സംഘടിത ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച സെപ്തംബര്‍ 14
ഗ്രന്ഥശാലാദിനമായി ആചരിക്കുന്നു.
ഗ്രാമീണ വിജ്ഞാന കേന്ദ്രങ്ങളായി വര്‍ത്തിക്കുന്ന ആറായിരത്തിലധികം
ഗ്രന്ഥശാലകള്‍ കേരളീയരുടെ സാമൂഹികസാംസ്കാരിക ജീവിതത്തില്‍
വഹിക്കുന്ന പങ്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. രാജ്യസ്നേഹികളും,
വിജ്ഞാനദാഹികളും സേവനതല്പരുമായ സാമൂഹ്യരാഷ്ട്രീയ
പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥപരിശ്രമത്തിന്‍റെ ഫലമായി വിവിധ
പ്രദേശങ്ങളില്‍ രൂപംകൊണ്ട ഗ്രന്ഥശാലകളെ ഏകോപിപ്പിച്ച്
കേരളഗ്രന്ഥശാലാസംഘത്തിന്റെ കൊടി കീഴില്‍ അണിനിരത്താന്‍
കഴിഞ്ഞു എന്നതാണ് നമ്മുടെ സാംസ്കാരിക ചരിത്രത്തിലെ ഏറ്റവും
തിളക്കമുള്ള മുഹൂര്‍ത്തങ്ങളിലൊന്ന്.അതിന് നേതൃത്വം നല്‍കിയ
മഹാരഥനായ പി.എന്‍.....,പണിക്കര്‍ പിന്നീട് കേരളത്തിലുടനീളം ഓടിനടന്ന്
ഗ്രന്ഥശാലകളെ ഊര്‍ജ്ജസ്വലവും,സജീവവുമാക്കി.പ്രവര്‍ത്തകരെ
കര്‍മ്മോത്സുകരാക്കി.
"വായിച്ചു വളരുക" എന്ന സന്ദേശമാണ് അദ്ദേഹം കേരളീയര്‍ക്ക് നല്‍കിയത്.
ആ സന്ദേശം ഉള്‍ക്കൊണ്ട് ഒട്ടേറെ പ്രവര്‍ത്തകര്‍ ചൊരിഞ്ഞ വിയര്‍പ്പിന്റെയും,കണ്ണീരിന്‍റെയും ഉപലബ്ധിയാണ് കേരളസംസ്ഥാനത്തിന്റെ
അഭിമാനമായി മാറിയ ഗ്രന്ഥശാലാപ്രസ്ഥാനം.കേരളത്തിലെ സാമാന്യജനങ്ങള്‍ നല്‍കിയ പിന്തുണയും,അര്‍പ്പിച്ച വിശ്വാസവുമാണ്
ഈ പ്രസ്ഥാനത്തിന്റെ കരുത്തായി പരിണമിച്ചത്.
ആ പ്രകാശം എങ്ങും പ്രഭചൊരിയട്ടെ!
============================================
ലൈബ്രറി
പതാകയുയര്‍ത്തുന്നു
വില്‍വട്ടം P.H.C.യുടെ ക്ലാസ് ആരോഗ്യപരിപാലനത്തെപ്പറ്റി
മെഡിക്കല്‍ പരിശോധനാ ക്യാമ്പ്
അക്ഷരദീപം തെളിയിക്കുന്നു
വില്ലടം യുവജനസംഘം വായനശാല Reg:2602(തൃശ്ശൂര്‍),)ഗ്രന്ഥശാല ദിനംആചരിച്ചു.
സാക്ഷര കേരളത്തിന്റെ അഭിമാനമായ ഗ്രന്ഥശാലാപ്രസ്ഥാനത്തേയും അതിന്റെ അമരക്കാരനെയും ഓര്‍മ്മിപ്പിച്ചതിനു നന്ദി.ചരിത്രസ്മരണകള്‍ ഓളം വെട്ടുന്ന ചിത്രങ്ങളും സ്തുത്യര്‍ഹം.
ReplyDeleteപി.എന്‍.പണിക്കര്‍ എന്ന ഒറ്റയാള്‍ പട്ടാളം മലയാളിയെ വായിക്കാന്‍ പഠിപ്പിച്ചതു പഴയ ഒരു വീരഗാഥ.ഇന്ന് പക്ഷേ വായന നിന്നു പോയിരിക്കുന്നു.കാലം മാറി.പുതു വഴികള്‍ തേടേണ്ടതുണ്ട്.
ReplyDeleteവായനക്കു പകരം വയ്ക്കാന്‍ മറ്റൊന്നില്ല.
ReplyDeleteകാലഘട്ടത്തിന്റെ ജീര്‍ണ്ണതയ്ക്കു കാരണം അക്ഷരവെളിച്ചമേല്‍ക്കാത്തതു തന്നെ
വായനാശീലം പഠിപ്പിച്ചതില്‍ മുഖ്യപങ്ക് വായനശാലകള്‍ക്കായിരുന്നു. അത് കഴിഞ്ഞ് അന്നത്തെ സ്കൂള്‍ ലൈബ്രറികളും. ഗ്രന്ഥശാലകളാണ് അന്ന് ഓരോ ഗ്രാമങ്ങളും അവരുടെ പ്രശ്നങ്ങളും ഏറ്റെടുത്ത് പരിഹാരം കണ്ടിരുന്നത്. ഇന്നത് വെറും പേരും പോരും മാത്രമായി മാറുമ്പോള്‍ വളരെ സങ്കടം തോന്നാറുണ്ട്.
ReplyDeleteനാടിനു അഭിമാനിക്കാവുന്ന നിമിഷങ്ങള്‍..
ReplyDeleteഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...!
പഴയ പോലെ ചെറിയ ചെറിയ വായനശാലകൾ ഇന്നു കാണാനില്ല. ഉണ്ടെങ്കിൽത്തന്നെ അതിൽ അധികം ആളുകളെയും കാണാനില്ല. എങ്കിലും വായന മരിക്കില്ല. അതിനു പകരമായി മറ്റൊന്നില്ല. ഒരു മഹാ പുരുഷനെ സ്മരിക്കാൻ അവസരമൊരുക്കിയതിന് നന്ദി.
ReplyDeleteഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്ന വായനശാല ..
ReplyDeleteഇന്ന് സത്യത്തില്‍ ഇല്ല , അതു വഴി കടന്നു പൊകുമ്പൊള്‍
പുസ്തക മണങ്ങളുടെ ഒരുപിടി ഓര്‍മകള്‍ ബാക്കി വച്ച്
ജീര്‍ണതയുടെ അരിക് പറ്റി കിടപ്പുണ്ടവിടെ ..
മാറുന്ന ശീലങ്ങളും യാന്ത്രികതയുടെ തേരേറിയുള്ള പാച്ചിലും
മനുഷ്യമനസ്സിന് നന്മ പകര്‍ന്നിരുന്ന വായന എന്ന ഉപാധിയേ
വെറും ഒടിച്ച് നോക്കലായി മാറ്റിയിരിക്കുന്നു ..
ഈ - വായനകള്‍ പ്രചാരം കൊണ്ട ഈ യുഗത്തില്‍
ജീവനുള്ള വരികള്‍ പകര്‍ന്നിരുന്ന അന്നിന്റെ ഓര്‍മകള്‍
ഇന്നി പച്ച പിടിച്ച് കിടപ്പുണ്ടുള്ളില്‍ , " വായിച്ച് വളരുക "
എന്നത് എന്നത്തേയും നല്ല ചിന്തയായ് നില കൊള്ളുന്നത് അതു കൊണ്ടാവാം
ഈ അവസരത്തില്‍ ആ മഹത് വ്യക്തിക്കളേ ഓര്‍ക്കാന്‍ കഴിയുന്ന ഈ
മനസ്സിന് ഒരുപ്പാട് നന്ദിയും , സ്നേഹവും .
ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍ ഈ ഓര്‍മ്മ പുതുക്കല്‍ നന്നായി ..
ReplyDeleteഇന്ന് വായനശാലകള്‍ വിരളം .. വായന വിരളം
എന്തും മാറിയകൂട്ടത്തില്‍ വായനയുടെ സങ്കല്പങ്ങളും മാറിയെന്നേയുള്ളൂ,ആരും പരിഭവിക്കാനില്ല.നാമെല്ലാമുള്ളതുപോലെ വായനയുമുണ്ട്.നാം മാറിയതുപോലെ വായനയും മാറി.ഏതായാലും മഹാന്മാരെ ഓര്‍ക്കുന്നതും ഓര്‍മ്മിപ്പിക്കുന്നതും പുണ്യപ്രവൃത്തിയാണ്.
ReplyDeleteഗ്രന്ഥശാലകളേയും അതിന്റെ സ്ഥാപിത നേതാക്കളേയും ഓർക്കാനും അറിവ് പകരാനുമുള്ള ഈ ഉദ്യമത്തിന് ആയിരം ആശംസകൾ. ജനങ്ങളെ ഉത്ബോധിപ്പിക്കുവാൻ ഈ ഗ്രന്ഥശാലകൾക്ക് പിൽക്കാലത്ത് കഴിഞ്ഞിട്ടുണ്ട്
ReplyDeleteവായനയാണ് മാനസിക വളർച്ചക്കുള്ള നല്ല മരുന്നും, നല്ല വളവും.
നല്ല വിവരണം ..നല്ല ചിത്രങ്ങള്‍
ReplyDeleteഒരു നാടിന്റെ സംസ്കാരം ഉയരുന്നത് വായനശാലകളില്‍ നിന്നായിരുന്നു(പണ്ട്). പക്ഷെ ഇന്നതില്ല
ReplyDelete"വായിച്ചു വളരുക" എന്ന സന്ദേശമാണ് അദ്ദേഹം കേരളീയര്‍ക്ക് നല്‍കിയത്.
ReplyDeleteആ സന്ദേശം ഉള്‍ക്കൊണ്ട് ഒട്ടേറെ പ്രവര്‍ത്തകര്‍ ചൊരിഞ്ഞ വിയര്‍പ്പിന്റെയും,കണ്ണീരിന്‍റെയും ഉപലബ്ധിയാണ് കേരളസംസ്ഥാനത്തിന്റെ
അഭിമാനമായി മാറിയ ഗ്രന്ഥശാലാപ്രസ്ഥാനം.കേരളത്തിലെ സാമാന്യജനങ്ങള്‍ നല്‍കിയ പിന്തുണയും,അര്‍പ്പിച്ച വിശ്വാസവുമാണ്
ഈ പ്രസ്ഥാനത്തിന്റെ കരുത്തായി പരിണമിച്ചത്.
ആ പ്രകാശം എങ്ങും പ്രഭചൊരിയട്ടെ!