരിക്കണം.                                                              ആരോടുംചീത്തവാക്കുകള്‍ പറയരുത്.
ചീത്തകൂട്ടുകെട്ടുകളില്‍ കൂടരുത്‌..                                                                          ആണ്‍കുട്ടികള്‍ നിങ്ങളില്‍  താഴെയുള്ള പെണ്‍ക്കുട്ടികളെ    അനിയത്തിമാരായും, മൂത്തവരെ ചേച്ചിമാരായും,                                          പ്രായമുള്ളവരെ അമ്മമാരായും കാണണം.                                                                           പെണ്‍കുട്ടികള്‍ നിങ്ങളില്‍ താഴെയുള്ള ആണ്‍കുട്ടികളെ
അനിയന്മാരായും, മൂത്തവരെ  ചേട്ടന്മാരായും കാണണം. അതുപോലെത്തന്നെ
പ്രായമുള്ളവരെ ബഹുമാനിക്കുകയും അവരോട് ആദരവോടെ പെരുമാറുകയും ചെയ്യണം.                  
നിങ്ങളെല്ലാം നന്നായി പഠിച്ചുമിടുക്കികളും മിടുക്കന്മാരുമാകണം.
അച്ഛനമ്മമാരെ സഹായിക്കണം.കൂട്ടുകാരെയും പരസ്പരം സഹായിക്കണം.ജാതിയും മതവും
നോക്കരുത്.മനുഷ്യരെല്ലാം ഒന്നാണ്.ഉത്തമപൌരരായി വളരണം................."
ക്ലാസ്സില്‍ പല അവസരങ്ങളിലായി തന്നിരുന്ന ആ സദുപദേശങ്ങളുടെ സാരാംശം ജീവിതവൃത്തിയിലും  സ്വാധീനം ചെലുത്താന്‍കഴിയും എന്നാണ് എനിക്ക് ബോദ്ധ്യപ്പെടുത്താന്‍ കഴിയുന്നത്‌.........
അതുപോലെത്തന്നെ ഇളംപ്രായത്തില്‍ കുടുംബത്തില്‍നിന്ന് സ്നേഹവും,വാത്സല്യവും,ശ്രദ്ധയും ലഭിക്കുമാറാണം.ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍,അണുകുടുംബങ്ങളില്‍ അതിനൊന്നും സമയമില്ലെന്നതാണ് സത്യം.എല്ലാം ശീഘ്രഗതിയിലുള്ള നീക്കം...അതിന്‍റെ ദോഷങ്ങളും,വിപത്തുകളുമാണ് ഇന്ന് നാം ദിനംതോറും കണ്ടുംകേട്ടും കൊണ്ടിരിക്കുന്നത്........................

പുസ്തകവായനയില്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെ കളിക്കാന്‍
സമയകുറവ്.ചങ്ങാതിമാര്‍ക്ക് പരിഭവം.നാടന്‍പന്ത്,ചുട്ടിയും കോലും,കിളിമാസ്,ഞൊണ്ടി,ഗോലി,പമ്പരംഏറ്,
കോട്ട എന്നിവയൊക്കെയായിരുന്നു കളികള്‍ .
വളരുന്നതോടൊപ്പം വായനാഭിരുചിയുടെ ദിശയുംമാറി.സമീപമുളള വില്ലടം യുവജനസംഘംവായനശാലയില്‍ അംഗമായി.ഇഷ്ടാനുസരണമുളള പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യംകിട്ടി.
വായനയുടെ വസന്തം സമാഗതമായി.
കാലപ്രവാഹത്തില്‍ വായനയില്‍ ക്രമാനുക്രമമായ വ്യതിയാനങ്ങള്‍ വന്നു.
ബാലസാഹിത്യകൃതികള്‍,ചെറുകഥകള്‍,നോവലുകള്‍,പുരാണകഥകള്‍,ചരിത്രകഥകള്‍,പിന്നെ എഴുത്തിന്‍റെ എഴുത്തിന്‍റെ വഴിയിലേക്ക് തിരിഞ്ഞു.ഹൈസ്കൂള്‍ ക്ലാസ് തൊട്ടുത്തന്നെ കവിതകളും,കഥകളും എഴുതിത്തുടങ്ങി.സാഹിത്യമത്സരങ്ങളില്‍ സമ്മാനങ്ങള്‍   കിട്ടിത്തുടങ്ങിയപ്പോള്‍ എഴുതുവാനുള്ള ആവേശവും,ഉത്സാഹവും വര്‍ദ്ധിച്ചു.
അതിനിടയില്‍ വായനയിലും കുറവുവരുത്തിയില്ല
പ്രൌഢവും,വിശ്വപ്രസിദ്ധവുമായരചനകള്‍,ആത്മകഥകള്‍,ജീവചരിത്രങ്ങള്‍
,യാത്രാവിവരണങ്ങള്‍,ആത്മീയഗ്രന്ഥങ്ങള്‍.എത്ര...എത്ര.
1960-70 കാലഘട്ടങ്ങളില്‍ സാഹിത്യസാംസ്‌ക്കാരിക രംഗത്ത് സജീവമായിരുന്നു.
1976 ല്‍ തൃശൂര്‍ സഹൃദയവേദി പ്രസാധകരായി "നീ എന്‍റെ ദുഃഖം"എന്ന എന്‍റെ ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു....

