note

കൂട്ടായ്മ

Sunday, April 13, 2014

The Last Supper - Official Teaser 1


ഓര്‍മ്മകളിലെ മധുരം



ബാല്യകാലം മുതല്‍ എന്‍റെ ഉത്തമസുഹൃത്തായ ശ്രീ.മഠത്തിപ്പറമ്പില്‍ മുകുന്ദന്‍റെ മകനാണ് യുവഹൃദയങ്ങളുടെ ഹരവും സിനിമാരംഗത്ത് ശ്രദ്ധേയമായ അഭിനയം കാഴ്ചവെയ്ക്കുന്ന യുവനടനായ ശ്രീ.ഉണ്ണിമുകുന്ദന്‍.      ശ്രീ.എം.മുകുന്ദന്‍ 1970-80 കാലഘട്ടങ്ങളില്‍ ഞങ്ങളുടെ നാട്ടിലെ മികച്ചൊരു നാടകനടനായിരുന്നു.അന്നൊക്കെ ഞങ്ങള്‍വിഷു,ഓണം,ക്രിസ്മസ്,ഉത്സവം,പെരുന്നാള്‍ എന്നീ ആഘോഷാവസരങ്ങളില്‍ നാടകം അവതരിപ്പിക്കുക പതിവാണ്.വായനശാലയുടെ ,അല്ലെങ്കില്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍.... മൈതാനത്ത് സ്റ്റേജൊക്കെ കെട്ടി സി.എല്‍.ജോസിന്‍റെ.പുന്നപ്ര ദാമോദരന്‍റെ,ടി.എല്‍.ജോസിന്‍റെ,എസ്.എല്‍.പുരത്തിന്‍റെ അങ്ങനെ അങ്ങനെ സാധാരണജനങ്ങളെ പിടിച്ചിരുത്താന്‍ പര്യപ്തമായ പാത്രസൃഷ്ടിയും,സംഭാഷണംകൊണ്ട്‌ രസിക്കുന്നതുമായ നാടകങ്ങള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കും. അന്നൊക്കെ നാടകത്തിന് മൈതാനം നിറയെ ആളായിരിക്കും.എല്ലാവരും തറയില്‍ ഇരുന്നുകൊള്ളും.ആണുങ്ങള്‍ക്കും,പെണ്ണുങ്ങള്‍ക്കും പ്രത്യേക ഭാഗങ്ങള്‍ തിരിക്കും.എല്ലാവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് പരിപാടി മംഗളകരമായി പര്യവസാനിക്കുമ്പോണ്ടാകുന്ന ആനന്ദം അതിനിര്‍വ്വാച്യമാണ്.                                                             മിക്ക നാടകങ്ങളിലും മുകുന്ദനായിരിക്കും നായകന്‍.നാടകമത്സരങ്ങളിലും പങ്കെടുക്കും.ധാരാളം സമ്മാനങ്ങളും നേടിയിട്ടുണ്ട്.                           ക്രമേണ ജീവിതപ്രാരാബ്ദങ്ങളില്‍ മുകുന്ദന് പ്രവാസിയാകേണ്ടിവന്നു.............ഇപ്പോള്‍ മുകുന്ദന് സന്തോഷിക്കാം മുകുന്ദന്റെ നല്ല നന്മനിറഞ്ഞ മനസ്സുപോലെ മകന്‍ ഉണ്ണി മുകുന്ദന്‍ സിനിമാലോകത്ത് തിളക്കമേറിയ താരമായി മാറുകയാണ്.മേയ് രണ്ടിന് എസ്.ജോര്‍ജ്ജ് നിര്‍മ്മാതാവും,വിനില്‍ വാസു കഥയും,സംവിധാനവും നിര്‍വ്വഹിച്ച ദി ലാസ്റ്റ് സഫര്‍ എന്ന സിനിമാ റിലീസാവുകയാണ്.ഉണ്ണിമുകുന്ദനാണ് നായകന്‍......              മനസ്സില്‍ നിറയെ ആനന്ദമുണ്ട്....അഭിമാനമുണ്ട്................എല്ലാവിധ വിജയങ്ങളും നേര്‍ന്നുകൊണ്ട്.........ആശംസകളോടെ


താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ.

13 comments:

  1. വീഡിയോ കണ്ടു - കൂടുതൽ പറയാൻ അറിയില്ല

    ReplyDelete
    Replies
    1. പണ്ടത്തെപ്പോലെ ഇപ്പോള്‍ അധികം സിനിമകളൊന്നും കാണാറില്ല .നന്ദി മാഷെ

      Delete
  2. മല്ലൂ സിംഗ് ഒന്നാന്തരമായിരുന്നു.പിന്നീട് അങ്ങിനെ ക്ലിക്ക് ആയില്ല. നല്ല പൊട്ടന്‍ഷ്യല്‍ ഉള്ള നടനാണ്.ആശംസകള്‍

    ReplyDelete
  3. അജിത് സാര്‍,വി.കെ.സാര്‍,vettathan sir സന്ദര്‍ശത്തിനും ഉണ്ണി മുകുന്ദന് ആശംസകള്‍ നേര്‍ന്നതിനും നന്ദിയുണ്ട്.

    ReplyDelete
  4. നല്ല ഓര്‍മ്മകള്‍..
    പഴയ നാടകത്തിനെ ആനിമേറ്റട് മൂവിയാക്കുമ്പോള്‍ ഒരുപാട് സാധ്യതകള്‍ മുന്നിലുണ്ട്.
    നല്ലതെങ്കില്‍ മലയാളസിനിമയ്ക്ക് അതൊരു മുതകൂട്ടാകും.
    അങ്ങനെയാകട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  5. വായനശാലയും നാടകവും എല്ലാം വായിച്ചപ്പോള്‍ പഴയ കാലത്തിലേക്ക് തിരിഞ്ഞു നടന്നു ഓര്‍മ്മകള്‍ നുണഞ്ഞിറക്കി തിരികെ വന്നു.
    വീഡിയോ നോക്കാനുള്ള സ്പീഡ് ഇല്ലാത്തതിനാല്‍ പിന്നേക്ക് മാറ്റിവെച്ചു.
    നാട്ടുകാരോ അറിയുന്നവരോ സുഹൃത്തുക്കളോ ഒക്കെ അല്പമെങ്കിലും നന്നാകുന്നത് കാണുമ്പോള്‍ സന്തോഷിക്കാന്‍ കഴിയുന്നത് നന്മയുള്ള മനസ്സിന് മാത്രമാണ്.
    ആശംസകള്‍.

    ReplyDelete
  6. സിനിമയെക്കുറിച്ച് കേട്ടിരുന്നു... ടീസര്‍ ഇപ്പോഴാണ് കണ്ടത്...നല്ലൊരു സിനിമയാവട്ടെ...

    ReplyDelete
  7. Good. Unni Mukundanu aashamsakal.

    ReplyDelete
  8. സിനിമ ഉന്നതങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു.. :)

    ReplyDelete
  9. ഉത്തമസുഹൃത്തിന്റെ മകന്റെ കലാവൈഭവം ഉജ്ജ്വലമാകട്ടെ. നാടകവും, തറ സീറ്റും ഒക്കെ മധുരമായ ഓര്‍മ്മകളാകട്ടെ. അങ്ങനെയുള്ള അനുഭവങ്ങളൊന്നും എനിക്കില്ല. എങ്കിലും സ്കൂള്‍ യൂത്ത്ഫെസ്റ്റ്വെല്ലില്‍ തറയില്‍ തിരക്കില്‍ പെട്ടിരുന്നത് ഇപ്പോള്‍ ഓര്‍ത്തുപോയി.

    ReplyDelete
  10. നല്ല ഓർമ്മകൾ സാർ..
    സിനിമ കണ്ടില്ല..
    ഉടനെ കാണുന്നുണ്ട്..
    ആശംസകൾ നേരുന്നു..

    ReplyDelete
  11. നല്ല പരിചയപ്പെടുത്തൽ...
    പിന്നെ ഈ ഉണ്ണീമുകുന്ദൻ നമ്മുടെ
    നാട്ടുകാരനാണെന്ന് അറിയുന്നത് തന്നെ ഇത് വായിച്ചപ്പോഴാണ്

    ReplyDelete