സൌദിയില്‍ നിന്ന് തിരിച്ചു വന്നതിനുശേഷം ശ്രീനാരായണ ഗുരുദേവന്‍റെ ആസ്ഥാനമായ വര്‍ക്കല ശിവഗിരിമഠത്തില്‍(ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്)
പത്തുകൊല്ലത്തോളം സേവനമനുഷ്ഠിക്കുകയും ഇപ്പോള്‍  ഗ്രന്ഥശാലാപ്രസ്ഥാനത്തിലും, സാഹിത്യസാംസ്‌ക്കാരികമണ്ഡലങ്ങളിലും ഗുരുദേവപ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ആവുംവിധം........

*********************************************************************************

Sunday, April 13, 2014

The Last Supper - Official Teaser 1


ഓര്‍മ്മകളിലെ മധുരം



ബാല്യകാലം മുതല്‍ എന്‍റെ ഉത്തമസുഹൃത്തായ ശ്രീ.മഠത്തിപ്പറമ്പില്‍ മുകുന്ദന്‍റെ മകനാണ് യുവഹൃദയങ്ങളുടെ ഹരവും സിനിമാരംഗത്ത് ശ്രദ്ധേയമായ അഭിനയം കാഴ്ചവെയ്ക്കുന്ന യുവനടനായ ശ്രീ.ഉണ്ണിമുകുന്ദന്‍.      ശ്രീ.എം.മുകുന്ദന്‍ 1970-80 കാലഘട്ടങ്ങളില്‍ ഞങ്ങളുടെ നാട്ടിലെ മികച്ചൊരു നാടകനടനായിരുന്നു.അന്നൊക്കെ ഞങ്ങള്‍വിഷു,ഓണം,ക്രിസ്മസ്,ഉത്സവം,പെരുന്നാള്‍ എന്നീ ആഘോഷാവസരങ്ങളില്‍ നാടകം അവതരിപ്പിക്കുക പതിവാണ്.വായനശാലയുടെ ,അല്ലെങ്കില്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍.... മൈതാനത്ത് സ്റ്റേജൊക്കെ കെട്ടി സി.എല്‍.ജോസിന്‍റെ.പുന്നപ്ര ദാമോദരന്‍റെ,ടി.എല്‍.ജോസിന്‍റെ,എസ്.എല്‍.പുരത്തിന്‍റെ അങ്ങനെ അങ്ങനെ സാധാരണജനങ്ങളെ പിടിച്ചിരുത്താന്‍ പര്യപ്തമായ പാത്രസൃഷ്ടിയും,സംഭാഷണംകൊണ്ട്‌ രസിക്കുന്നതുമായ നാടകങ്ങള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കും. അന്നൊക്കെ നാടകത്തിന് മൈതാനം നിറയെ ആളായിരിക്കും.എല്ലാവരും തറയില്‍ ഇരുന്നുകൊള്ളും.ആണുങ്ങള്‍ക്കും,പെണ്ണുങ്ങള്‍ക്കും പ്രത്യേക ഭാഗങ്ങള്‍ തിരിക്കും.എല്ലാവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് പരിപാടി മംഗളകരമായി പര്യവസാനിക്കുമ്പോണ്ടാകുന്ന ആനന്ദം അതിനിര്‍വ്വാച്യമാണ്.                                                             മിക്ക നാടകങ്ങളിലും മുകുന്ദനായിരിക്കും നായകന്‍.നാടകമത്സരങ്ങളിലും പങ്കെടുക്കും.ധാരാളം സമ്മാനങ്ങളും നേടിയിട്ടുണ്ട്.                           ക്രമേണ ജീവിതപ്രാരാബ്ദങ്ങളില്‍ മുകുന്ദന് പ്രവാസിയാകേണ്ടിവന്നു.............ഇപ്പോള്‍ മുകുന്ദന് സന്തോഷിക്കാം മുകുന്ദന്റെ നല്ല നന്മനിറഞ്ഞ മനസ്സുപോലെ മകന്‍ ഉണ്ണി മുകുന്ദന്‍ സിനിമാലോകത്ത് തിളക്കമേറിയ താരമായി മാറുകയാണ്.മേയ് രണ്ടിന് എസ്.ജോര്‍ജ്ജ് നിര്‍മ്മാതാവും,വിനില്‍ വാസു കഥയും,സംവിധാനവും നിര്‍വ്വഹിച്ച ദി ലാസ്റ്റ് സഫര്‍ എന്ന സിനിമാ റിലീസാവുകയാണ്.ഉണ്ണിമുകുന്ദനാണ് നായകന്‍......              മനസ്സില്‍ നിറയെ ആനന്ദമുണ്ട്....അഭിമാനമുണ്ട്................എല്ലാവിധ വിജയങ്ങളും നേര്‍ന്നുകൊണ്ട്.........ആശംസകളോടെ


താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ.